അടുക്കളയിൽ കയറുന്നവർ അറിഞ്ഞിരിക്കേണ്ട 12 ടിപ്സ്.

അടുക്കളയിൽ കയറുന്നവർ അറിഞ്ഞിരിക്കേണ്ട 12 ടിപ്സ്.
ഇന്ന് ഞാൻ പറയാൻ പോകുന്നത് അടുക്കളയിൽ കയറുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു 12 ടിപ്‌സുകളെ കുറിച്ഛ് ആണ് ആദ്യത്തെ ടിപ്സ്. പറയാം നമ്മൾ കടല.പയറ് ഗ്രീൻപീസ് ഇങ്ങനെയുള്ളതൊക്കെ കറിയുണ്ടാക്കാൻ വേണ്ടി തലേ ദിവസ്സം വെള്ളത്തിൽ ഇട്ടു കുതിർത്തു വയ്ക്കും അങ്ങനെ രാത്രിയിൽ കുതിർത്താൻ  മറന്നു പോയിട്ടുണ്ടെങ്കിൽ ഒരു രണ്ട് മണിക്കൂർ കൊണ്ട് കുതിർത്താൻ കഴിയും എങ്ങനെയാണെന്ന് പറയാം വീട്ടിൽ ചൂടാറാത്ത കാസറോൾ ഉണ്ടെങ്കിൽ അതിലേക്ക് നല്ല വണ്ണം തിളച്ച വെള്ളം ഒഴിച്ച് അതിലേക്ക് കടലയോ ഗ്രീൻപീസോ പയറോ ഇട്ടു അടച്ചു വച്ചാൽ ഒരു രണ്ട് മണിക്കൂർ കഴിഞ്ഞു എടുത്താൽ നല്ല വണ്ണം കുതിർന്നിട്ടു കറി വയ്ക്കാൻ പാകമായിട്ടുണ്ടായവും. നല്ല  തിളച്ച വെള്ളം തന്നെ ഒഴിക്കണം കേട്ടോ.
അടുത്തത് നമ്മൾ അടുക്കളയിൽ കുക്ക് ചെയ്യുന്ന സമയത്തു് ചിലപ്പോൾ യുട്യുബ്ബിൽ നോക്കിയാവും ചിലപ്പോൾ കുക്ക് ചെയ്യുക അപ്പോൾ മൊബെയിലിൽ കറിയോ വെള്ളമോ വീഴാൻ ചാൻസ് കൂടുതലാണ്  ഇത്    പ്ലാസ്റ്റിക് റാപ്പ് കൊണ്ട് കവർചെയ്ത് ഉപയോഗിക്കുക അപ്പോൾ വെള്ളം ആയ കൈകൊണ്ടോ കറി ആയ കൈകൊണ്ടോ തൊട്ടാലും ഒരു കുഴപ്പവും വരില്ല ആവശ്യം ഒക്കെ കഴിഞ്ഞാൽ പ്ലാസ്റ്റിക് റാപ്പ് മാറ്റിയാൽ മതി അടുത്ത ടിപ്സ് എന്താണെന്ന് പറയാം നമുക്ക് ക്യാഷ് നട്സ് ഒക്കെ കടയിൽ നിന്ന് വാങ്ങിക്കുന്ന പോലെയുള്ള രുചിയിൽ നമുക്ക് വീട്ടിൽ വറുക്കാം അതിന് ഒരു ചീന ചട്ടിയിൽ കുറച്ചു അധികം ഉപ്പ് പൊടിയിട്ട് അതിൽ ഈ ക്യാഷ്നട്സ് ഇട്ടു വറുത്തെടുത്താൽ ശരിക്കും കടയിൽ നിന്ന് വാങ്ങിക്കന്ന അതേ രുചിയിൽ വറുത്തെടുക്കാം ഇങ്ങനെ വറുത്താൽ നട്സ് കരിയുകയും  ഇല്ല  ഇത് പോലെ കപ്പലണ്ടിയും വറുത്തെടുക്കാം  ഈ   രുചിയിൽ ഇതും കിട്ടും ഇങ്ങനെ വറുത്താൽ.
അടുത്തത് നമ്മൾ കറികൾ ഒക്കെ ഉണ്ടാക്കുമ്പോൾ അതിൽ ഉപ്പ് കൂടിയാൽ എന്താ ചെയ്യുക അല്ലേ    നല്ലൊരു ടിപ്സ് പറയാം  ഒരു  സബോള മുഴുവനായി എടുത്തു അതിൽ കത്തികൊണ്ട് ചുറ്റും നല്ല ആഴത്തിൽ വരയുക അതിന് ശേഷം അത് ഉപ്പ് കൂടിപോയ കറിയിൽ ഇട്ടു കൊടുക്കുക കറിയിലെ ചൂടോട് കൂടി ഇട്ടു കൊടുക്കുക അതിന് ശേഷം   കറി  അടച്ചു വയ്ക്കുക  പിന്നെ   കറി വിളമ്പുന്ന സമയത്തു എടുത്തു കളഞ്ഞാൽ മതി കൂടിയ ഉപ്പ് മുഴുവൻ സബോള വലിച്ചെടുത്തിട്ടുണ്ടാവും. നമ്മൾ അടുക്കളയിൽ ഇരുമ്പിൻടെ പത്രങ്ങൾ ഒക്കെ കഴുകി എടുത്തു വച്ചിട്ട് പിന്നീട് എടുക്കുമ്പോൾ അതിൽ തുരുമ്പ് പിടിച്ചിട്ടുണ്ടാവും അത് ഒഴിവാക്കാനായിട്ടു  ഈ പാത്രം      കഴുകി വയ്ക്കുമ്പോൾ വെള്ളം തുടച്ചുമാറ്റി പാത്രം നല്ലവണ്ണം  ഉണ്ടാക്കിയതിന് ശേഷം അതിൽ എന്തെങ്കിലും ഓയിൽ പുരട്ടി വച്ചാൽ തുരുമ്പ് പിടിക്കുന്നത് ഒഴിവാക്കാം.അടുത്തത് നമ്മൾ പുട്ട് ഒക്കെ ഉണ്ടാക്കുമ്പോൾ പുട്ട് ഉണ്ടാക്കുന്ന പാത്രത്തിൽ വെള്ളം ഒഴിക്കുന്ന സ്ഥലത്തു കറുപ്പ് നിറം പാത്രത്തിൽ  വരാതിരിക്കാൻ പുട്ട് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാത്രത്തിൽ വെള്ളം ഒഴിക്കുമ്പോൾ അതിൽ ഒരു നാരങ്ങ   മുറിച്ചിട്ടാൽ പാത്രത്തിൽ കറുപ്പ് നിറം പിടിക്കില്ല
അടുത്തത് നമ്മൾ കുട്ടികൾക്ക് ടിഫിൻ ബോക്സിനകത്തു കറി ഒഴിക്കുമ്പോൾ അത് തുളുമ്പി പോകാതിരിക്കാൻ പ്ലാസ്റ്റിക്കിന്റെ റാപ്പ് കൊണ്ട് മൂടി പിന്നെ മൂടി കൊണ്ട് അടച്ചാൽ കറികൾ തുളുമ്പി പോകില്ല.
അടുത്ത ടിപ്സ് പറയാം ഈ മഴക്കാലത്തു ഒക്കെ ബിസ്ക്കറ്റ് ഒക്കെ പെട്ടന്ന് തണുത്തു പോകും ഇങ്ങനെ തണുത്തു പോകാതിരിക്കാൻ ബിസ്ക്കറ്റ് ഒക്കെ ഒരു എയർ ടൈറ്റ് പാത്രത്തിൽ ഇട്ടു അതിന് മുകളിൽ കുറച്ചു പഞ്ചസാര വിതറിയിട്ട് അടച്ചു വച്ചാൽ ബിസ്കറ്റ് ഒക്കെ ഇപ്പോൾ വാങ്ങിച്ച പോലെയിരിക്കും. അടുത്തത്. ഈ മഴക്കാലത്ത് നമ്മുടെ മസാലപ്പൊടികൾ ഒക്കെ പെട്ടന്ന് പൂപ്പൽ പിടിക്കും അങ്ങനെ പൂപ്പൽ പിടിക്കാതിരിക്കാൻ ഈ മസാല ചെപ്പിൽ കുറച്ചു ഉപ്പ് പൊടി ഇട്ടു മിക്സ് ചെയ്ത് വച്ചാൽ അങ്ങനെ പൂപ്പൽ പിടിക്കത്തില്ല.

അടുത്ത ട്ടിപ്സ് പറയാം വീട്ടിൽ ഉറ ഒഴിക്കാനായിട്ട് തൈര് ഇല്ലെങ്കിൽ വീട്ടിൽ പാല് ഉണ്ടായാൽ മതി തൈര് നമുക്ക് ഒരു രാത്രികൊണ്ട് ഉണ്ടാക്കാം കുറച്ചു പാല് തിളപ്പിച്ച് തണുത്തതിന് ശേഷം അതിലേക്ക് ഒരു വറ്റൽ മുളക് ഇട്ടു ഒരു രാത്രി വച്ചിരുന്നാൽ രാവിലെ ഇത് നല്ല കട്ട തൈര് ആയിട്ടുണ്ടാകും മുളക് അതിൽ മുങ്ങത്തക്ക രീതിയിൽ പാല് എടുക്കണം കേട്ടോ ടിപ്സ് എല്ലാവർക്കും ഉപകാരപ്രദമാകും എന്ന്‌ വിശ്വസിക്കുന്നു.

Leave a Comment