അടുക്കള ഇങ്ങനെ ആയാൽ ഐശ്വര്യം ഉറപ്പ്.

അടുക്കള ഇങ്ങനെ ആയാൽ ഐശ്വര്യം ഉറപ്പ്.

ഇന്ന് ഞാൻ പറയാൻ പോകുന്നത് അടുക്കളയിൽ നിങ്ങൾ ഉറപ്പായും ചെയ്തിരിക്കേണ്ട കാര്യങ്ങൾ ആണ് കാരണം ഇന്നത്തെ കാലത്തെ  പെൺകുട്ടികൾക്ക്   ഇതിലൊക്കെ വിശ്വാസ്സം ഉണ്ടോ എന്നറിയില്ല എങ്കിലും ഇങ്ങനെ ചെയ്യുന്നത് വീടിനും വീട്ടിലുള്ളവർക്കും ഐശ്വര്യവും സമ്പത്തും സമാധാനസവും ലഭിക്കും എന്നാണ് എൻടെ അമ്മൂമ്മ പറയുന്നത് അത് കൊണ്ടാണ് അത് നിങ്ങളുമായി ഞാൻ ഇവിടെ പങ്ക് വയ്ക്കുന്നത്.
അതായത് ഒരു വീടിന്ടെ കണ്ണ് എന്ന് പറയുന്നത് അടുക്കളയാണ്.അടുക്കള എന്ന് പറയുന്നത് അന്നലക്ഷ്മി കുടി കൊള്ളുന്ന ഒരു സ്ഥലമാണ് അപ്പോൾ നമ്മൾ തീർച്ചയായും അത് അതിന്ടെ പ്രാധാന്യത്തോടെ തന്നെ കാണണം എപ്പോഴും വീട്ടമ്മമാർ രാവിലെ കുളിച്ചു വൃത്തിയായി തന്നെ അടുക്കളയിൽ പ്രവേശിക്കുക ഇനി ഇതല്ല നിങ്ങൾക്ക് കുളിക്കാൻ വെളുപ്പിനെ ഈ സമയത്ത് പറ്റില്ലെങ്കിൽ നിങ്ങൾ കൈകളും കാലുകളും മുഖവും ഒക്കെ കഴുകി വായ യൊക്കെ വൃത്തിയായി കഴുകി കുറച്ചു വെള്ളം നിങ്ങളുടെ ദേഹത്ത് തളിച്ചതിനു ശേഷം നിങ്ങൾ അടുക്കളയില് പ്രവേശിക്കുക.

നിങ്ങൾ അടുക്കളയിൽ പ്രവേശിച്ചതിന് ശേഷം അടുക്കളയുടെ ജനലും വാതിലുകളും തുറന്ന് ഇടേണ്ടത് ആണ് അതിന് ശേഷം നിങ്ങൾ ചെയ്യേണ്ട ഒരു കാര്യം കുറച്ചു ശുദ്ധമായ വെളളം എടുത്തിട്ട് അതിലേക്ക് കുറച്ചു മഞ്ഞൾ എടുത്തിട്ട് അത് കലക്കിയതിനു ശേഷം ഈ വെള്ളം നിങ്ങളുടെ അടുക്കളയിൽ തളിക്കുക ചെറുതായിട്ട് മതി അതിന് ശേഷം വേണം നിങ്ങൾ നിങ്ങളുടെ അടുപ്പ് കത്തിക്കാനായിട്ട്

അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നിങ്ങൾ എപ്പോൾ ആണോ നിങ്ങൾ നിങ്ങളുടെ അടുക്കള ക്ളോസ് ചെയ്യുന്നത് അതിന് മുൻപ് നിങ്ങൾ നിങ്ങളുടെ ആഹാരം വിളമ്പിയതും എടുത്തതുമായ എല്ലാ പാത്രങ്ങളും വൃത്തിയായി കഴുകി വായിക്കേണ്ടതാണ് എച്ചിൽ പാത്രം ഒരിക്കലും അങ്ങനെ തന്നെ ഒരിക്കലും പിറ്റേ ദിവസ്സം കഴുകാം എന്ന് വിചാരിച്ചു വയ്ക്കരുത് അത് എല്ലാം കഴുകി വൃത്തിയാക്കി വച്ചതിനു ശേഷം ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്തു അതിൽ കുറച്ചു കല്ലുപ്പ് ഇട്ടു ആ വെള്ളം നിങ്ങളുടെ അടുക്കളയിൽ തളിക്കുക കുറച്ചു വെള്ളം മതി അതിന് ശേഷം അത് തുടച്ചു വൃത്തിയാക്കുക.അതിന് ശേഷം നിങ്ങൾക്ക് നിങ്ങളുടെ അടുക്കള ക്ളോസ് ചെയ്യാം ഇങ്ങനെ ചെയ്യുകയാണെങ്കില് നിങ്ങളുടെ അടുക്കളയില് ഐശ്വര്യം നിറയുന്നതായിരിക്കും അതുപോലെ തന്നെ അന്ന പൂർണ്ണേശ്വരിയുടെ അനുഗ്രഹം എക്കാലവും ഉണ്ടായിരിക്കുന്നതായിരിക്കും.

Leave a Comment