ഈ ഒരു സ്പ്രേ അടിച്ചാൽ എലി വീടിന്ടെ പരിസരത്ത് പോലും വരില്ല.

ഈ ഒരു സ്പ്രേ അടിച്ചാൽ എലി വീടിന്ടെ പരിസരത്ത് പോലും വരില്ല.
എലിശല്യം ശരിക്കും ഒരു തലവേദന തന്നെയാണ് എലികൾ എല്ലാ സ്ഥലത്തും ഉണ്ടാവും എലികൾ വീടുകളിലും കടകളിലും എല്ലാം നാശ നഷ്ടങ്ങൾ ഉണ്ടാക്കുന്നവയാണ് ഈ ജീവികൾ ഉണ്ടാക്കുന്ന നാശ നഷ്ടങ്ങൾ ഓർത്താൽ തന്നെ എലിയെ തുരത്താൻ ഉള്ള മാർഗ്ഗങ്ങൾ അന്ന്വേഷിക്കേണ്ടിയിരിക്കുന്നു മാലിന്യങ്ങൾ കൃത്യമായി നിർമാർജനം ചെയ്യുകയും അതുപോലെ എലികൾ വീട്ടിലേക്ക് വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഈ ഒരു സ്‌പ്രേ തളിക്കുകയും ചെയ്‌താൽ നമുക്ക് ഒരു പരിധി വരെ എലിശല്യത്തിൽ നിന്ന് രക്ഷപെടാൻ സാധിക്കും ഇവറ്റകളെ വീട്ടിൽ നിന്നും പറമ്പിൽ നിന്നും തുരത്താൻ ഇനി ഈ ഒരു സ്പ്രേ മതി ഇത് എങ്ങനെയാണ് തയാറാക്കുന്നതെന്നു പറയാം.

ഇതിലേക്ക് ആവശ്യമായത് പുകയിലയാണ് പുകയില ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്കറിയാം അതുപോലെ  തന്നെ    ഇതിന്ടെ മണം അടിച്ചാൽ എലിക്ക് മനസ്സിലാകും അതുകൊണ്ടാണ് ഈ സ്പ്രേ തളിച്ചാൽ എലി അവിടേയ്ക്കു വരില്ല   എന്ന് പറയാൻ കാരണം അപ്പോൾ അതിന് നമുക്ക് പുകയിലയാണ്  ആവശ്യം  പുകയില നമുക്ക് കടകളിൽ നിന്നും മുറുക്കാൻ കടകളിൽ നിന്നും വാങ്ങാൻ ലഭിക്കും  ഈ പുകയില നമുക്ക് ചെറിയ ചെറിയ കഷണങ്ങൾ ആക്കി മാറ്റാം ഇനി ഒരു പാത്രം എടുത്തു നാം എടുത്തു കഷണങ്ങൾ ആക്കിയ പുകയിലകഷണങ്ങൾ ഈ പാത്രത്തില് ഇട്ടു കൊടുക്കുക അതിന് ശേഷം ഏകദേശം ഒരു ലിറ്റർ വെള്ളം ഒഴിക്കണം ഇനി ഇത് അടുപ്പിൽ വച്ച് നല്ല വണ്ണം തിളപ്പിക്കണം ഇങ്ങനെ ചെയ്യുമ്പോൾ പുകയിലയുടെ എല്ലാ സത്തും മണവും ഈ വെള്ളത്തിൽ കലരാൻ വേണ്ടിയാണ് ഇത് നല്ല വണ്ണം തിളപ്പിക്കുന്നത് ഇത് നല്ല വണ്ണം വെട്ടി തിളപ്പിക്കുകയും വേണം പുകയില ഉപയോഗിച്ച് നാം ഒരു പാട് കീടനാശിനികൾ വീട്ടിൽ തയാറാക്കിയിട്ടുണ്ടാവും അല്ലേ പുകയില കഷായം അതുപോലെ തന്നെയാണ് ഇതും തയ്യാറാക്കേണ്ടത് ഇത് നമ്മൾ എലിക്ക് വേണ്ടി മാത്രം തയാറാക്കുന്ന ഒരു സ്‌പ്രെയ്‌ ആണ്

നമുക്ക് ഇതിലേക്ക് ആവശ്യമായ മറ്റൊന്ന് വെളുത്തുള്ളിയാണ് വെളുത്തുള്ളി നാം തൊലി കളയണമെന്നില്ല ഒരു പിടി വെളുത്തുള്ളി ഈ ഒരു ലിറ്റർ വെള്ളത്തിലേക്ക്‌ആവശ്യമായത് ഇത് മിക്സിയിൽ ഇട്ടു നന്നായി വെള്ളം ഒഴിച്ച് അരച്ചെടുക്കുക നന്നായി തന്നെ വെള്ളം ഒഴിക്കണം കേട്ടോ. നമ്മൾ പുകയിലയിട്ടു വെള്ളം നന്നായി തിളച്ചെങ്കിൽ അത് നന്നായി തണുക്കാനായി വയ്ക്കുക അതിന് ശേഷം നമ്മൾ തയാറാക്കിയ വെളുത്തുള്ളി പേസ്റ്റ് നന്നായി വെള്ളം ഒഴിച്ച് തയാറാക്കുക ഇത്‌ അരിച്ചെടുക്കുകയും വേണം ഇനി ഈ പുകയില കഷായവും വെളുത്തുള്ളി വെള്ളവും നന്നായി മിക്സ് ചയ്യുക അതിന് ശേഷം ഏത് എല്ലാം കൂടി അരിച്ചെടുക്കുക ഇപ്പോൾ നമ്മുടെ സ്‌പ്രെയ്‌ ഏകദേശം തയാറായി ഇനി ഇത് ഒരു സ്‌പ്രെയ്‌ ബോട്ടിലിൽ ആക്കുക ഇത് നമുക്ക് എലിശല്യം ഉള്ള സ്ഥലങ്ങളിലും അതുപോലെ പെരുച്ചാഴി ചെടിതോട്ടങ്ങളിലെല്ലാം കുത്തിയെളക്കുന്ന അവിടങ്ങളിൽ എല്ലാം ഈ സ്‌പ്രെയ്‌ ചെയ്ത് കൊടുക്കുക    എലി സ്ഥിരമായി വരാറുള്ള സ്ഥലങ്ങളിലും ഒക്കെ  ഈ    സ്‌പ്രെ അടിച്ചു കൊടുത്താൽ   എലി ശല്യം തീരെ ഉണ്ടാവുകയില്ല എല്ലാവരും ഇതൊന്ന് തയാറാക്കി നോക്കൂ.

Leave a Comment