ഉപയോഗ ശേഷം ഡയപ്പർ നശിപ്പിക്കാൻ കുറച്ച് ഉപ്പ് മാത്രം മതി

ഉപയോഗ ശേഷം ഡയപ്പർ നശിപ്പിക്കാൻ കുറച്ച് ഉപ്പ് മാത്രം മതി
നമ്മൾ ചെറിയ കുട്ടികൾക്കായി ഉപയോഗിക്കുന്ന ഡിസ്‌പോസിബിൽ ഡയപ്പർ എങ്ങനെ പ്രകൃതിക്ക് അധികം ദോഷം ഇല്ലാത്ത രീതിയിൽ നശിപ്പിക്കാം അതുപോലെ തന്നെ ഈ ഡയപ്പർ എങ്ങനെ ഒന്നിലധികം പ്രാവശ്യം ഉപയോഗിക്കാൻ പറ്റും എന്നാണ്  ഇന്ന് ഞാൻ പറഞ്ഞു തരുന്നത്.
ഈ ഡയപ്പർ ഉപയോഗിച്ച ശേഷം മണ്ണിലേക്ക് ഇടുകയാണെങ്കിൽ വർഷങ്ങളോളം  ഇത് നശിക്കാതെ അങ്ങനെ തന്നെ കിടക്കും ഇത് പ്രകൃതിക്ക് വളരെയധികം ദോഷം ചെയ്യും അതുപോലെ തന്നെ അത് കത്തിച്ചു കളയുകയായാണെങ്കിലും ഇതിന്ടെ പുറം ഭാഗം മാത്രമേ കത്തി നശിക്കുകയുള്ളു അതിനകത്തുള്ള ആ ജെല്ല് ഒക്കെ അങ്ങനെ തന്നെ കിടക്കും ഇത് എല്ലാവർക്കും ബുദ്ധിമുട്ട് ഉള്ള കാര്യമാണ് ഈ ഡയപ്പറുകൾ എങ്ങനെ നശിപ്പിക്കാം  എന്നുള്ളത്

വളരെ ഈസിയായിട്ട് ചെയ്യാവുന്നതേ ഉള്ളൂ ഇത് ഇതിനായിട്ട് കുറച്ചു ഉപ്പ് മാത്രം മതി നമുക്ക് അതിന് ആദ്യം ഒരു പാത്രത്തിൽ വെള്ളം എടുക്കുക സാധാരണ പച്ചവെള്ളം  അതിലേക്ക് ആ ഡയപ്പർ മുക്കി വയ്ക്കുക അതിനകത്തുള്ള ആ ജെല്ല് ഒക്കെ നന്നായി വീർത്തു കിട്ടാനാണ് ഇങ്ങനേ ചെയ്യുന്നത് ഇത് നല്ല പോലെ വീർത്തു വന്നാൽ അത് വെള്ളത്തിൽ നിന്ന് മാറ്റി വയ്ക്കുക അതിന് ശേഷം ഒരു പാത്രം എടുക്കുക ആ ഡയപ്പർ വെള്ളത്തിൽ ഇട്ടു വച്ച കാരണം നല്ല വണ്ണം വീർത്തിരിക്കുന്നുണ്ടായിരിക്കും അത് ഒരു കത്രിക ഉപയോഗിച്ചു അതിന്ടെ സൈഡ് കട്ട് ചെയ്‌താൽ അതിനകത്തെ ജെല്ലുകൾ എല്ലാം ഈ പാത്രത്തിലേക്ക് ഊർന്നു വീഴും അതിന് ശേഷം ആ കോട്ടൺ തുണി ഉണ്ടാക്കിയതിന് ശേഷം നമുക്ക് കത്തിച്ചു കളയാവുന്നതാണ് ഈ ജെല്ല് മാത്രമാണ് നമുക്ക് കത്തിച്ചു കളയാനോ മണ്ണിലേക്ക് ഇടാനോ കഴിയാത്തത് ഇനി ഈ ജെല്ല് എങ്ങനെ നശിപ്പിക്കാം എന്ന് പറയാം

ഡയപ്പറിൽ നിന്ന് എടുത്ത ആ ജെല്ലി ഉള്ള പാത്രത്തിലേക്ക് നല്ലപോലെ കുറച്ചു ഉപ്പ് ഇട്ടു കൊടുക്കുക നമ്മൾ ഉപ്പ് ഇട്ടു കൊടുത്താൽ തന്നെ അത് മെല്ലെ അലിഞ്ഞു പോകുന്നത് നമുക്ക് കാണാൻ സാധിക്കും ഇത് ഒന്ന് നല്ലപോലെ ഒന്ന് ഇളക്കി കൊടുക്കുക ഇളക്കി കൊടുക്കുമ്പോൾ അത് മെല്ലെ വെള്ളമായി മാറുന്നത് നമുക്ക് കാണാം ഈ വെള്ളമായി മാറിയ ജെല്ല് നമുക്ക് ഒന്നില്ലെങ്കിൽ ടോയ്‌ലെറ്റിലേക്കു ഒഴിച്ചു കൊടുക്കാം അല്ലെങ്കിൽ മണ്ണിലേക്ക് ഒഴിച്ച് കൊടുത്താലും കൊഴപ്പം ഒന്നും ഇല്ല ഈ ജെല്ല് നമ്മൾ ഇങ്ങനെ കളയുക ആണെങ്കിൽ വളരെ എളുപ്പം ആയിരിക്കും പുറം ഭാഗവും അതിനുള്ളിലെ കോട്ടൺ വേസ്റ്റും കത്തിച്ചു കളഞ്ഞാൽ മതി ഇത് എല്ലാവർക്കും ഉപകാരപ്പെടും എന്ന് വിചാരിക്കുന്നു.

Leave a Comment