നിങ്ങളുടെ മിക്സിയുടെ അടിവശത്ത്‌ അഴുക്ക് ഉണ്ടോ എങ്കിൽ ഇങ്ങനെ ചെയ്യൂ

മിക്സി ജാറിന്റെ അടിഭാഗത്ത് അഴുക്കായോ എങ്കിൽ ഇങ്ങനെ ചെയ്യാം

മിക്സിയുടെ  ജാറിന്ടെ  അടിയില് എപ്പോഴും അഴുക്ക് ആവുന്ന സ്ഥലം ആണ് നല്ല വണ്ണം അവിടെ അഴുക്ക് പിടിക്കുന്ന സ്ഥലം ആണ് ആ സ്ഥലം ക്ളീൻ ആക്കാൻ ആണെങ്കിൽ ഇത്തിരി ബുദ്ധിമുട്ട് ഉള്ള സ്ഥലം ആണ് ഈ സ്ഥലം അത് എങ്ങനെ എളുപ്പത്തിൽ ക്ളീൻ ചെയ്യാൻ പറ്റുമെന്നതാണ് ഇന്ന് ഞാൻ പറയുന്നത്. മിക്സിയുടെ അടിവശങ്ങളിൽ ആ  ജോയിന്റുകളിൽ    ഒക്കെ വളരെയധികം അഴുക്ക് കയറിയിരിക്കുന്ന സ്ഥലങ്ങൾ  ആണ്    ഈ സ്ഥലങ്ങളും   മിക്സിയും കൂടി എങ്ങനെ ക്ളീൻ ചെയ്യാമെന്ന് ഞാൻ പറഞ്ഞു തരാം.

മിക്സിയുടെ മുകൾഭാഗത്തും ആ ഹോളിലും   ഒക്കെ നന്നായി അഴുക്ക് പിടിച്ചിട്ടുണ്ടാവുമല്ലോ. ആദ്യം നമുക്ക് ജാറിന്റെ അടിവശം എങ്ങനെ ക്ളീൻ ചെയ്യുന്നതെന്ന് പറയാം   അതിന് ആദ്യം ഈ ജാറ് കമഴ്ത്തി വയ്ക്കുക അതിന് ശേഷം ജാറിൻന്ടെ അടിവശത്തിൽ കുറച്ചു ബേക്കിങ് സോഡ ഇട്ടു കൊടുക്കുക  എത്രത്തോളം  അഴുക്ക് ഉണ്ടോ അത്രത്തോളം ബേക്കിങ് സോഡ ഇട്ടു കൊടുക്കുക  ഇനി അതിലേക്ക് കുറച്ചു വിനാഗിരി കൂടി ഒഴിച്ച് കൊടുക്കാം ബേക്കിങ് സോഡ നന്നായി പതയുന്ന  അത്രയും വിനാഗിരി ഒഴിച്ചു കൊടുക്കാം ഇനി ഇത് നല്ലവണ്ണം കുലുക്കി എല്ലാ വശത്തേയ്ക്കും അത് ആക്കി കൊടുക്കുക ഇനി നമ്മൾ ഒരു 10 മിനിറ്റ് വെയ്റ്റ് ചെയ്യണം ആ സമയം കൊണ്ട് ബാക്കിയുള്ള ഭാഗം ക്ളീൻ ചെയ്യാനായിട്ട് ഒരു പേസ്റ്റ് ഉണ്ടാക്കിയെടുക്കാം ഇതിനായിട്ട് ഒരു പാത്രത്തിലേക്ക് കുറച്ചു ബേക്കിങ് സോഡ ഇട്ടു കൊടുക്കാം  അതിലേക്ക് കുറച്ചു വിനാഗിരി കൂടി ചേർത്ത് കൊടുക്കാം ഇത് ഒരു പേസ്റ്റ് രൂപത്തിൽ ആവണം  ഇനി അതിലേക്കു കുറച്ചു ലിക്വിഡ് ഡിഷ് വാഷ് കൂടി ചേർക്കാം ഇത് നല്ല വണ്ണം മിക്സ് ചെയ്തെടുക്കുക ഇനി ഈ മിക്സിയുടെ അഴുക്ക് ഇരിക്കുന്ന ഭാഗത്തു ഒക്കെ ഒരു ബ്രഷ് എടുത്തു ഈ പേസ്റ്റ് എടുത്തു പിടിപ്പിക്കുക   മിക്സിയുടെ എല്ലാ ജോയിന്റിൽ ഒക്കെ അഴുക്ക് ഉണ്ടായിരിക്കും ഇത് ഒരു ടൂത്ത് ബ്രഷ് കൊണ്ട് നല്ല വണ്ണം ഈ പേസ്റ്റ് തേച്ചു പിടിപ്പിക്കുക ഇതു പോലെ മിക്സിയുടെ എല്ലാ ജാറിലും ഈ പേസ്റ്റ് തേച്ചു പിടിപ്പിച്ചു ഒരു 10 മിനിറ്റ് വയ്ക്കുക ഇതുപോലെ മിക്സിയുടെ അഴുക്കു ഇരിക്കുന്ന എല്ലാ വശങ്ങളിലും ഈ പേസ്റ്റ് തേച്ചു പിടിപ്പിക്കാം ഒരു ഇയർ ബഡ്‌സ് കൊണ്ടോ അല്ലെങ്കിൽ ഒരു ടൂത്ത് ബ്രഷ് കൊണ്ടോ അഴുക്ക് ഇരിക്കുന്ന ഹോളുകൾ ക്ളീൻ ചെയ്യാൻ സാധിക്കും

നല്ല വണ്ണം അഴുക്ക് ഉള്ള മിക്സിയാണെങ്കിൽ ഒരു 10 മിനിറ്റ് ഈ പേസ്റ്റ് തേച്ചു പിടിപ്പിച്ചു വയ്ക്കുന്നത് അഴുക്ക് ഇളകി വരുന്നതിന്   സഹായിക്കും 10 മിനിറ്റ് കഴിഞ്ഞാൽ ഒരു നനഞ്ഞ തുണി ഉപയോഗിച്ചു മിക്സിയുടെ എല്ലാ വശവും നന്നായി തുടച്ചു എടുക്കുക മിക്സിയുടെ വയറും ഇതേ പേസ്റ്റ് വച്ച് പുതു പുത്തൻ പോലെയാക്കാം സാധാരണ സോപ്പ് വച്ച് ക്ളീൻ ചെയതാലൊന്നും ഇത്രയ്ക്കു ക്ളീൻ ആയി കിട്ടില്ല ഇനി തേച്ചു പിടിപ്പിച്ചു വച്ചിരിക്കുന്ന ജാറുകൾ എല്ലാം നല്ല വെള്ളത്തിൽ കഴുകി എടുക്കുക അതിനു മുൻപ് ആ എല്ലാ ജാറുകളും ടൂത്ത് ബ്രഷ് ഉപയോഗിച്ച് ക്ളീൻ ചെയ്താൽ മാത്രമേ ജോയിന്റിൽ നിന്ന് അഴുക്കു പോകുകയുള്ളു അപ്പോൾ എല്ലാവരും ഇതൊന്നു ചെയ്തു നോക്കുക.

Leave a Comment