നിന്റെ കാലുകഴുകി കുടിക്കട്ടെ ന്യൂജെന്‍കുട്ടികള്‍

എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും പഠിക്കാതെ വീടിനും നാട്ടുകാർക്കും ഭാരമാകുന്ന കുട്ടികളുടെ കഥകളാണ് ഇപ്പോൾ മലയാളികൾ ഏറെയും കേൾക്കുന്നത് എന്നാൽ ഇത് കേൾക്കുന്ന ആരായാലും സല്യൂട്ടടിച്ചു പോകുന്ന ഒരു കൗമാരക്കാരന്ടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറിൽ ആയിരിക്കുന്നത് വിനയ് എന്ന കുട്ടിയുടെ കഥ പോലീസ് കാരനായ ബിനു പങ്ക് വച്ചതോടെ മലയാളികൾ ഒന്നടങ്കം സല്യൂട്ടടിക്കുകയാണ് ഈ കൊച്ചു മിടുക്കന് ഈ കുട്ടി ഒരു കുട്ടിയേ അല്ല എന്നു പറഞ്ഞാണ് വിനയ്‌ക്ക്‌ ഒപ്പം ഉള്ള ചിത്രത്തിന് പോലീസ് കാരൻ അവന്ടെ അവിശ്വസനീയ ജീവിത കഥ വെളിപ്പെടുത്തിയത്

ഇത് വിനയ് പ്ലസ് 2 വിന് പഠിക്കുന്നു ഡ്യൂട്ടിക്കിടയിൽ നെടുമ്പാശേരിയിൽ വച്ചാണ് ആദ്യമായി കണ്ടത് വളരെ സന്തോഷവാനായി സൈക്കിളിൽ വരുന്ന ഒരു മിടുക്കൻ പയ്യൻ. തന്ടെ മുഖത്ത് നോക്കി ചിരിച്ചപ്പോൾ എവിടേക്കാണ് എന്ന് വെറുതെ ഒന്നു ചോദിച്ചു അവൻ സൈക്കിൾ നിറുത്തി കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം വാങ്ങാൻ എന്ന് പറഞ്ഞപ്പോൾ ആകാംക്ഷയായി അവനോട് കൂടുതൽ സംസാരിച്ചു ഡ്യൂട്ടിക്കിടയിൽ പല ദിവസങ്ങളിലും അവനെ കണ്ടു അവനോട് സംസാരിച്ചപ്പോഴൊക്കെ അമ്പരന്നു പോയിട്ടുണ്ട് അവന് അച്ഛനും അമ്മയും ഇല്ലെന്ന് കേട്ടപ്പോൾ സ്നേഹവിവാഹത്താൽ വീട് വിട്ടിറങ്ങിയ മാതാപിതാക്കളുടെ ബന്തുക്കൾ ആരും ഇല്ലാത്ത മകൻ ആണെന്ന് അറിഞ്ഞപ്പോൾ അവരുടെ മരണശേഷം ഒരു അകന്ന ബന്തുവിൻടെ വീട്ടിൽ താമസിക്കുകയും എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അവിടെ നിൽക്കാൻ കഴിയാതെ നാട് വിട്ട് മുംബയിൽ എത്തി അവിടെ ജോലി ചെയ്ത് ജീവിച്ച കഥ കേട്ടപ്പോൾ പഠിക്കാൻ ആഗ്രഹം തോന്നി നാട്ടിലെത്തി ചെറിയ ജോലികൾക്കൊപ്പം കഷ്ടപ്പെട്ട് എസ് എസ് എൽ സി പാസ്സായത്‌ എന്ന് കേട്ടപ്പോൾ നെടുമ്പാശേരി വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേറ്റ് എയർപോർട്ടിൽ പോയി ലോട്ടറി വിറ്റു കിട്ടുന്ന രൂപ കൊണ്ടാണ് വീട്ടു വാടകയും പഠനത്തിനും ജീവിത ചിലവുകളും നടത്തുന്നത് എന്നറിഞ്ഞപ്പോൾ ഒരു പായ്ക്കറ്റ് ബ്രഡ് കൊണ്ട് വെള്ളത്തിൽ മുക്കി കഴിച്ചു മൂന്ന് ദിവസ്സം കഴിക്കാം എന്ന് കേട്ടപ്പോൾ ജീവിത ലക്ഷ്യവും അതിനായുള്ള അവന്ടെ ഒരുക്കങ്ങളും ഞാൻ മനസ്സിലാക്കിയപ്പോൾ വലുതാവുമ്പോൾ പണമുണ്ടാക്കി മാതാപിതാക്കളുടെ ബന്തുക്കളെയും മറ്റുള്ളവരെയും സഹായിക്കണം എന്ന് അവൻ പറഞ്ഞപ്പോൾ അവന്ടെ കണ്ണിലെ ആ തിളക്കം  എനിക്ക് കാണാമായിരുന്നു   വെറുതെ പറയലല്ല അതിനായി ഈ ലോക് ഡൗൺ കാലത്തും അവൻ നന്നായി പരിശ്രമിക്കുന്നു

നല്ലൊരു സിനിമാനടൻ ആകാനാണ് അവന്ടെ ഏറ്റവും വലിയ ആഗ്രഹം   എന്ന് അവൻ എന്നോട് പറഞ്ഞപ്പോൾ അതിനായി അവൻ പലയിടത്തും അവൻ പോയി പലരെയും സമീപിച്ചു 250 ഓളം ഒഡിഷനുകൾ കഴിഞ്ഞിരിക്കുന്നു എങ്കിലും നാല് ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു എന്നാൽ ഇപ്പോൾ ലോക് ഡൗൺ ഇവന്ടെ ജീവിതത്തെ ബാധിച്ചു ലോട്ടറി വിൽപ്പന നിന്നതോടെയാണ് പ്രതി സന്ധിയിൽ ആയത് നിസാര പ്രതി സന്ധികളിൽ പോലും ജീവിതം അവസാനിപ്പിച്ചേക്കാം എന്ന് ചിന്തിക്കുന്നവർ  ഇതൊന്ന് മനസ്സിലാക്കിയാൽ നന്നായിരുന്നു    എല്ലാ സുഖ സൗകര്യങ്ങളും സ്നേഹവും കിട്ടിയിട്ടും വഴി പിഴച്ചു പോകുന്ന കൗമാരക്കാര് ഇത് കാണണം ഉപദേശകരോ ബന്തുക്കളോ സമ്പത്തോ ഇല്ലെങ്കിലും ലക്ഷ്യത്തിലേക്ക് സന്തോഷത്തോടെ നടന്നടുക്കുന്ന ഈ  കൊച്ചു പയ്യൻ വിനയനെ   എല്ലാവരും ഒന്ന് കണ്ടു പഠിക്കണം പ്രായത്തിൽ നീ ഒരുപാട് താഴെയാണെങ്കിലും നിന്ടെ മൈൻഡ് സെറ്റ് അപാരം തന്നെ

Leave a Comment