പഞ്ചസാരയുടെ ഈ 10 ഉപയോഗങ്ങൾ ഇനിയും അറിയില്ലേ?

പഞ്ചസാരയുടെ ഈ 10 ഉപയോഗങ്ങൾ ഇനിയും അറിയില്ലേ?
പഞ്ചസാര കൊണ്ട് ഉള്ള 10 ഉപയോഗങ്ങൾ ഇന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാം നമ്മളുടെ എല്ലാവരുടെയും വീട്ടിൽ ഉള്ള ഒരു സാധനമാണ് പഞ്ചസാര ഇത് ഇല്ലാത്ത വീട് ഇല്ലെന്ന് വേണം പറയാൻ അല്ലേ. കാരണം നമ്മളുടെ വീടുകളിൽ രാവിലെയും വൈകിട്ടും ഒരു ചായ കുടിയ്ക്കാത്ത വീട് ചുരുക്കമാണ് അതുകൊണ്ട് പഞ്ചസാര ഇല്ലാത്ത വീട് ചുരുക്കമാണ് അതിനാൽ ഈ പഞ്ചസാര കൊണ്ട് ചായയും പിന്നെ പായസവും മാത്രമല്ല  ഉപയോഗം ഉള്ളത് വേറെ ചില കാര്യങ്ങൾക്കും പഞ്ചസാര ഉപയോഗിക്കാം അങ്ങനെയുള്ള 10 ഉപയോഗങ്ങൾ ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം ഇഷ്ടപെട്ടെങ്കിൽ മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കുക.

പഞ്ചസാരകൊണ്ടുള്ള ആദ്യത്തെ ഉപയോഗം കേട്ടോളു. നമ്മൾ വീട്ടിൽ ദോശയ്ക്ക് അരയ്ക്കുന്ന സമയത്ത് ഒരു ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് അരച്ചെടുത്താല് ദോശമാവ് നല്ല പോലെ പൊങ്ങി വരാൻ സഹായിക്കും പലർക്കും ഉള്ള ഒരു പ്രശ്നമാണ് എത്ര കറക്റ്റ് അളവിൽ ഇൻഗ്രീഡിയൻസ് എടുത്താലും ദോശമാവ് പൊങ്ങി വരാത്ത ഒരു പ്രശ്നം അങ്ങനെയുള്ളവര് പഞ്ചസാരയും കൂടി ഒന്ന് അരച്ചെടുത്താല് രാവിലത്തേയ്ക്ക് നല്ല പോലെ പൊങ്ങി വന്നിട്ടുണ്ടാകും ഈ ടിപ്സ് നിങ്ങൾക്ക് നല്ല ഉപകാരമുള്ളതാണ് എല്ലാവരും ഒന്ന്‌ ട്രൈ ചെയ്ത് നോക്കുക. അടുത്തത് വീട്ടിൽ പാറ്റകളുടെ ശല്ല്യം ഉണ്ടെങ്കിൽ അവറ്റകളെ തുരത്താൻ ഒരു മാർഗ്ഗം ഇതാ നമ്മളുടെ വീടുകളിൽ ഉള്ള ബേക്കിങ് സോഡ എടുക്കുക ഇതും പഞ്ചസാരയും തുല്ല്യ അളവിൽ എടുക്കുക ഇത് രണ്ടും കൂടി നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കുക അതിന് ശേഷം പാറ്റകൾ വരുന്ന സ്ഥലത്തു ഒക്കെ ഇത് വിതറി കൊടുക്കുക പാറ്റകളുടെ ശല്ല്യം കുറഞ്ഞു കിട്ടും അടുത്തത് പറയാം വീട്ടിൽ കുട്ടികൾക്ക് വാങ്ങിക്കുന്ന ബിസ്ക്കറ്റ് ഒക്കെ ഒരു എയർ ടൈറ്റ് പാത്രത്തിൽ ഇട്ടു കുറച്ചു പഞ്ചസാര അതിന് മുകളിൽ വിതറി കൊടുത്താൽ കുറെയധികം നല്ല ക്രിസ്പി ആയി ഇരിക്കും കടയിൽ നിന്ന് വാങ്ങിയ പോലെ തന്നെ ഇരിക്കും.

അടുത്തത് ഒരു ബ്യുട്ടി ടിപ്സ് ആണ് നമ്മളുടെ ചുണ്ടുകളിൽ കറുത്ത പാടുകൾ പോകാനും ചുണ്ട് നല്ല ചുവപ്പ് നിറം കിട്ടാനും പഞ്ചസാരയും തേനും കൂടി മിക്സ് ചെയ്ത് ചുണ്ടുകളിൽ നല്ല പോലെ സ്‌ക്രബ് ചെയ്‌താൽ ചുണ്ടുകൾ നല്ല നിറം വയ്ക്കുകയും കറുത്ത കളർ ഒക്കെ മാറികിട്ടാനും നല്ലതാണ് ചുണ്ടുകൾ നല്ല ചുവപ്പ് നിറം കിട്ടുകയും ചെയ്യും. അടുത്തത് പറയാം നമ്മൾ ചൂട് പാനീയങ്ങൾ. അതായത് ചൂട് ചായ ചൂട് പാൽ ഇത് ഒക്കെ കുടിക്കുമ്പോൾ ചിലപ്പോൾ നമ്മൾ അറിയാതെ നമ്മളുടെ നാവ് പൊള്ളി പോകാറുണ്ട് അല്ലെ  അങ്ങനെ വന്നാല് പെട്ടന്ന് തന്നെ ആ പൊള്ളിയ സ്ഥലത്തു കുറച്ചു പഞ്ചസാര ഇട്ടു കൊടുക്കുക അങ്ങനെയാണെങ്കില് ആ പൊള്ളിയ ഭാഗം നമുക്ക് പെട്ടന്ന് തന്നെ ഹീലായി കിട്ടും അടുത്തത്. ഫ്‌ളാസ്‌ക്ക് വൃത്തിയാക്കാൻ പഞ്ചസാര ഉപയോഗിക്കാം കുറച്ചു പഞ്ചസാര എടുത്തു ഫ്ലാസ്കിൽ ഇട്ടു കുറച്ചു വെള്ളം ഒഴിച്ച് നല്ല പോലെ കുലുക്കി കൊടുത്താൽ ഫ്‌ളാസ്‌ക്കിലെ ബാഡ് സ്മൽ എല്ലാം പോയിക്കിട്ടും ഫ്ലാസ്ക്ക് നല്ല വൃത്തിയായി കിട്ടുകയും ചെയ്യും അടുത്തത് നമ്മൾ വീട്ടിൽ അച്ചാറ് ഉണ്ടാക്കുന്ന സമയത്തു കുറച്ചു പഞ്ചസാരകൂടി അതിലേക്ക് ചേർത്ത് കൊടുത്താല് ആ അച്ചാറ് കുറേ നാള് കേട് കൂടാതെ ഇരിക്കും അച്ചാറ് ഒക്കെ റെഡിയായി കഴിഞ്ഞിട്ട് കുറച്ചു പഞ്ചസാരകൂടി അതിലേക്ക് ചേർത്ത് കൊടുക്കുക എന്നിട്ട് നല്ല പോലെ ഒന്ന് മിക്സ് ചെയ്ത് കൊടുക്കുക ഇങ്ങനെ ചെയ്താല് ഈ അച്ചാറ് കുറെ നാള് കേടാവാതെ ഇരിക്കും ഇനി അടുത്തത് വീട്ടിൽ വല്ലവരും കുട്ടികളോ മറ്റോ വീണ് ഉരഞ്ഞു പൊട്ടിയാൽ അവിടെ കുറച്ചു പഞ്ചസാര വിതറി കൊടുത്താല് പെട്ടന്ന് തന്നെ ഹീലായി കിട്ടും നല്ല ഹീലിംഗ് പവർ ഉള്ള ഒന്നാണ് പഞ്ചസാര.

കുറച്ചു പഞ്ചസാരയും തക്കാളിയും കൂടി മിക്സ് ചെയ്ത് എടുത്ത് ഇത് കൊണ്ട് മുഖം സ്‌ക്രബ് ചെയ്‌താൽ മുഖത്തെ ഡെഡ് സ്‌കിൻ ഒക്കെ പോയി മുഖം നല്ല ഗ്ലോ ആയികിട്ടും  നല്ല യൂസ് ഫുൾ ആയിട്ടുള്ള ഒരു സ്‌ക്രബ് ആണ്  ഇത് ചെയ്തു നോക്കിയാൽ നിങ്ങൾക്ക് മനസ്സ്സിലാവും നമ്മളുടെ വീടുകളിൽ കോളിഫ്‌ളവർ കാബേജ് ഒക്കെ ഇല്ലെ  ഇത് കൊണ്ട് തോരൻ ഒക്കെ ഉണ്ടാക്കുമ്പോൾ ഒരു പച്ചമണം ചിലർക്ക് അനുഭവപ്പെടാറുണ്ട് ഇത് മാറികിട്ടാൻ ഈ പച്ചക്കറികൾ പാകം ചെയ്യുമ്പോൾ കുറച്ചു പഞ്ച സാര ചേർത്ത് വേവിക്കുക അധികം ആവരുത് അപ്പോൾ ഇങ്ങനെ ചെയ്താല്   ആ ഒരു പച്ചമണം മാറികിട്ടുക മാത്രമല്ല  തോരൻ നല്ല ടേസ്റ്റി ആവുകയും ചെയ്യും.

Leave a Comment