പാറ്റകൾ കൂട്ടത്തോടെ ചാവാൻ ഏറ്റവും നല്ലൊരു മാർഗ്ഗം.

പാറ്റകൾ കൂട്ടത്തോടെ ചാവാൻ ഏറ്റവും നല്ലൊരു മാർഗ്ഗം.

നമ്മുടെ വീടുകളിൽ നമുക്ക് എല്ലാവർക്കും ശല്ല്യമുണ്ടാക്കുന്ന ഒരു ജീവിയാണ് പാറ്റ ഈ ജീവികളെ  കൊല്ലാൻ വീട്ടമ്മമാർ ഒരു പാട് മാർഗങ്ങൾ പരീക്ഷിക്കുന്നുണ്ട് അതിൽ ചിലത് വിജയിക്കും മറ്റ് ചിലത് ചീറ്റി പോവുകയും ചെയ്യും വീട്ടമ്മമാരെ സംബന്ധിച്ചു അവരെ ഏറ്റവും ശല്ല്യം  ചെയ്യുന്ന ഒന്നാണ് ഈ പാറ്റ   നമുക്കറിയാം രാത്രി കാലങ്ങളിൽ ലൈറ്റ് ഓഫ് ചെയ്‌താൽ ഒരു പാട് പാറ്റകള് നമ്മുടെ അടുക്കളയിലും മറ്റു  മുറികളിലും ഒക്കെ കയറാറുണ്ട് കൂടുതലായി പ്രവാസ്സിസുഹൃത്തുക്കൾ ഈ ബുദ്ധിമുട്ട്അനുഭവിക്കുന്നുണ്ട്  അതിന് നമുക്ക് ചെയ്യാൻ പറ്റുന്ന എളുപ്പത്തിലുള്ള ഒരു മാർഗ്ഗമാണ് ഇന്ന് ഞാൻ പറയുന്നത്  സൈഡ്എഫക്റ്റുകൾ ഒന്നും ഇല്ലാത്ത ഒരു മാർഗ്ഗമാണ് ഇത് ചില മരുന്നുകള് നമ്മൾ ഉപയോഗിക്കുമ്പോൾ നമ്മുടെ വീട്ടിലുള്ളവർക്കും കുട്ടികൾക്കും ഹെൽത്തിന് അത് ഒരു പാട് ബാധിക്കും.അതുകൊണ്ടാണ് പ്രകൃതി ദത്തമായി തന്നെ പാറ്റകളെ തുരത്താനുള്ള വഴി പറയുന്നത്.

അതിനായി നമുക്ക് വേണ്ടത് ബോറിക്ക് ആസിഡ് ആണ് ഇത് എല്ലാ മെഡിക്കൽ സ്റ്റോറുകളിലും കിട്ടും പ്രവാസിസുഹൃത്തുക്കൾക്കും കിട്ടുന്ന ഒരു സംഭവമാണ് ഇത് നാട്ടിലും കിട്ടുന്നതാണ് ഇതിന് ചെറിയ പൈസയേ ഉള്ളൂ ഇത്  ഒന്നോ രണ്ടോ   ഒരു പായ്ക്കറ്റ് നിങ്ങൾ മേടിക്കുക അതിൽ നിന്ന് ഉപയോഗശൂന്യമായ ഒരു പാത്രം എടുക്കുക അതിലേക്ക് ഈ ബോറിക്ക് ആസിഡ് കുറച്ചു ഇട്ടു കൊടുക്കുക അതിന് ശേഷം നമുക്ക് വേണ്ടത് ഗോതമ്പ് പൊടിയോ അല്ലെങ്കിൽ മൈദയോ ആണ് വേണ്ടത് ഈ രണ്ടിൽ ഏത് വേണമെങ്കിലും നിങ്ങൾക്ക് ഉപയോഗിക്കാം ഇനി ബോറിക് ആസിഡ് ഇട്ട പാത്രത്തിലേക്ക് ഒന്നര ടേബിൾ സ്പൂൺ മൈദയുടെ പൊടി ഇട്ടു കൊടുക്കുക ഇനി നമുക്ക് വേണ്ടത് പഞ്ചസാരയാണ് പഞ്ചസാര നല്ല പോലെ പൊടിച്ച പഞ്ചസാര എടുക്കുക അതിൽ നിന്നും ഒരു ഒന്നര ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കുക ഇനി ഈ മൂന്നും കൂടി കുറച്ചു വെള്ളം ഒഴിച്ച് കൊടുത്തു മിക്സ് ചെയ്ത് എടുക്കുക വെള്ളം ഒഴിച്ച് കൊടുക്കുമ്പോൾ വെള്ളം കൂടി പോകാതെ ശ്രദ്ധിക്കണം അഥവാ വെള്ളം കൂടി പോയാൽ അതിൽ ബോറിക്ക് ആസിഡ് മാത്രം ചേർക്കുക അതിന് അതിന്ടെ ശരിക്കുള്ള എഫക്റ്റ് കിട്ടാൻ വേണ്ടിയാണ് ബോറിക് ആസിഡ് മാത്രം ചേർത്താൽ മതിയെന്ന് പറയുന്നത്.

ഇനി നമ്മൾ ഈ മൂന്ന് ചേരുവകളും കൂടി നന്നായി ചപ്പാത്തിക്ക് കുഴക്കുന്ന മാതിരി കുഴച് എടുക്കുക അതിന് ശേഷം ഇത് ചെറിയ ചെറിയ ബോൾസ് ആയി ഉരുട്ടിയെടുക്കാം അത് നിങ്ങൾ നിങ്ങളുടെ അടുക്കളയുടെ സിങ്കിന്റെ അടിയിലും പാറ്റകൾ വരുന്ന സ്ഥലങ്ങളിലും ഒട്ടിച്ചു വയ്ക്കുക പാറ്റശല്യം തീർച്ചയായും തീർന്നു കിട്ടും നിങ്ങൾ ഇത് ഒന്ന് ട്രൈ ചെയ്‌തു നോക്കണം നല്ല റിസൾട്ട് നിങ്ങൾക്ക് കിട്ടുന്നതായിരിക്കും.

Leave a Comment