മണി പ്ലാന്റ് വീട്ടില്‍ വളർത്തിയാൽ പണം  ഉണ്ടാകുമോ ?

മണി പ്ലാന്റ് വീട്ടില്‍ വളർത്തിയാൽ പണം  ഉണ്ടാകുമോ ?

ചൈനീസ് വാസ്തു ശാസ്ത്രമായ ഫെങ് ഷൂയി പ്രകാരം വളരെയധികം പ്രാധാന്യം ഉള്ള ഒരു ചെടിയാണ് മണിപ്ലാന്റ്   വീട്ടിൽ പോസറ്റിവ് എനർജി നിറയ്ക്കാൻ ഏറ്റവും അധികം സഹായിക്കുന്ന ഒരു ചെടിയാണ്  മണിപ്ലാന്റ്   മണിപ്ലാന്റ് വച്ചാൽ വീടുകളിൽ   പണം ഉണ്ടാകുമോ? മണിപ്ലാന്റ് എങ്ങനെ വയ്ക്കണം മണിപ്ലാന്റിനെ കുറിച്ച് ഇന്ന് ഞാൻ കുറച്ചു കാര്യങ്ങൾ  പറഞ്ഞുതരാം.

വീട്ടിൽ നിങ്ങൾ കൃത്യമായ ഒരു   സ്ഥലത്ത്  മണിപ്ലാന്റ് വയ്ക്കുകയാണെങ്കിൽ നിങ്ങൾക്കു ഭാഗ്യവും ഐശ്വര്യവും കൊണ്ട് വരും  എന്നാണ്‌ വിശ്വാസ്സം എന്നാൽ നിങ്ങൾ വയ്ക്കുന്ന സ്ഥാനം തെറ്റുകയാണെങ്കിൽ നേരെ വിപരീതമായിരിക്കും  ഇതിനിടെ ഫലം വീട് എടുത്തു കഴിഞ്ഞാൽ അതിന്ടെ തെക്കു കിഴക്ക് ഭാഗത്തായാണ് നമ്മൾ  സമ്പത്തിന്ടെ  ഭാഗമായി കരുതുന്നത് അപ്പോൾ നമുക്ക് വീടിന്ടെ തെക്ക് കിഴക്ക് ഭാഗത്തായി വീടിന് പുറത്തോ വീടിന് അകത്തായോ സ്വീകരണമുറിയിലായോ നിങ്ങൾക്ക് മണിപ്ലാന്റ് വയ്ക്കാവുന്നതാണ്.

ഇതിന് ഒരു കാരണവും പറയുന്നുണ്ട് വീടിന്ടെ തെക്കു കിഴക്ക് ഭാഗത്താണ് ഗണപതിയുടെ സ്ഥാനം വീനസ്സിന്ടെ സ്ഥാനവും തെക്ക് കിഴക്ക് ഭാഗത്താണ് ഗണപതി നിർഭാഗ്യത്തെ ഇല്ലാതാക്കുകയും വീനസ് ധനം വർധിപ്പിക്കുകയും ചെയ്യും എന്നാണ് വിശ്വാസ്സം അതുകൊണ്ടാണ് മണിപ്ലാന്റ് തെക്ക് കിഴക്ക് ഭാഗത്തായി വയ്ക്കണം എന്ന് പറയുന്നത് മണിപ്ലാന്റ് വളരുന്നതിനനുസരിച്ചു നമ്മുടെ സമ്പത്തും വളരും എന്നാണ് നമ്മുടെ വിശ്വാസ്സം കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങളിലായി ഈ മണിപ്ലാന്റ് വയ്ക്കുകയാണെങ്കിൽ വീട്ടിലെ ദമ്പതികൾ തമ്മിൽ സൊരച്ചേർച്ച  ഇല്ലായ്മ വീട്ടിലുള്ള അംഗങ്ങൾ തമ്മിലുള്ള വഴക്ക് എന്നിങ്ങനെ വരാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.

മണിപ്ലാന്റ് വച്ചുകഴിഞ്ഞാൽ നമ്മൾ അതിനെ നിത്യവും പരിചരിക്കണം അതിൽ വല്ല പുഴുക്കളോ മറ്റോ വരുകയാണെങ്കിൽ അത് എടുത്തു കളയണം ഏതെങ്കിലും ഇല ഉണങ്ങുകയാണെങ്കിൽ ആ ഇല എടുത്തു കളയുക നിത്യവും വെള്ളം ഒഴിച്ചു കൊടുക്കുക അതുപോലെ തന്നെ മണിപ്ലാന്റിനു സൂര്യപ്രകാശം ആവശ്യമാണ് എന്നാൽ നേരിട്ടുള്ളസൂര്യപ്രകാശം ആവശ്യമില്ല അതുകൊണ്ടു മണിപ്ലാന്റ് വയ്ക്കുമ്പോൾ ജനലിന്റെ അടുത്ത് വയ്ക്കാൻ ശ്രദ്ധിക്കുക അതുപോലെ തന്നെ മണിപ്ലാന്റ് വാങ്ങിച്ചു കൊണ്ട് വന്നതിന് ശേഷം മണിപ്ലാന്റ് നടുന്നതും അത് വലുതാവുമ്പോൾ അത് വെട്ടുന്നതും കുടുബത്തിലെ അംഗങ്ങൾ തന്നെയായിരിക്കണം  അല്ലെങ്കിൽ അത് ധന നഷ്ടം ഉണ്ടാക്കുന്നതാണ് വീടിന്ടെ വടക്ക് കിഴക്ക് ഭാഗം എന്ന് പറയുന്നത് നെഗറ്റിവ് എനർജിയുടെ ഏരിയയാണ്  അതുകൊണ്ട് വടക്ക് കിഴക്ക് ഭാഗത്ത് ഒരു കാരണവശാലും നമ്മുടെ മണിപ്ലാന്റ് വയ്ക്കാൻ പാടുള്ളതല്ല  മണിപ്ലാന്റ് വീട്ടിലും വയ്ക്കാം ജോലി സ്ഥലത്തും വയ്ക്കാവുന്നതാണ് മണിപ്ലാന്റിനു ആവശ്യത്തിന് വെള്ളവും സൂര്യപ്രകാശവും നൽകാൻ ശ്രമിക്കുക  മണിപ്ലാന്റ് ഉണങ്ങിപോകുകയാണെങ്കിൽ അത് സൂചിപ്പിക്കുന്നത് വീട്ടിലെ ധനക്ഷയത്തെയാണ് ധനം ക്ഷയിച്ചുപോകുമെന്നാണ് ഇതിന്ടെ   ഒരു സൂചന ഭൂരിഭാഗം ആളുകളും അതായത് 100 % ആളുകളും മണിപ്ലാന്റിനെ പരിപാലിക്കുന്നത് അത് ഒരു അലങ്കാര സസ്യമായിട്ടല്ല അത് വച്ചുകഴിഞ്ഞാൽ ധനവും ഐശ്വര്യവും ഉണ്ടാവും എന്നത് കൊണ്ട് തന്നെയാണ് മിക്ക വീടുകളിലും ഇതിനെ    പരിപാലിക്കുന്നത്.

മണിപ്ലാന്റ് വീട്ടിൽ വച്ചുകഴിഞ്ഞാല് വീട്ടിലെ അന്തരീക്ഷത്തിലെ വായുവിനെ ശുദ്ധിയാക്കാനായിട്ടു  ഈ മണിപ്ലാന്റിനു സാധിക്കും അതുപോലെ തന്നെ അത് വച്ചുകഴിഞ്ഞാൽ വീട്ടിലുള്ളവരുടെ. ഉത്കണ്ഠ, ആകാംഷ, സ്ട്രെസ്, എന്നിവ കുറയുവാനും വീട്ടിലെ തർക്കത്തിന് ഒരു അറുതി വരാനും ഉറക്കകുറവ് അങ്ങിനെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ഈ മണിപ്ലാന്റ് വയ്ക്കുന്നത് സഹായിക്കും. അതുപോലെ തന്നെ റേഡിയേഷൻ കുറയ്ക്കാൻ മണിപ്ലാന്റ് സഹായിക്കും എന്ന് ഗവേഷണങ്ങളിൽ പറയുന്നുണ്ട്. അതുകൊണ്ട് മൊബയിലും കംപ്യുട്ടറും ഒക്കെയുള്ള  മുറികളിൽ  മണിപ്ലാന്റ് വയ്ക്കുന്നതു് വളരെ നല്ലതാണ് റേഡിയേഷനെ ഒരു പരിധി വരെ കുറയ്ക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത് വീട്ടിലുള്ള ആളുകൾ ആരോഗ്യത്തോടെ ഇരിക്കാനും മണിപ്ലാന്റ് സഹായിക്കുന്നുണ്ട് സാമ്പത്തികമായ ഉന്നമനത്തെക്കാൾ വീട്ടിൽ പോസറ്റീവ് എനർജി പ്രധാനം ചെയ്യുന്ന ഒരു ചെടിയാണ് മണിപ്ലാന്റ് നമ്മൾ വാങ്ങുന്ന സമയത്തു മണിപ്ലാന്റ് വളരെ ചെറുതാണെങ്കിൽ അത് ഒരു പാത്രത്തിൽ വെള്ളം നിറച്ചു അതിലേക്ക് ഇട്ടു വയ്ക്കുക വേര് നന്നായി വളരുന്നതിന് വേണ്ടിയാണ് ഇത് ചെയ്യുന്നത് വേര് വന്ന് കഴിഞ്ഞാൽ മാത്രം ചട്ടിയിൽ മണ്ണ് നിറച്ചു അതിലേക്ക് മാറ്റുക.

മണിപ്ലാന്റ് എന്ന് പറയുന്ന ചെടി ഒറ്റയ്ക്ക് വളരുന്ന  ഒരു  ചെടിയല്ല അതുകൊണ്ട് അതിന് സപ്പോർട്ട് ആവശ്യമാണ് അതിന് പടർന്നു വരാനായിട്ട് പടർന്നു വരാനുള്ള സപ്പോർട്ടിന് വേണ്ടി മരകമ്പോ മറ്റോ സപ്പോർട്ട് കൊടുക്കുന്നത് വളരെ നല്ലതാണ് പിന്നെ ഈ മണി പ്ലാന്റ് വച്ചതുകൊണ്ട് എല്ലാവർക്കും ഐശ്വര്യവും സമ്പൽ സമൃദ്ധിയും ഉണ്ടാവും എന്ന് കരുതരുത്. പക്ഷേ ഭൂരിഭാഗം ആളുകൾക്കും അതായതു ഒരു 75 % ആളുകൾക്കും മണിപ്ലാന്റ് വാച്ചുകഴിഞ്ഞാല് വളരെയധികം സാമ്പത്തികമായി ഉന്നമനം  അതുപോലെ തന്നെ ആരോഗ്യകരമായ കാര്യങ്ങളിലും നല്ല മാറ്റവും കാണുന്നുണ്ട് ചൈനീസ്‌വാസ്തുശാസ്ത്രമായ ഫെങ്‌ഷൂയി പറയുന്നത് മണിപ്ലാന്റ് വച്ചുകഴിഞ്ഞാൽ  നിങ്ങൾക്ക് ഈ പറയുന്ന എല്ലാ ഗുണങ്ങളും ലഭിക്കും എന്ന് തന്നെയാണ്  മണിപ്ലാന്റ് വച്ചതിനു ശേഷം നിങ്ങൾക്ക് ഈഗുണങ്ങൾ ഒക്കെ ലഭിക്കുന്നുണ്ട് എങ്കിൽ നിങ്ങൾ അത് തുടർന്നും നിങ്ങൾ ചെയ്യുക അതുപോലെ തന്നെ മണി പ്ലാന്റ് വെയ്ക്കുമ്പോൾ ഒരിക്കലും അത്പൂന്തോട്ടത്തിൽ  ഒരിക്കലും വയ്ക്കാൻ പാടില്ല അതുപോലെ തന്നെ അത് നിലത്തു വച്ചിട്ട് പടരുന്ന അവസ്ഥ അതായത് മണ്ണിലൂടെ പടരുന്ന അവസ്ഥ ഒരിക്കലും ഉണ്ടാക്കരുത്   ഇനി മണിപ്ലാന്റ്നട്ട് നിങ്ങളുടെ ഓരോ വീടുകളിലും ഐശ്വര്യവും സമ്പത്തും നിറയട്ടെ.

Leave a Comment