മമ്മൂട്ടിയുടെ വീട്ടില്‍ ഇലക്ട്രിക് ജോലിക്ക് പോയ ഒരു യുവാവിന്റെ അനുഭവകുറിപ്പ്.

മമ്മൂട്ടിയുടെ വീട്ടില്‍ ഇലക്ട്രിക് ജോലിക്ക് പോയ ഒരു യുവാവിന്റെ അനുഭവകുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
മെഗാസ്റ്റാർ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പറ്റി പലവട്ടം കേട്ടിട്ടുള്ളതാണ് മുന്‍കോപവും ജാഡയുമെന്നത്. പക്ഷേ അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ ഇതെല്ലാം കള്ളമാണ് എന്ന്  പറയും. കാരണം മമ്മൂട്ടിയുടെ വീട്ടിൽ ഇലക്ട്രിക്കൽ ജോലിക്ക് പോയ ശ്രീജിത് എന്ന യുവാവിന്റെ അനുഭവക്കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് ശ്രീജിത്ത് എന്ന യുവാവ് ഒരു ഇലക്ട്രിക്കൽ കമ്പനിയിൽ സുപ്പർവൈസർ ആണ് മമ്മുട്ടിയുടെ വീട്ടിൽ ചെയ്ത ഒരു വർക്കിന്ടെ ഫൈനൽ ടെസ്റ്റ് ചെയ്യാൻ വേണ്ടി ശ്രീജിത്തിന് മമ്മുട്ടിയുടെ വീട്ടിൽ പോകേണ്ടി വന്നു രാവിലെ 9 മണിക്ക് തന്നെ ശ്രീജിത്ത് മമ്മൂട്ടിയുടെ വീട്ടിൽ എത്തി അപ്പോൾ നോക്കുമ്പോൾ മുറ്റം നിറയെ കാറുകളാണ്. പോർഷെ, ബി എം ഡബ്ലിയു. ലാൻഡ് റോവർ അങ്ങനെ കാറുകളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു വർക്ക്‌ കഴിഞ്ഞു ഇറങ്ങാൻ നേരമാണ് ഒരാൾ വന്ന് മമ്മുട്ടിക്ക് കാണണമെന്ന് അറിയിച്ചത് മമ്മുട്ടി രാവിലെ തന്നെ കുറച്ചു ചൂടിലാണെന്ന് പറയുന്നത് കേട്ട് ശ്രീജിത്ത് ടെൻഷൻ ആയി.

മുൻപ് സെറ്റിൽ ചെന്ന് കാണാൻ അവസരം കിട്ടാത്ത ഇപ്പോൾ അവസരം കിട്ടിയപ്പോൾ മമ്മുട്ടിയോട് സംസാരിക്കണമെന്ന് ശ്രീജിത്ത് ഉറപ്പിച്ചു വീടിന് മുൻപിൽ സാനിറ്റൈസർ ഉണ്ടായിരുന്നു കൈ കഴുകി വീടിനു മുൻപിൽ ഇരുന്നു പെട്ടന്നാണ് മമ്മുട്ടി മുന്നിലേക്ക് എത്തിയത് മമ്മുട്ടിയെ കാണാമെന്ന് കരുതിയെങ്കിലും ഇത്ര പെട്ടന്ന് കാണേണ്ടി വരുമെന്ന് കരുതിയിരുന്നില്ല.  മമ്മുട്ടി ഞങ്ങളുടെ സിസ്റ്റത്തെ പറ്റിയുള്ള കാര്യങ്ങൾ അറിയുവാനാണ് എന്നെ വിളിപ്പിച്ചത് എന്ന് അദ്ദേഹം പറഞ്ഞു അദ്ദേഹം ഒരു പാട് ഞങ്ങളുടെ സിസ്റ്റത്തെ കുറിച്ച് സംസാരിച്ചു അദ്ദേഹം വിദേശരാജ്യങ്ങളിൽ കണ്ടതും അറിഞ്ഞതും ഉള്ള കാര്യങ്ങളെപ്പറ്റിയും ഒരു പാട് സംസാരിച്ചു അദ്ദേഹം പറഞ്ഞ ഓരോ കാര്യങ്ങളിലും അദ്ദേഹത്തിനുള്ള അറിവ് ശ്രീജിത്തിനെ അത്ഭുതപ്പെടുത്തി.

കുറച്ചു മുൻപ് വരെ പലരും പറഞ്ഞ മുൻധാരണകൾ ആയിരുന്ന ജാഡക്കാരൻ എല്ലാവരോടും മിണ്ടില്ല അങ്ങനെ പലതും എന്റെ മനസ്സിലും ഉണ്ടായിരുന്നു എന്നാൽ ഞാൻ കണ്ട മമ്മൂക്ക ഇങ്ങനെയൊന്നുമല്ല തന്ടെ മുന്നിലെത്തുന്ന ഏതൊരു ആളെയും ഒരു പോലെ കാണുകയും നമ്മളോട് ഓരോ കാര്യങ്ങൾ പറയുകയും നമ്മൾ പറയുന്ന കാര്യങ്ങൾ വളരെ ക്ഷമയോടെ കേട്ടിരിക്കാനും ഓരോ വാക്കിലും നോക്കിലും ഉള്ള കരുതലും ഞാൻ അനുഭവിച്ചറിഞ്ഞതാണ് ഏകദേശം ഒരു മണിക്കൂറോളം ഞാൻ അദ്ദേഹത്തോട് സംസാരിച്ചു പേടിച്ചു വിറച്ചുനിൽക്കുന്ന എന്റെ കോൺഫിഡൻസ് തന്നെ മാറ്റിയ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആയിരുന്നു ആ ഒരു മണിക്കൂർ നേരം അവർ എന്നെയും എന്റെ കമ്പനിയുടെ പ്രവത്തനങ്ങളെയും നന്നായി അഭിനന്ദിച്ചു എനിക്ക് ശരിക്കും നല്ല സന്തോഷമായി ഞാൻ ഇറങ്ങാൻ നേരം അദ്ദേഹം എന്റെ വീട്ടിലെ വിശേഷങ്ങൾ തിരക്കി ഞാൻ പറഞ്ഞു. അനുജൻ ശരിക്കും ഒരു മമ്മൂട്ടി ഫാൻ ആണെന്ന് പറഞ്ഞു അനുജന്റെ ചില ചിത്രങ്ങൾ ഞാൻ മൊബെയിലിൽ അദ്ദേഹത്തിന് കാണിച്ചു കൊടുത്തു അനിയന് വേണ്ടി ശ്രീജിത്തിൻടെ ഡയറിയിൽ അദ്ദേഹത്തിന്റെ പേനകൊണ്ട് ഓട്ടോഗ്രാഫും മമ്മൂട്ടി കുറിച്ചു തന്നു നന്ദിയും പറഞ്ഞു ഇറങ്ങാൻ നേരം മമ്മുട്ടി പറഞ്ഞത് തന്നെ ഞെട്ടിച്ചു കളഞ്ഞു എന്നും ശ്രീജിത്ത് പറയുന്നുണ്ട് കാരണം അദ്ദേഹം പറഞ്ഞത് കൊവിഡും ഈ ബഹളങ്ങളും ഒക്കെ കഴിയുമ്പോൾ നീ അനിയനുമായി വാ നമുക്ക് കുറെ ഫോട്ടോകൾ എടുക്കാം എന്നാണ് മമ്മുട്ടി പറഞ്ഞത് ഇതിലും വലുതായി എന്താണ് വേണ്ടത്.

Leave a Comment