മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച  2  മിനിറ്റിൽ യാതൊരു ചിലവുമില്ലാതെ കൂട്ടാം.

മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച  2   മിനിറ്റിൽ യാതൊരു ചിലവുമില്ലാതെ കൂട്ടാം.

ഇന്ന് ഞാൻ വന്നിരിക്കുന്നത് എല്ലാ വീട്ടമ്മമാർക്കും എപ്പോഴും ഉള്ള ഒരു പ്രശ്നമാണ് മിക്സിയുടെ ബ്ലൈഡ് മൂർച്ച പോയി എന്തെങ്കിലും അരയ്ക്കാൻ നോക്കുമ്പോൾ നന്നായി അരഞ്ഞു കിട്ടുന്നില്ല എന്ന്.‌   കാരണം മിക്സി വാങ്ങിച്ചു കുറച്ചു നാളുകൾ കഴിയുമ്പോൾ അതിന്ടെ മൂർച്ച പോയി  പിന്നീട് അരയ്ക്കുമ്പോൾ ശരിയായി ഒന്നും അരഞ്ഞു കിട്ടില്ല അതുകൊണ്ട് അതിന്ടെ മൂർച്ച കൂട്ടാൻ വീട്ടിൽ തന്നെ ഒരു ചിലവ് ഇല്ലാതെ എങ്ങനെ മൂർച്ച കൂട്ടാം എന്ന് നമുക്ക് നോക്കാം.

അപ്പോൾ നമുക്ക് ഇത് എങ്ങനെ മൂർച്ച കൂട്ടാം എന്നു നോക്കാം അതിന് ആദ്യം എടുക്കേണ്ടത് അലുമിനിയം ഫോയിൽ പേപ്പർ ആണ് വേണ്ടത് ഇത് കടകളിൽ നിന്നും സൂപ്പർ മാർക്കറ്റുകളിൽ നിന്നും ഒക്കെ ലഭിക്കുന്നതാണ് ഇനി ഇത് ഇല്ലാത്തവർക്ക് വേറൊരു ഓപ്‌ഷൻ ഞാൻ പറഞ്ഞു തരാം.

അലുമിനിയം ഫോയിൽ എടുത്തു ചെറിയ ചെറിയ പീസ് ആക്കി അത് പിന്നീട് ചെറിയ ഉരുളകൾ ആക്കി ചുരുട്ടിയിട്ട് ഈ മിക്സിയുടെ ഉള്ളിലോട്ട് ഇട്ടു കൊടുക്കുക അതായത് മിക്സിയുടെ ജാറിൽ ആണ് ഇടേണ്ടത് അതിന് ശേഷം ആ മിക്സി ഓൺ ആക്കി അത്  നന്നായി  പൊടിക്കുക ഒരിക്കലും ആ അലുമിനിയം ഫോയിൽ പേപ്പർ ചുരുളുകൾ പൊടിയില്ല എന്നാലും നന്നായി മിക്സി പ്രവർത്തിപ്പിക്കുക അങ്ങനെ കുറച്ചു നേരം അങ്ങനെ പ്രവർത്തിപ്പിക്കുമ്പോൾ ആ മിക്സിയുടെ ബ്ലയിഡിന്‌ നല്ല മൂർച്ച തനിയെ കൂടുന്നതാണ് എത്ര പൊടിച്ചാലും ഈ ഫോയിൽ പേപ്പർ ഒരു പരിധിക്കപ്പുറം പൊടിയില്ല ഈ അലുമിനിയം ഫോയിൽ പേപ്പറിൽ മിക്സിയുടെ ബ്ലേഡ് തട്ടി തട്ടിയാണ് അതിന് മൂർച്ച വരുന്നത് ഇങ്ങനെ ഒരു മൂന്ന് മാസം കൂടുമ്പോൾ വീട്ടിൽ വച്ച് തന്നെ ചെയ്യുകയാണെങ്കിൽ മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച നന്നായി കൂടുന്നതാണ് ഏറ്റവും നല്ലൊരു ടിപ്പ് ആണ് ഇത് ഇനി അലുമിനിയം ഫോയിൽ ഇല്ലാത്തവർക്ക് ഞാൻ ഒരു വിദ്യ പറഞ്ഞു തരാം
അത് എന്താണെന്ന് വച്ചാൽ നമ്മുടെ വീട്ടിൽ ഒക്കെ സാമ്പാർ ഒക്കെ ഉണ്ടാക്കാൻ മേടിക്കുന്ന പരിപ്പ് ഇല്ലേ അതായത് കറി ഒക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സാധാരണ പരിപ്പ് ആണ് കേട്ടോ അത് ഒരു പിടി എടുക്കുക അത് ഈ മിക്സിയുടെ ജാറിൽ ഇട്ടു നമ്മൾ ജസ്റ്റ് ഒന്ന് റഫ് ആയിട്ട് ഒന്ന് പൊടിക്കുക വെള്ളം ചേർക്കാതെ വേണം പൊടിക്കാൻ ഇങ്ങനെ ചെയ്‌താൽ മിക്സിയുടെ ബ്ലേഡ് മൂർച്ച വരുന്നതാണ് ഇഷ്ടപെട്ടാൽ മറ്റുള്ളവരുമായി പങ്ക് വയ്ക്കുക.

Leave a Comment