മീൻ മുറിച്ചാൽ കയ്യിലുള്ള ഉളുമ്പ് നാറ്റം മാറാൻ ഈ ഒറ്റ കാര്യം ചെയ്താൽ മതി

മീൻ മുറിച്ചാൽ കയ്യിലുള്ള ഉളുമ്പ് നാറ്റം മാറാൻ  ഈ ഒറ്റ കാര്യം ചെയ്താൽ മതി.

നമ്മൾ എല്ലാവരും വീട്ടിൽ വാങ്ങിക്കാറുള്ള ഒരു മീൻ മത്തി യാണ് ഞങ്ങൾ ഈ മീനിനെ ചാള എന്നാണ് പറയുക ( തൃശൂർ) ഈ മീൻ എല്ലാവരും വാങ്ങിക്കാനുള്ള ഒരു പ്രധാന കാരണം വില തന്നെ ഈ മീൻ അധികം വിലയില്ല പക്ഷേ ഈ സമയത്തു നല്ല വിലയാണ് കേട്ടോ ഈ മീന് സാധാരണക്കാർക്ക് വാങ്ങിക്കാൻ പറ്റുന്ന ഒരു മീൻ ആണ് മത്തി മറ്റുള്ള മീൻ 500.300. 250. എന്നിങ്ങനെ വിലയുള്ളപ്പോൾ മത്തി ഒരു കിലോയ്ക്ക് 100.120 രൂപയ്ക്ക് കിട്ടുകയും ചെയ്യും ഈ മീൻ കഴിക്കുന്നതും വളരെ നല്ലതാണ് കൂടാതെ ഈ മീൻ വറുത്താൽ ഒരു രണ്ട് പ്ലെയ്റ്റ് ചോറ് അകത്താക്കാൻ യാതൊരു ബുദ്ധിമുട്ടും  ഇല്ല  ഈ മീൻ എല്ലാവർക്കും ഇഷ്ട്മാണെന്ന് വിശ്വസിക്കുന്നു.

പിന്നെ ഇത് നന്നാക്കാൻ പണ്ടുള്ള അമ്മമാർക്ക് ഒരു ബുദ്ധിമുട്ടും ഇല്ല പക്ഷെ ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഈ മീൻ വൃത്തിയാക്കാൻ തീരെ ഇഷ്ടമല്ല കാരണം വേറൊന്നുമല്ല ഈ മീൻ വെട്ടി വൃത്തിയാക്കിയാൽ കൈയിലെ ഉളുമ്പ് നാറ്റം കൈ എത്ര സോപ്പ് ഇട്ടു കഴുകിയാലും ആ മീനിൻടെ നാറ്റം വൃത്തിയായി പോകില്ല അത് തന്നെ ഏത് മീൻ വെട്ടി വൃത്തിയാക്കിയാലും ഈ ഉളുമ്പ് നാറ്റം ഉണ്ടാവും എന്നാലും മത്തിക്ക് ഒരു പ്രത്യേക നാറ്റം ആണ് അല്ലേ. പക്ഷേ പണ്ടുള്ള വീട്ടമ്മമാർ എങ്ങനെയാണാവോ പെട്ടന്ന് തന്നെ വൃത്തിയാക്കി നാറ്റം ഒക്കെ കഴുകി കളയുന്നത് അല്ലേ.

ഇനി ധൈര്യമായിട്ട് മത്തി ഒക്കെ വൃത്തിയാക്കിക്കോ കാരണം മത്തിയും മറ്റുള്ള മീനുകളും വൃത്തിയാക്കിയാൽ അതിന്ടെ നാറ്റം കളയാൻ ഇതാ നല്ലൊരു മാർഗ്ഗം പറഞ്ഞു തരാം അതായത് മത്തിയോ അല്ലെങ്കിൽ അതുപോലേയുള്ള മീനുകൾ വൃത്തിയാക്കികഴിഞ്ഞാൽ നമ്മൾ സാധാരണ സോപ്പ് ഒക്കെ ഇട്ടു നല്ലപോലെ  കൈ  കഴുകി കഴിഞ്ഞാൽ രണ്ടാമത്  കുറച്ചു ഡിഷ് വാഷ് ഇട്ടു ഒന്ന് നന്നായി വെള്ളത്തിൽ കൈ കഴുകി എടുക്കുക   അതിന് ശേഷം നമ്മളുടെ വീട്ടിൽ ഉള്ള ഏതെങ്കിലും പല്ല് തേയ്ക്കുന്ന പേസ്റ്റ് കുറച്ചു കൈയിൽ എടുത്തു നന്നായി കൈകളിൽ എടുത്തു പുരട്ടുക നന്നായി പുരട്ടണം അതിന് ശേഷം കൈ നന്നായി വാഷ് ചെയ്‌താൽ യാതൊരു ഉളുമ്പ് നാറ്റവും കൈകളിൽ ഉണ്ടാവുകയില്ല അവസാനം ഏത് പേസ്റ്റ് കൊണ്ടാണോ കൈ കഴുകിയത് അതിന്ടെ  മണം  ആയിരിക്കും  കൈകളിൽ  ഇഷ്ടമായെങ്കിൽ  മറ്റുള്ളവരുമായി  പങ്ക് വയ്‌ക്കുക.

Leave a Comment