മീൻ മുളകിട്ടത് ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ

മീൻ മുളകിട്ടത് ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ
ഇന്ന് ഞാൻ പറയാൻ പോകുന്നത് ഒരു അടിപൊളി മീൻ മുളക് ഇട്ടത് എങ്ങനെ തയാറാക്കാം എന്നുള്ളതാണ്.ഇതില് അങ്ങനെ ഇഞ്ചി വെളുത്തുള്ളി അങ്ങനത്തെ കാര്യങ്ങൾ ഒന്നും ചേർക്കുന്നില്ല എന്നിരുന്നാലും രുചിക്ക് ഒട്ടും കുറവ് വരുത്തില്ല കേട്ടോ.

ഇതിന്ടെ ഗ്രേവി എന്ന്‌ പറയുന്നത് നല്ല കട്ടിയുള്ള ഗ്രേവി ആണ് ചോറിൻടെ കൂടെ കഴിക്കാൻ വളരെ ടേസ്റ്റി ആണ് ഇത് എങ്ങനെ തയാറാക്കാം  എന്ന് നോക്കാം  അതിന് ആദ്യം ഇതിലേക്ക് ഒരു മസാല പേസ്റ്റ് ഉണ്ടാക്കാം അതിന് ഞാൻ കുറച്ചു കൊച്ചുള്ളി ആണ് എടുത്തത് അത് ഒരു 7 എണ്ണം എടുത്തു ഈ ഉള്ളി മിക്സിയിലേക്കു ഇട്ടുകൊടുക്കുക. അതിന്ടെ കൂടെ ഒരു തക്കാളിയുടെ പകുതിയും കൂടി മിക്സിയിലേക്കു ഇട്ടു കൊടുക്കുക ഇനി ഇതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കാം ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക് പൊടി ഇട്ടു കൊടുക്കണം കാശ്മീരി മുളക് പൊടി ഇടുന്നത് കറിക്ക് നല്ല ഒരു കളറ് കിട്ടാനാണ് അത് കൂടാതെ ഒരു ടേബിൾ സ്പൂൺ സാധ മുളക് പൊടി കൂടി മിക്സിയിൽ ഇട്ടു കൊടുക്കണം ഒരു അര ടിസ്പൂൺ മഞ്ഞൾ പൊടി കൂടി മിക്സിയിൽ ഇട്ടു കൊടുക്കണം ഇതിൽ കുറച്ചു വെള്ളം കൂടി ഒഴിച്ചു കൊടുക്കുക.  ഇനി ഇതെല്ലം കൂടി ഒന്നു മിക്സിയിൽ അരച്ചെടുക്കുക ഒരു പാട് വെള്ളം ചേർത്ത് അരക്കരുത് കേട്ടോ. ഇത് ഇനി മാറ്റി വയ്ക്കുക

ഇനി നമുക്ക് ഒരു മൺചട്ടി എടുത്തു ചൂടാക്കുക അതിലേക്കു കുറച്ചു വെളിച്ചെണ്ണ ആവശ്യത്തിന് ഒഴിച്ചു കൊടുക്കുക മൺചട്ടി ചൂട് ആയതിന് ശേഷം അതിലേക്ക് ഒരു 12 ചെറിയ ഉള്ളി അരിഞ്ഞു ഇട്ടു മൂപ്പിച്ചു എടുക്കുക ഒരു പാട് മൂക്കേണ്ട ആവശ്യം ഇല്ല പിന്നെ അതിലേക്ക് ഒരു മൂന്ന് പച്ചമുളക് അരിഞ്ഞു ഇട്ടു കൊടുക്കുക എരിവിന്  നിങ്ങൾക്ക് ആവശ്യത്തിന് പച്ചമുളക്    ഇട്ടുകൊടുക്കാം അതിന്ടെ കൂടെ കുറച്ചു കറിവേപ്പില കൂടി ഇട്ടു കൊടുക്കാം ഇനി ഇതെല്ലാം കൂടി നന്നായി വഴറ്റി എടുക്കുക ഒരു വിധം മൂത്തു വന്നാൽ അതിലേക്ക് നമ്മൾ മുൻപ് മിക്സിയിൽ അരച്ച് എടുത്തു വച്ച അരപ്പ് ചേർത്ത് ഇളക്കി കൊടുക്കുക ഇനി ഇതെല്ലാം കൂടി നന്നായി വഴറ്റി മൂപ്പിച്ചു എടുക്കുക എണ്ണ തെളിയുന്നത് വരെ ചെറുതീയിൽ വേവിച്ചെടുക്കുക അതിലേക്ക് നമ്മൾ ഒരു പകുതി തക്കാളി മാറ്റി വച്ചത് എടുത്തു ചെറുതായി അരിഞ്ഞെടുത്തു ഇട്ടു കൊടുക്കുക ഇനി ഇതെല്ലാം കൂടി നന്നായി വഴറ്റി എടുക്കുക മൺചട്ടി മൂടി വച്ച് ചെറുതീയിൽ ആണ് വേവിക്കേണ്ടത് ഇനി ഇതിലേക്ക് പുളി പിഴിഞ്ഞ് ഒഴിച്ച് കൊടുക്കണം സാധാരണ എല്ലാവരും കുടം പുളി ആണ് ഇട്ടു കൊടുക്കാറ് പക്ഷെ ഇതിലേക്ക് വാളൻ പുളി ആണ് നമ്മൾ പിഴിഞ്ഞ് ഒഴിക്കുന്നത് അതാണ് ഈ കറിക്കു രുചി കൂട്ടുന്നത് നിർബന്ധം ഒന്നും ഇല്ല വാളൻ പുളി ഒഴിക്കണമെന്ന് കുടംപുളി ഇടുന്നവവർക് കുടം പുളി ഇട്ടു കൊടുക്കാം.

ഇനി ഇതിലേക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ചു കൊടുക്കാം ചൂട് വെള്ളം ആണ് ഒഴിച്ചു കൊടുക്കേണ്ടത് ഒരു പാട് വെള്ളം ഒഴിച്ച് കൊടുക്കരുത് ആവശ്യത്തിന് ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ഇനി ഇത് നന്നായി ഒന്നു തിളപ്പിക്കുക ഇതിലേക്ക് അര കിലോ അയല നുറുക്കി നന്നായി വരഞ്ഞു ഇട്ടു കൊടുക്കുക കഷണങ്ങൾ നല്ല വലുപ്പത്തിൽ ഇട്ട് കൊടുക്കുക അയല കഷണങ്ങളിൽ നന്നായി വരഞ്ഞു കൊടുക്കുന്നത് മീനിന് നല്ല രുചി കൂടാൻ ഉപകരിക്കും കഷണങ്ങളിൽ നന്നായി മസാല പിടിക്കാൻ വേണ്ടിയാണ് നന്നായി വരയാൻ പറയുന്നത് അപ്പോൾ ഈ തിളച്ചുകൊണ്ടിരിക്കുന്ന കറിയിലേക്കു ഈ അയല കഷണങ്ങൾ ഇട്ടു കൊടുക്കാം ഇനി ഇത് ചെറുതീയിൽ ഒരു 20 അല്ലെങ്കിൽ 25 മിനിറ്റു വേവിക്കുക അടച്ചു വച്ച് വേവിക്കണം ഇടയ്ക്കു ഒന്ന് തുറന്ന് ഒന്ന് ചുറ്റിച്ചു കൊടുക്കണം കൈകൊണ്ടു മൺചട്ടിയിൽ പിടിച്ഛ് ആണ് ചുറ്റിച്ചു കൊടുക്കേണ്ടത് ഇപ്പോൾ കറി നല്ല പാകമായി വെന്തു കഴിഞ്ഞിട്ടുണ്ട് ഇതിലേക്ക് കുറച്ചു പച്ചവെളിച്ചെണ്ണയും കുറച്ചു കറിവേപ്പില കൂടി ചേർത്ത് കൊടുക്കണം അത് കഴിഞ്ഞാൽ ഗ്യാസ് അടുപ്പ് ഓഫ് ചെയ്യാം ഒരു  ഉഗ്രൻ മുളക് ഇട്ട അയല കറി  റെഡി.

Leave a Comment