മൂന്ന് മാസത്തേക്ക് ഒരു ലോണും തിരിച്ചടയ്ക്കേണ്ട.

ഇന്ന് ഞാൻ വന്നിരിക്കുന്നത് പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ തരാനാണ്‌

ലോകം മുഴുവൻ വന്നിരിക്കുന്ന ഈ മഹാമാരിയെ തുടർന്ന് റിസർവ് ബാങ്ക് മോറിറ്റോറിയം പ്രഖ്യാപിച്ചിരുന്നു മെയ്മാസം 31 വരെയായിരുന്നു മോറിറ്റോറിയത്തിന്ടെ കാലാവധി. ഈ മഹാമാരി വീണ്ടും നമ്മുടെ നാട്ടിലും എല്ലായിടവും കൂടിയിരിക്കുകയാണ് അതുകൊണ്ട് തന്നെ സാധാരണക്കാരായ ജനങ്ങൾക്ക് അവരുടെ ലോൺ തിരിച്ചടവുകൾ അടയ്ക്കാൻ പറ്റാത്ത ഒരവസ്ഥയിലാണ് ഇപ്പോഴും പോയ്കൊണ്ടിരിക്കുന്നത് ഇത് മുന്നിൽ കണ്ടുകൊണ്ട് റിസർവ് ബാങ്ക് മോറിറ്റോറിയം കാലാവധി മൂന്ന് മാസ്സം കൂടി നീട്ടിയിരിക്കുകയാണ് അതായത് ഓഗസ്റ്റ് 31 വരേയ്ക്കും ആണ് മോറിറ്റോറിയം കാലാവധി നീട്ടിയിരിക്കുന്നത്.

സാധാരക്കാരായ ആളുകൾക്ക് വളരെ ആശ്വാസകരമായ ഒരു പ്രഖ്യാപനമാണ്  കഴിഞ്ഞ ദിവസ്സം റിസർവ് ബാങ്കിൽ നിന്നും ഉണ്ടായിരിക്കുന്നത് ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന എല്ലാ ബാങ്കുകളും മോറിറ്റോറിയം അനുവദിക്കണമെന്നാണ് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത് നേരത്തേ തന്നെ പല സ്വകാര്യമേഖലയിലെ പല കമ്പനികളും മോറിറ്റോറിയം എടുത്തിരുന്നു പക്ഷെ അവർ എല്ലാവരും തന്നെ വളരെ ഉയർന്ന നിലയിൽ പലിശ ഈടാക്കിയിരുന്നു.അതിനെല്ലാമിപ്പോൾ ഒരു മാറ്റം വരാൻ സാധ്യതയുണ്ട് റിസർവ് ബാങ്കിൻടെ നിർദേശപ്രകാരം ഈ കാലയളവിൽ പലിശനിരക്ക് കുറയ്ക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് സ്വകാര്യ മേഖലയിലെ ഫിനാൻസ് കമ്പനികൾ ഇത് എത്രമാത്രം പ്രാവർത്തികമാക്കും എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു മൂന്ന് മാസം മുൻപ് നിങ്ങൾ മോറിറ്റോറിയം കിട്ടാൻ എന്താണോ ചെയ്തിരുന്നത് അതേ പ്രക്രിയ നിങ്ങൾ വീണ്ടും ഈ മൂന്ന് മാസ്സം മോറിറ്റോറിയം കിട്ടുന്നതിന് വേണ്ടി ചെയ്യേണ്ടതാണ്

നേരത്തേ ഒരു തവണ മോറിറ്റോറിയത്തിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ട് എന്ന് പറഞ്ഞു വീണ്ടും അപേക്ഷിക്കാതിരിക്കരുത് വീണ്ടും അപേക്ഷിക്കുക എന്നാൽ മാത്രമേ രണ്ടാം ഘട്ടത്തിൽ മോറിറ്റോറിയം കാലാവധി നിങ്ങൾക്ക് നീട്ടി കിട്ടുകയുള്ളു മുത്തൂറ്റ് ഫിനാൻസിൽ നിന്നും നിങ്ങൾ എന്തെങ്കിലും ഒരു വാഹനം വാങ്ങാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യത്തിനോ ലോൺ എടുത്തിട്ടുണ്ടെങ്കിൽ അതിനും നിങ്ങൾക്ക് മോറിറ്റോറിയം ലഭിക്കാൻ സാധ്യതയുണ്ട് അതിന് വേണ്ടി നിങ്ങൾ ചെയ്യേണ്ടത് മുത്തൂറ്റ് ഫൈനാൻസിൻടെ കസ്റ്റമർ സപ്പോർട്ട് മായി ബന്ധപെടുക എന്നുള്ളതാണ് നാഷലൈസ്‌ഡ്‌ ബാങ്കുകൾ അല്ലെങ്കിൽ നിങ്ങൾ മറ്റു ബാങ്കുകളിൽ നിന്ന് നിങ്ങൾ ലോൺ എടുത്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ പലിശനിരക്കിൽ കുറവ് വരുവാനുള്ള സാധ്യതകൾ ഇപ്പോൾ വളരെയധികം കൂടുതലാണ്.

റിസർവ് ബാങ്ക് കർശനമായ നിർദേശമാണ് ഈ വിഷയത്തിൽ നൽകിയിരിക്കുന്നത് മുൻപുള്ള മോറിറ്റോറിയം കാലാവധി മെയ്മാസം 31 ന് അവസാനിച്ചിരിക്കുകയാണ് അതുകൊണ്ടാണ് റിസർവ് ബാങ്ക് മോറിറ്റോറിയം കാലാവധി നീട്ടിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷെ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങൾക്ക് ലോൺ എമൗണ്ട് തിരിച്ചടയ്ക്കാനുള്ള മാർഗ്ഗങ്ങൾ അല്ലെങ്കിൽ കപ്പാസിറ്റി ഉണ്ടെങ്കിൽ നിങ്ങൾ ലോൺ തിരിച്ചു അടച്ചുകൊണ്ടേയിരിക്കുക കാരണം മോറിറ്റോറിയം കാലാവധിയിൽ ആണെങ്കിൽ പോലും പലിശനിരക്കിൽ ചിലപ്പോൾ മാത്രമേ കുറവ് വരുവാനുള്ള സാധ്യത കാണുന്നുള്ളൂ റിസർവ് ബാങ്ക്. ബാങ്ക് മേധാവികൾക്ക് ഇതിനേ കുറിച്ച് നിർദേശം കൊടുത്തിട്ടുണ്ടെങ്കിലും ബാങ്ക് മേധാവികൾ എടുക്കുന്ന തീരുമാനത്തിന് അനുസരിചിരിക്കും പലിശയിൽ ഉള്ള വേരിയേഷൻ മോറിറ്റോറിയം കാലാവധി തിരിച്ചടവുകൾ മുടങ്ങിയാലും ബാങ്കുകൾ ജപ്തിയിലേക്ക് പോകുകയില്ല മോറിറ്റോറിയം കാലാവധി കഴിയുമ്പോൾ പലിശയടക്കം നിങ്ങളുടെ കൈയിൽ നിന്നും ഈ തുക തിരിച്ചു പിടിക്കാനേ അവർ ശ്രമിക്കുകയുള്ളു ഈ വിഷയം അറിവില്ലാത്ത ആളുകളിലേക്ക്‌  എത്തിക്കുക.

Leave a Comment