റേഷൻ അരി നല്ല ഒന്നാന്തരം അരിയുടെ ചോറ് പോലെ ആക്കണോ ?

റേഷൻ അരി നല്ല ഒന്നാന്തരം അരിയുടെ ചോറ് പോലെ ആക്കണോ ?                                                                ഞാൻ വന്നിരിക്കുന്നതു ഈ സമയത്തു് റേഷൻ അരി ഇഷ്ടംപോലെ നമുക്ക് റേഷൻ കടകളിൽ നിന്ന് ലഭിക്കുന്നുണ്ടല്ലോ പക്ഷേ പലർക്കും റേഷൻ അരി എന്ന് കേൾക്കുമ്പോൾ  തന്നെ  കുട്ടികൾക്കും മറ്റു ചിലർക്കും ഇഷ്ടമല്ല കാരണം ഒരു മണം ഉണ്ട് ഒട്ടി പിടിക്കും എന്നൊക്കെ പലരും പറയുന്ന ഒരു കാര്യം ആണ്.  എന്നാൽ ഈ അരി നല്ല ഒന്നാന്തരം 48 രൂപയുടെ ചോറ് പോലെ ആക്കുവാൻ ഒരു കിടിലൻ വിദ്യയുണ്ട് അത് നിങ്ങളോട് പറഞ്ഞു തരാനാണ് ഇന്ന് ഞാൻ വന്നിരിക്കുന്നത്.
നമ്മൾ സാധാരണ കടകളിൽ നിന്ന് വാങ്ങിക്കുന്ന അരി ഉണ്ടല്ലോ 38 രൂപയ്ക്കും 45 രൂപയ്ക്കും ആ അരിയുടെ ചോറിനേക്കാളും വളരെ ടേസ്റ്റി ആയിട്ട് എങ്ങനെ റേഷൻ അരിയുടെ ചോറ് ആക്കി മാറ്റാം എന്ന വിദ്യയാണ് പറയുന്നത് നമ്മൾ കടകളിൽ നിന്ന് വാങ്ങിക്കുന്ന അരിയുടെ അത്രയ്ക്ക് വിഷം റേഷൻ അരിക്ക് ഉണ്ടാവില്ല കാരണം അതിൽ ചെള്ള് ഒക്കെ വരുന്നത് അത് കൊണ്ടാണ് കടകളിൽ നിന്ന് വാങ്ങിക്കുന്ന അരികളിൽ ചെള്ള് വരാതിരിക്കാൻ വിഷം ഒക്കെ നന്നായി അടിക്കും. അത് തന്നെ കാരണം. ഇനി റേഷൻ അരി എടുത്തു ആദ്യം അത് ഒന്ന് ചേറ്റി എടുക്കുക പലയിടത്തും ചേറ്റി എന്ന് പറയുന്നത് പേറ്റി എന്നും പറയുന്നുണ്ട് അതായത് അതിലെ പൊടിയും കറുത്ത അരിയും പിന്നെ പൊടി അരിയും ഒക്കെ ചേറ്റി കളയുക.

ഇനി ഈ അരി നന്നായി കഴുകി എടുക്കണം നിങ്ങൾ ചൂട് വെള്ളത്തിൽ ആണ് കഴുകുന്നത് എങ്കിൽ അങ്ങനെ കഴുകുക ഒരു നാല് പ്രാവശ്യമെങ്കിലും അരി കഴുകി എടുക്കണം അതിന് ശേഷം നമ്മൾ ഒരു കലത്തില് ഒരു കാൽ ഭാഗം വെള്ളം എടുത്തു ചൂട് ആക്കുക ഏകദേശം വെള്ളം തിളയ്ക്കാറാകുമ്പോൾ നമ്മൾ കഴുകി എടുത്ത അരി അതിലോട്ട് ഇട്ടു കൊടുക്കുക അതിന് ശേഷം ആ കലത്തിന്ടെ മുകളിൽ തന്നെ മറ്റൊരു കലത്തിൽ കുറച്ചു വെള്ളം കൂടി ചൂട് ആക്കുക അത് എന്തിനാണെന്ന് വച്ചാൽ അരി ഇട്ട വെള്ളത്തിൽ വെള്ളം കുറവ് ഉണ്ടെങ്കിൽ അതിൽ ഒഴിക്കാൻ ആണ് അതിൽ തനി പച്ചവെള്ളം ഒഴിച്ചാൽ ചോറ് കല്ല് പോലെയാകും അതിന് വേണ്ടിയാണ് വെള്ളം കലത്തിനു മുകളിൽ മറ്റൊരു പാത്രത്തിൽ വെള്ളം ചൂട് ആക്കാൻ പറയുന്നത് നമ്മൾ കടയിൽ നിന്ന് വാങ്ങിക്കുന്ന അരിയുടെ വേവൊന്നും ഈ അരിക്ക് ഇല്ല ഏകദേശം ഒരു 15 മിനിറ്റ് അത്രയും മതി ഈ അരി വെന്ത് കിട്ടാനായിട്ട് നമ്മൾ കടയിൽ നിന്ന് ഒക്കെ വാങ്ങിക്കുന്ന അരിയാണെങ്കിൽ ഒന്നര മണിക്കൂർ അല്ലെങ്കിൽ രണ്ട് മണിക്കൂർ എങ്കിലും വേണം ആ അരി വേവാനായിട്ട് അപ്പോൾ നമുക്ക് കുറെ ഗ്യാസും നഷ്ടമാണ് ഈ റേഷൻ അരി ഇങ്ങനെ ഉപയോഗിക്കുക ആണെങ്കിൽ ഗ്യാസും കുറെ സേവിക്കാം ഇടയ്ക്കു ചോറിൽ വെള്ളം ഉണ്ടോന്നു നോക്കണം കേട്ടോ വെള്ളം കുറവാണെങ്കിൽ കലത്തിന് മുകളിൽ വച്ച വെള്ളത്തിൽ നിന്നും വെള്ളം ഒഴിച്ച് കൊടുക്കുക വേവുന്ന ചോറിലേക്കു ഒരിക്കലും പച്ചവെള്ളം ഒഴിച്ചു കൊടുക്കരുത് കാരണം ചോറ് കല്ല് പോലെയാകും ഇടയ്ക്ക് അരി വെന്തോ എന്ന് നോക്കണം കാരണം കടയിൽ നിന്ന് വാങ്ങിക്കുന്ന അരിയുടെ വേവ് ഈ അരിക്ക് ഇല്ല ഇത് പെട്ടന്ന് വെന്ത് കിട്ടും അത് എല്ലാവരും ഒന്ന് ശ്രദ്ധിക്കുക റേഷൻ അരി വേവിക്കുമ്പോൾ അതിന്ടെ കറക്റ്റ് വേവിൽ അത് എടുക്കണം കേട്ടോ അല്ലെങ്കിൽ അത് നല്ല ടേസ്റ്റി ആയി കിട്ടുകയില്ല.

ചോറ് വെന്ത് കിട്ടിയാൽ ആ വെന്ത ചോറിലേക്ക് നല്ല പച്ചവെള്ളം ഒഴിക്കുക നമ്മൾ ഇങ്ങനെ ചെയ്യുന്നത് എന്തിനാണെന്ന് വച്ചാൽ റേഷൻടെ  അരിയിൽ വേവിച്ചു കഴിയുമ്പോൾ ഒരു പശ ഉണ്ടാവും നമ്മൾ ഈ പശ കളയാതെ വാർക്കുകയാണെങ്കിൽ ആ ചോറ് ഒരു വെള്ളം കെട്ടിയ അവസ്ഥയിൽ ആയിരിക്കും ആ പശ കളയാനായിട്ട് ഒരു മൂന്ന് പ്രാവശ്യം അല്ലെങ്കിൽ നാല് പ്രാവശ്യം എങ്കിലും വെള്ളം ഒഴിച്ച് ഈ ചോറ് കഴുകി എടുത്താൽ മാത്രമേ നമ്മൾ കടയിൽ നിന്ന് വാങ്ങിക്കുന്ന അരിയുടെ ചോറ് പോലെ ആകുകയുള്ളു പച്ച വെള്ളം ഒഴിച്ച് കഴുകുമ്പോൾ അതിന്ടെ ചൂട് ഒന്നും പോകാത്തില്ല അവസാനം നല്ല രീതിയിൽ വെള്ളം ഒട്ടും ഇല്ലാതെ ഈ ചോറ് വാർത്തു എടുത്താൽ നല്ല രുചിയുള്ള ചോറായി നമുക്ക് ഇത് ഉപയോഗിക്കാം യാതൊരു മണമോ ഒന്നും ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഉണ്ടാവില്ല.

Leave a Comment