റേഷൻ കാർഡ് ഉണ്ടോ? എങ്കിൽ ഉടനെ തന്നെ ഈ കാര്യങ്ങൾ ചെയ്തു തീർക്കുക.

റേഷൻ കാർഡ് ഉണ്ടോ? എങ്കിൽ ഉടനെ തന്നെ ഈ കാര്യങ്ങൾ ചെയ്തു തീർക്കുക.

നിങ്ങൾ നിങ്ങളുടെ മൊബയിൽ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടോ അല്ലെങ്കിൽ നിങ്ങളുടെ ആധാർ റേഷൻകാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടോ ബന്ധിപ്പിച്ചിട്ടില്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ മെയ്മാസം 31 ന് മുൻപായി നിങ്ങൾ ഇതെല്ലാം ചെയ്തിരിക്കണം എന്താണ് കാരണം എന്ന് പറയാം.

കേന്ദ്ര സർക്കാർ വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടി ഉടനെത്തന്നെ ചെയ്യുവാൻ പോവുകയാണ് പോർട്ടബിലിറ്റി ഫെസിലിറ്റി എന്താണ് പോർട്ടബിലിറ്റി ഫെസിലിറ്റി എന്ന് പറഞ്ഞുതരാം കേന്ദ്രസർക്കാർ നേരത്തേ തന്നെ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന ഒരു പദ്ധതിയാണ് പൊർട്ടബിലിറ്റി ഫെസിലിറ്റി നിങ്ങൾക്ക് റേഷൻ കാർഡ് വഴി ലഭ്യമാകുന്ന വിഭവങ്ങൾ രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും വാങ്ങുവാൻ സാധിക്കും എന്നുള്ളതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത് ഇപ്പോൾ രാജ്യത്തു ഉടനീളം നിൽക്കുന്ന ഈ മഹാമാരിയെ തുടർന്ന് ഈ പദ്ധതിക്ക് അല്പം കൂടി വേഗത കൈ വന്നിരിക്കുകയാണ് കാരണം എന്താണെന്ന് വച്ചാൽ നമ്മളുടെ സഹോദരങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ചിന്നി ചിതറി കിടക്കുകയാണ് സാധാരക്കാരായ അവർക്ക് റേഷൻ വാങ്ങുവാൻ ഒന്നെങ്കിൽ വാർഡ് മെമ്പറുടെ സാക്ഷ്യപത്രം ഹാജരാക്കേണ്ട ഒരു അവസ്ഥ വരെ വന്നിരുന്നു ഇതിനെല്ലാം ഒരു പരിഹാരമായിട്ടാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി വളരെ പെട്ടന്ന് തന്നെ നടപ്പിൽ വരുത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് മെയ് 31 നു മുൻപായി നിങ്ങൾ നിങ്ങളുടെ ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കുക മൊബയിൽ നമ്പറും ലിങ്ക് ചെയ്യുക. ചിലപ്പോൾ അതിന് ശേഷവും സർക്കാർ സാവകാശം തന്നിരിക്കാം പക്ഷേ ഇപ്പോൾ ഒരു സമയം പറഞ്ഞിരിക്കുന്നത് മെയ്മാസം 31 ആണ്.

കേന്ദ്ര സർക്കാർ റേഷൻ കാർഡ് മുഖേന തരുന്ന എല്ലാ ഭക്ഷ്യ വിഹിതവും ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന പദ്ധതിപ്രകാരം ഇപ്പോൾ മെയ്മാസം 31 കഴിയുമ്പോൾ മുതൽ ലഭ്യമാകാൻ തുടങ്ങുകയാണ് മറ്റു സ്റ്റേറ്റുകളിൽ ജോലി ചെയ്യുന്നവർക്കും ഈ പദ്ധതി വളരെയധികം സഹായകരമായ ഒന്നാണ് കഴിഞ്ഞ ദിവസ്സം നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച സാമ്പത്തിക പായ്‌ക്കേജ് ഇതിന് വേണ്ടിയുള്ള ഒരു തുക മാറ്റി വച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ ഈ പദ്ധതി വളരെ പെട്ടന്ന് തന്നെ പ്രാവർത്തികമാകും എന്നാണ് നമുക്ക് ഇപ്പോൾ അറിയാൻ സാധിക്കുന്നത് ആരംഭഘട്ടത്തിൽ 23 ഓളം സംസ്ഥാനങ്ങളാണ് ഈ പദ്ധതി പ്രകാരം റേഷൻ വിതരണം ആരംഭിക്കുന്നത് നേരത്തെ തന്നെ ആന്ദ്ര എന്നിങ്ങനെയുള്ള മറ്റു സ്റ്റേറ്റുകൾ ഇതിന്ടെ ട്രയൽ നടത്തിയിരുന്നു ഇതെല്ലാം സക്സസ് ആവുകയും ചെയ്തിരുന്നു അതുകൊണ്ടു തന്നെ കേന്ദ്ര സർക്കാർ ഈ പദ്ധതിക്ക് ഒരു വേഗത കൈവരിപ്പിച്ചിരിക്കുകയാണ്.

നമ്മൾ കേരളത്തിലെ ആളുകൾ പ്രധാനമായും ജോലി ചെയ്യുന്നത് അന്യ സ്റ്റേറ്റുകളിലും വിദേശ രാജ്യങ്ങളിലുമാണ് അന്യസ്റ്റേറ്റുകളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് പെട്ടന്ന് ഇപ്പോൾ റേഷൻ വാങ്ങണമെന്നുണ്ടെങ്കിൽ ഇനിയുള്ള കാലഘട്ടങ്ങളിൽ ഏത് സ്റ്റേറ്റിലാണോ നിങ്ങൾ ജോലി ചെയ്യുന്നത് അവിടന്ന് തന്നെ റേഷൻ വിഹിതം വാങ്ങിക്കുവാൻ കഴിയും വളരെയധികം പ്രയോജനകരമായ രീതിയിൽ ആണ് ഇപ്പോൾ സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നത് കേരളത്തിൽ തന്നെ മറ്റു ജില്ലകളിൽ പോയി താമസിക്കുന്ന ആളുകൾക്ക് അവിടന്ന് തന്നെ റേഷൻ വിഹിതം വാങ്ങിക്കാവുന്നതാണ് ഇത് പ്രകാരം നിങ്ങൾക്ക് മെമ്പറുടെ സാക്ഷ്യ പത്രം ഹാജരാക്കുകയോ അല്ലെങ്കിൽ വേറൊരു ആൾ പരിചയ പെടുത്തുകയോ അങ്ങനെയൊന്നും ചെയ്യേണ്ട ആവശ്യം ഒന്നും തന്നെയില്ല ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പ്രകാരം നിങ്ങൾക്ക് രാജ്യത്തിനകത്ത് എവിടെ നിന്നും നിങ്ങൾക്ക് നിങ്ങളുടെ ഭക്ഷ്യവിഹിതം കൈപറ്റുവാൻ സാധിക്കും ബയോ മെട്രിക്‌ സംവിധാനം ഉപയോഗിച്ചാണ് ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഭക്ഷ്യ വിഹിതം കിട്ടികൊണ്ടിരിക്കുന്നത് ഇതു വരെ നിങ്ങൾ നിങ്ങളുടെ റേഷൻ കടയിൽ നിങ്ങളുടെ വിരലടയാളം ബന്ധിപ്പിച്ചിട്ടില്ല എങ്കിൽ അത് നിങ്ങൾ ഉടനെ ചെയ്യേണ്ടത് ആണ് ഇപ്പോൾ ഇതിനുള്ള ഒരു സമയ പരിധി പറഞ്ഞിരിക്കുന്നത് മെയ്‌മാസം 31 ആം തിയതി വരെയാണ് ഇത് നിങ്ങൾ മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.

Leave a Comment