വളരെ പെട്ടന്ന് ഹാൻഡ് വാഷ് തയാറാക്കുന്ന രീതി അറിയൂ.

വളരെ പെട്ടന്ന് ഹാൻഡ് വാഷ് തയാറാക്കുന്ന രീതി അറിയൂ.

എല്ലാവർക്കും ഈ ഒരു സമയത്തു് വളരെ ഉപകാരപ്രദമായ ഹാൻഡ് വാഷ് എങ്ങിനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്നാണ് ഇന്ന് ഞാൻ പറഞ്ഞു തരുന്നത് നിങ്ങൾക്ക് അറിയാമല്ലോ ഇപ്പോൾ ഈ സമയത്തു കൈകൾ എപ്പോഴും കഴുകി തന്നെ സൂക്ഷിക്കണം  അപ്പോൾ നമുക്ക് അതിന് വേണ്ടിട്ടു ഹാൻഡ് വാഷ് ഉപയോഗിക്കുമ്പോൾ നല്ല ചിലവ് ആയിരിക്കും ആ സമയത്തു നമുക്ക് എളുപ്പത്തിൽ ഹാൻഡ് വാഷ് ഉണ്ടാക്കാൻ പറ്റുന്നത് എങ്ങിനെയാണ് എന്നാണ് ഇന്ന് പറഞ്ഞു തരുന്നത്. നമുക്ക് അറിയാമല്ലോ ഒരു കുപ്പി ഹാൻഡ് വാഷിനു നല്ല പൈസയാണ് ഒരു 80. 90.രൂപയൊക്കെ ആവും അപ്പോൾ ഈ ഒരു രീതിയിൽ ഹാൻഡ് വാഷ് ഉണ്ടാക്കുക ആണെങ്കിൽ വെറും ഒരു 50 ഗ്രാമിൻടെ ഒരു സോപ്പ് കൊണ്ട് ഒരു നാല് കുപ്പി ഹാൻഡ് വാഷ് നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും എല്ലാവർക്കും ഉണ്ടാക്കാവുന്ന രീതിയിൽ നല്ല ഈസിയായിട്ടുള്ള ഒരു മെത്തേഡ് ആണ് ഇത് ഇതിൽ നമ്മൾ സോപ്പ് ഇട്ടു തിളപ്പിക്കുകയോ മിക്സിയിൽ അടിക്കുകയോ ഒന്നും ചെയ്യുന്നില്ല വളരെ സിംപിൾ ആയിട്ടാണ് ഇത് ഉണ്ടാക്കുന്നത് എല്ലാവരും ഇത് ട്രൈ ചെയ്ത് നോക്കണം. എന്നിട്ട് അഭിപ്രായം അറിയിക്കണം.

അതിന് ഇന്ന് ഞാൻ എടുത്തിട്ടുള്ളത് ഒരു 50 ഗ്രാമിൻടെ  ലക്സ് സോപ്പ് ആണ് എടുത്തിട്ടുള്ളത് നിങ്ങളുടെ കൈയിൽ ഏത് സോപ്പ് ആണ് ഉള്ളത്എങ്കിൽ അത് വച്ചിട്ട് നിങ്ങൾക്ക് ചെയ്യാം ഡെറ്റോൾ സോപ്പ് ഒക്കെ ആണെങ്കിൽ കൂടുതൽ നന്നായിരിക്കും ഇനി ഇത് ഉണ്ടാക്കുന്ന രീതിയിലേക്ക് കടക്കാം ഞാൻ എടുത്ത 50 ഗ്രാമിന്റെ ലക്സ് സോപ്പ് ആദ്യം ഒന്ന് ഗ്രേയ്റ്റ് ചെയ്‌തു എടുക്കണം ഏത് സോപ്പ് ആണ് എടുക്കുന്നത് എങ്കിൽ സോപ്പ് ആദ്യം ഒരു ഗ്രേയ്റ്റർ ഉപയോഗിച്ച് ഗ്രെയ്റ്റ് ചെയ്ത് എടുക്കുക നമ്മൾ പച്ചക്കറി ഒക്കെ അരിയുന്ന ഗ്രേയ്റ്റർ ആണ് കേട്ടോ. സോപ്പ് ഗ്രേയ്റ്റ് ചെയ്ത് എടുത്തതിന് ശേഷം ഇനി നമുക്ക് വേണ്ടത് ഒരു പഴയ പാത്രത്തിൽ കുറച്ചു ചൂട് വെള്ളം ആണ് നല്ല തിളപ്പിച്ചിട്ടുള്ള ഒരു ലിറ്റർ വെള്ളം ആണ് എടുക്കേണ്ടത് നേരിട്ട് വെള്ളം എടുത്ത് അതിലോട്ട് ഈ അരിഞ്ഞു വച്ച സോപ്പ് അതിലേക്ക് ഇട്ടു കൊടുക്കുക എന്നിട്ട് ഇത് ഒന്ന് അടച്ചു വയ്ക്കുക ഇത്രയ്ക്കേ ഇത് ചെയ്യാനുള്ളൂ നമ്മൾ ഒരു രാത്രി ഇത് ചെയ്ത് വയ്ക്കുക ആണെങ്കിൽ പിറ്റേ ദിവസ്സം ആവുമ്പോഴേക്കും ഇത് നന്നായിട്ട് അലിഞ്ഞിട്ടുണ്ടാവും ഇങ്ങനെ മാത്രം ചെയ്‌താൽ മതി ഒന്ന് നന്നായി ഇളക്കി കൊടുത്താളോ ഇത് ഒരു 10 മണിക്കൂർ അല്ലെങ്കിൽ ഒരു 11 മണിക്കൂറെങ്കിലും വച്ചോളോ എങ്കിലേ ഇത് ഒരു ജെല്ലി രൂപത്തിൽ കിട്ടുകയുള്ളു ഈ ജെല്ലി രൂപത്തിൽ ആയ ഹാൻഡ് വാഷ് വെള്ളം നന്നായിട്ട് ഒരു സ്പൂൺ വച്ച് ഇളക്കി കൊടുക്കുക ഇതിൽ ചെറുതായി ഒരു പാട പോലെ ഒക്കെ വരും അത് ഈ സ്പൂൺ വച്ച് നന്നായി ഇളക്കുമ്പോൾ മാറിക്കിട്ടും നിങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ ഗ്ലിസറിൻ ഒക്കെ ആഡ് ചെയ്യാം.

വേണമെന്നുണ്ടെങ്കിൽ മാത്രം ആഡ് ചെയ്‌താൽ മതി പിന്നെ വേണമെങ്കിൽ ഒലിവ് ഓയിൽ വേണമെങ്കിൽ ചേർക്കാം ഒരു ടിസ്പൂൺ ഒക്കെ ഇഷ്ട്ടമുണ്ടെങ്കിൽ മാത്രം  ചേർത്താൽ മതി അങ്ങനെ ഒന്നും ചെയ്തില്ലെങ്കിലും നല്ലൊരു ഹാൻഡ് വാഷ് ആയി ഇത് ഉപയോഗിക്കാം സോപ്പുവും വെള്ളവും മാത്രം മതി ഇത് ഞാൻ പരീക്ഷിച്ചു നോക്കിയത്കൊണ്ടാണ് ഇത് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരുന്നത് ഇത് ചെയ്യുമ്പോൾ ടൈമ് മാത്രം കറക്റ്റ് ആയിട്ട് എടുക്കുക അത് മാത്രമാണ് ഇത് പ്രധാനമായിട്ടുള്ളത് ഇതിൽ ബാക്കി എന്തെങ്കിലും ചേർക്കണം എന്നുള്ളവർക്ക് ചേർക്കാം ചേർത്തില്ലെങ്കിലും നല്ലൊരു ഹാൻഡ് വാഷ് ആയി ഇത് നമുക്ക് ഉപയോഗിക്കാം. ‌

Leave a Comment