വിജയം  കൈവരിച്ച വ്യക്തികളുടെ   6  ശീലങ്ങൾ!!  

വിജയം  കൈവരിച്ച വ്യക്തികളുടെ   6  ശീലങ്ങൾ.                                                                                                       വിജയം കൈവരിച്ച ഏതൊരു വ്യക്തിയെ എടുത്തു പരിശോധിച്ചാലും അവരുടെ വിജയത്തിന്ടെ പുറകിൽ ഒരു പ്രധാനപ്പെട്ട കാരണം ഉണ്ട് ഈ വിജയിക്കുന്ന ആളുകളുടെ ഏറ്റവും പ്രധാനപെട്ട കാരണം അവർക്കുള്ള ചില ശീലങ്ങൾ ആണ് വിജയിക്കുന്ന ആളുകൾക്ക് പരാജയപെടുന്ന ആളുകൾക്ക് ഇല്ലാത്ത ചില ശീലങ്ങൾ കൈവശം ഉണ്ട് അത്തരത്തിലുള്ള ശീലങ്ങൾ ആണ് അവരെ വിജയിപ്പിക്കുന്നത് ഒരു ദിവസ്സം എടുത്തു നോക്കി കഴിഞ്ഞാൽ ആ ദിവസത്തിൽ നമുക്ക് ഉണ്ടാകുന്ന ചിന്തകളുടെയും നമ്മളുടെ ചില പ്രവർത്തനങ്ങളുടെയും അതുപോലെ നമുക്ക് ഉണ്ടാകുന്ന ചില ഫീലിംഗ്‌സിന്റെയും പിറകിൽ നമ്മളുടെ ചില ശീലങ്ങൾ തന്നെയാണ് ഉള്ളത് 95 ശതമാനം ഒരു ദിവസത്തെ തീരുമാനിക്കുന്നത് നമ്മളുടെ ശീലങ്ങൾ തന്നെയാണ് വിജയിക്കുന്ന ആളുകൾക്കുള്ള ശീലങ്ങൾ എന്തൊക്കെയാണെന്ന് അല്ലെങ്കിൽ വിജയിച്ച വ്യക്തികൾക്ക് കോമൺ ആയിട്ടുള്ള പ്രധാനപ്പെട്ട ശീലങ്ങൾ എന്തൊക്കെയാണ് ആ ശീലങ്ങളെ കുറിച്ച് ആണ് ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത്.

എന്തൊക്കെയാണ് വിജയിക്കുന്ന ആളുകൾക്കുള്ള ആ 6 ശീലങ്ങൾ ഒന്നാമത്തേത് സെൽഫ് കൺസെപ്റ്റ് ഹൈ സെൽഫ് കൺസെപ്റ്റ് ആയിരിക്കും വിജയിക്കുന്ന ആളുകൾക്ക് ഉണ്ടാവാറുള്ളത് എന്താണ് സെൽഫ് കൺസെപ്റ്റ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത് പറയാം നമുക്ക് നമ്മളെ കുറിച്ച് തന്നെയുള്ള ധാരണ നമ്മളെ കുറിച്ച് നമ്മൾ തന്നെ എന്തൊക്കെയാണ് ധരിച്ചു വച്ചിരിക്കുന്നത് നമ്മൾ ഒരു മികച്ച കോണ്ഫിഡന്റ്റ് ആയ വ്യക്തി ആയിട്ടാണോ ധരിച്ചു വച്ചിരിക്കുന്നത് അതോ നമ്മൾ കോൺഫിഡൻസ് ഇല്ലാത്ത ഒരു വ്യക്തി ആയിട്ടാണോ ധരിച്ചു വച്ചിരിക്കുന്നത് പേടിയുള്ള ഒരു വയ്ക്തിയായിട്ടാണോ നമ്മൾ നമ്മളെ ധരിച്ചു വച്ചിരിക്കുന്നത് അതോ പേടിയില്ലാതെ കാര്യങ്ങളെ ഫെയ്‌സ് ചെയ്ത് മുൻപോട്ട് പോകുവാൻ ചങ്കൂറ്റം ഉള്ള ഒരു വ്യക്‌തി യായിട്ടാണോ ധരിച്ചു വച്ചിരിക്കുന്നത് ഞാൻ ഒരു ഉദാഹരണം പറയാം 50000 രൂപ ഒരു മാസം വരുമാനം സമ്പാദിക്കാനുള്ള കഴിവ് ആണ് എനിക്കുള്ളത് എന്ന് അവനവൻ തന്നെ ധരിച്ചു വച്ചിരിക്കുന്നത് എന്നിരിക്കട്ടെ. 50000 രൂപ ജോലിയുള്ള ഒരു ജോലിയാണ് നമ്മൾ ചെയ്യുന്നത് എന്നിരിക്കട്ടെ ആ സമയത്തു നമ്മുടെ ധാരണ എന്താണ് ആ 50000 രൂപ വരുമാനം മാത്രം ഉണ്ടാക്കാനുള്ള കപ്പാസിറ്റി മാത്രമായിരിക്കും നമുക്ക് ഉള്ളത് എന്നായിരിക്കും.ആ ജോലി പോവുകയാണെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് മറ്റൊരു ജോലി കണ്ടെത്തും അവിടെയും 50000  ആയിരിക്കും നമ്മൾ സാലറി വാങ്ങുന്നത് നമ്മളുടെ സെൽഫ് കൺസെപ്റ്റ് ആ ഒരു എമൗണ്ടിൽ ആണ് ഫിക്സ് ചെയ്തിരിക്കുന്നത് ആ ഒരു എമൗണ്ട് സമ്പാദിക്കാനുള്ള കഴിവേ ഉള്ളു എന്ന് ആണ് ധരിച്ചു വച്ചിരിക്കുന്നത് ഇത്തരത്തിലുള്ള ധാരണകളാണ് സെൽഫ് കൺസെപ്റ്റ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത് നമ്മളുടെ പല സെൽഫ് കൺസെപ്റ്റുകളും ആണ് ഇപ്പോഴുള്ള നമ്മളെ ക്രീയേറ്റ്‌ ചെയ്തിരിക്കുന്നത് ഇനിയുള്ള കാലഘട്ടത്തിൽ നമുക്കൊരു വലിയ മാറ്റം വേണമെങ്കിൽ നമ്മളുടെ സെൽഫ് കൺസെപ്റ്റിൽ അഴിച്ചു പണികൾ നടത്തേണ്ടത് അനിവാര്യമാണ്  നമ്മളെക്കൊണ്ട് എന്തൊക്കെയാണ് സാധിക്കുക എന്നത് ധരിച്ചു വച്ചിരിക്കുന്നത് അതിനെ കട്ട് ചെയ്ത് അതിലും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ നമുക്ക് സാധിക്കും എന്നുള്ള ഒരു സെല്ഫ് കൺസെപ്റ്റ് ഉണ്ടാക്കാൻ നമുക്ക്കഴിയണം.

കാരണം വിജയിച്ച ആളുകൾ ഒക്കെ അവനവനെ കുറിച്ച് വലിയ സെൽഫ് കൺസെപ്റ്റ് ഉള്ള വ്യക്തികളാണ് എന്താണ് ഈ സെൽഫ് കൺസെപറ്റിണ്ടേ പ്രാധാന്യം ഉദാഹരണത്തിന് നിങ്ങൾ മനോഹരമായി പാട്ട് പാടുന്ന വ്യക്തിയാണെന്നിരിക്കട്ടെ എന്നാൽ നിങ്ങൾ ഒരു പാട്ട് പാടാൻ പോകുന്നതിന് മുൻപ് നിങ്ങള് തന്നെ സ്വയം അങ്ങ് തീരുമാനിക്കുകയാണ് ഇന്ന് ഞാൻ പാടാൻ പോകുന്നത് ശരിയാവില്ല എനിക്ക് ഇന്ന് നന്നായി പാടാൻ കഴിയില്ല ഇങ്ങനെ ചിന്തിച്ചുകൊണ്ടാണ് സ്റ്റേജിൽ കയറി പാട്ട് പാടുന്നതെങ്കിൽ ഒരു പക്ഷേ വളരെ മോശമായിട്ടായിരിക്കും അന്ന് നമുക്ക് പാടാൻ പറ്റുന്നത് കാരണം അവനവനെകുറിച്ചുള്ള സെൽഫ് കൺസെപ്റ്റ് നമ്മളുടെ പെരുമാറ്റത്തിലും നമ്മൾ എടുക്കുന്ന ആക്ഷനിലും ഇതിലൊക്കെ തന്നെ റിഫ്ലെക്റ്റ് ചെയ്യും നമുക്ക് നമ്മളെ കുറിച്ച് വളരെ മനോഹരമായ ഒരു സെൽഫ് കൺസെപ്റ്റ് ഉണ്ടാക്കാം കാരണം വിജയിച്ച ആളുകൾ ഒക്കെ അവനവനെകുറിച്ചു നല്ല ഒരു സെൽഫ് കൺസെപ്റ്റ് ഉണ്ടാക്കിയ വ്യക്തികളാണ്‌

സെല്ഫ് ഡിസിപ്ലിൻ അവനവന് ഉണ്ടാകേണ്ട ചില ചിട്ടവട്ടങ്ങൾ ഡിസിപ്ലിൻ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ നമുക്ക് ദേഷ്യം ആണ് വരുന്നത് അല്ലേ കാര്യം എന്താ ചെറിയ പ്രായത്തിൽ സ്‌കൂളിൽ പഠിക്കുമ്പോൾ ഡിസിപ്ലിൻഡ് ആയിരിക്കണം വീട്ടിൽ വരുമ്പോൾ ഡിസിപ്ലിൻ വേണം എവിടെയെങ്കിലും ചെന്നുകഴിഞ്ഞാൽ ഡിസിപ്ലിൻ വേണം എന്നിങ്ങനെ ഡിസിപ്ലിൻ എന്ന വാക്ക് നമുക്ക് ഒരു നെഗറ്റിവ് ഇമോഷൻ ആണ് പലപ്പോഴും തരുന്നത് നമുക്ക് ഇഷ്ടമല്ല ഡിസിപ്ലിൻ എന്ന വാക്ക് അല്ലേ എന്നാൽ യഥാർത്ഥത്തിൽ ഡിസിപ്ലിനോടുകൂടി ചെയ്യാൻ കഴിഞ്ഞവരാണ് വിജയിച്ച വ്യക്തികൾ ഒക്കെയും അവനവനിൽ ഒരു ഡിസിപ്ലിൻ ഉണ്ടാക്കാൻ കപ്പാസിറ്റി കാണിച്ചവർ എന്താണ് സെൽഫ് ഡിസിപ്ലിനിൽ അർത്ഥമാക്കുന്നത് അതായത് നമുക്ക് ഇഷ്ടമുള്ള കാര്യമാണെങ്കിലും ഇഷ്ടമില്ലാത്ത കാര്യമാണെങ്കിലും ഒരു ലക്‌ഷ്യം നേടിയെടുക്കാൻ അത് ചെയ്യാൻ അത് കൃത്യതയോട് കൂടി ചെയ്യാൻ നമ്മൾ തയ്യാർ ആയാൽ നമ്മൾ സെൽഫ് ഡിസിപ്ലിൻഡ് ആണ്. രാവിലെ എണീക്കുന്ന കാര്യമായി കൊള്ളട്ടെ പുസ്തകം വായിക്കുന്ന കാര്യമായിക്കൊള്ളട്ടെ എക്സർസൈസ് ചെയ്യുന്ന കാര്യമായിക്കൊള്ളട്ടെ ഇതൊന്നും ആർക്കും ചെയ്യാൻ  ഇഷ്ടമുള്ള കാര്യങ്ങൾ അല്ല എന്നാലും ഇഷ്ടമുള്ള കാര്യം ആണെങ്കിലും ഇഷ്ടം ഇല്ലാത്ത കാര്യം ആണെങ്കിലും ഒരു ലക്‌ഷ്യം നേടിയെടുക്കാൻ ഇത് കൃത്യതയോടുകൂടി ചെയ്യാൻ തയ്യാറായാൽ നമുക്കും വിജയിക്കാൻ സാധിക്കും സെൽഫ് ഡിസിപ്ലിൻ വളരെ ഇമ്പോർട്ടൻഡ് ആണ് അതുകൊണ്ട് നമുക്കും ഒരു സെൽഫ് ഡിസിപ്ലിൻഡ് ആയ വ്യക്തിയായി മാറാൻ തയ്യാറെടുക്കാം.

അടുത്തത്   നിങ്ങളുടെ മനസ്സിന് മെന്റൽ പ്രോട്ടീൻ നൽകുക എന്താണ് മെന്റൽ പ്രോട്ടീൻ കൊണ്ട് അർത്ഥമാക്കുന്നത് അതായത് ഒരു പ്രോട്ടീൻ ഒരു  ടയറ്റ്  ഇതൊക്കെ നമ്മുടെ മനസ്സിന് കിട്ടണം.ഇത് നല്ല പുസ്തകങ്ങൾ വായിക്കുന്നത് വഴിയും നല്ല ഇൻഫർമേഷൻസ് എടുക്കുന്നത് വഴിയും അറിവുള്ള വ്യക്തികളുമായി സംസാരിക്കുന്നത് വഴിയും ഇതേപോലെ നമ്മുടെ മനസ്സിനെ മാറ്റം വരുത്തുന്ന വീഡിയോസ് കാണുന്നത് വഴിയും ഈ വഴികളിലൂടെ ഒക്കെത്തന്നെ നമ്മുടെ മനസിന് ഒരു മെന്റൽ ഡയറ്റ് കൊടുക്കാൻ സാധിക്കുന്നത് ആണ് പലപ്പോഴും നമുക്ക് ഇഷ്ടം എന്താണ് നെഗറ്റിവ് വാർത്തകൾ കേട്ടിരിക്കുന്നത് ആയിരിക്കും നമുക്ക് ഇഷ്ടമുള്ളത് അല്ലേ    അതൊക്കെ ജങ്ക് ഫുഡ് പോലെയാണ് നമ്മൾ സ്ഥിരമായി അത് കേൾക്കുകയാണെങ്കിൽ നമ്മുടെ മനസ്സിനെ അത് മോശമായ രീതിയിൽ ബാധിക്കാൻ തുടങ്ങും നമ്മൾ സ്ഥിരമായ ജങ്ക് ഫുഡ് കഴിച്ചാൽ എന്താവും നമ്മുടെ ശരീരത്തിന് സംഭവിക്കുക എന്ന് അറിയാമല്ലോ അതുപോലെ തന്നെയാണ് സ്ഥിരമായി നെഗറ്റീവ് ആയ വാർത്തകൾ തന്നെയാണ് നമുക്ക് കേൾക്കാൻ താല്പര്യമെങ്കിൽ അത് നമ്മുടെ മെന്റൽ ആരോഗ്യത്തെ മോശമായ രീതിയിൽ ബാധിക്കും അതായത് മനസിന് കുറച്ചു പ്രോട്ടീൻ കൊടുക്കാനുള്ള ഹാബിറ്റ് കൂടി നമ്മൾ ഉണ്ടാക്കിയെടുക്കണം കാരണം വിജയിച്ച ആളുകൾ ഒക്കെത്തന്നെയും ഇത്തരത്തിലുള്ള ഒരു ഹാബിറ്റ് ഉള്ളവരാണ് അതായത് മനസ്സിന്ടെ ആരോഗ്യം സൂക്ഷിക്കും അവർക്കറിയാം എന്തൊക്കെ ഉണ്ടായാലും മനസ്സിന് ആരോഗ്യം ഇല്ല എന്ന് ഉണ്ടെങ്കിൽ അവർക്ക് അവരുടെ കാര്യങ്ങൾ ഭങ്ങിയായി മുൻപോട്ട് കൊണ്ടുപോകാൻ സാധിക്കില്ല എന്ന്.

നാല്. ഡെയ്‌ലി ഗോൾ സെറ്റിങ് എല്ലാദിവസവും ഗോൾ സെറ്റ് ചെയ്യണം എന്താണ് ഗോൾ സെറ്റ് ചെയ്യുന്നത് കൊണ്ടുള്ള ഗുണം അതായത് ഫോക്കസ് ആണ് വിജയത്തിന്റെ ഏറ്റവും പ്രധാന കാരണം ഏതൊരു വ്യക്തിക്കും ഫോക്കസ് അനിവാര്യമാണ് ഫോക്കസ് നമുക്ക് പലപ്പോഴും നഷ്ടപ്പെട്ട് പോകാറുണ്ട്  ഇത്   നഷ്ടപ്പെട്ട് പോകാതിരിക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടത് അറിയൂ കൃത്യമായ ഗോളുകൾ ഉണ്ടാക്കുക എന്നതാണ് കൃത്യമായി ഒരു വ്യക്തിക്ക് എവിടെയാണ് ചെല്ലേണ്ടത് എന്ന് അറിയാമെങ്കിൽ ഇടയ്ക്കു കാണുന്ന വഴികളിലൂടെ അദ്ദേഹം കയറിയിറങ്ങി പോകില്ല എത്തേണ്ട വഴിയിലൂടെ ഫോക്കസോടുകൂടി നടന്ന് പോകും അതേപോലെയാണ് ഒരു മനുഷ്യന് ഗോൾ ഉണ്ടെങ്കിൽ ഗോൾ ഉള്ള വ്യക്തിക്ക് ആ ഫോക്കസോടുകൂടി മുൻപോട്ടു പോകുവാൻ സാധിയ്ക്കും വിജയിച്ച ആളുകളുടെ കൈയിൽ എപ്പോഴും ഒരു പുസ്തകം ഉണ്ടായിരിക്കും ആ പുസ്തകത്തിൽ അവർക്കു എന്തൊക്കെയാണോ പുതിയപുതിയ ആശയങ്ങൾ വരുന്നത് അത് എഴുതി വയ്ക്കും സ്‌ക്രിപ്പിങ് ഇത്തരത്തിൽ ഗോൾ സെറ്റ് ചെയ്യാൻ തയ്യാറാവണം എല്ലാ ദിവസവും ഒരു ഗോൾ വേണം അതിനുവേണ്ടി അവർ എല്ലാ ദിവസ്സവും മൈൻഡിൽ വരുന്ന എല്ലാ പുതിയ പുതിയ ആശയങ്ങളും എഴുതി വയ്ക്കും.

അഞ്ചാമത്തേതു.തന്ടെ ആരോഗ്യത്തിനു പ്രാധാന്യം കൊടുക്കുന്ന വ്യക്തികൾ ആണ് വിജയിച്ച വ്യക്തികൾ എല്ലാവരും    ഏത് മേഘലയിലെ വിജയിച്ച വ്യക്തിയെ എടുത്തു നോക്കിക്കോളൂ അവർ അവരുടെ ശരീരത്തിനും ആരോഗ്യത്തിനും പ്രധാന്യം കൊടുക്കുന്ന വ്യക്തികൾ ആയിരിക്കും അവർ ചെറിയ പ്രായം തൊട്ടേ അവരുടെ ആരോഗ്യം കീപ് ചെയ്യാൻ ശ്രദ്ധിക്കും ചിലർ രാവിലെ നടക്കാൻ പോകും ചിലർ യോഗാ ചെയ്യും അവനവന്റെ ശരീരം പ്രൊട്ടക്ട് ചെയ്യാനായിട്ട് ഇവർ തയ്യാറാവും.

ആറ്‌ ആറ്റിറ്റ്യുട് ഓഫ് ഗ്രാറ്റിറ്റിയൂട്.നന്ദിയുടെ മനോഭാവം നമുക്കു എന്തെങ്കിലും കിട്ടുകയാണെങ്കിൽ അതിൽ സന്തോഷവാനാണ് എങ്കിൽ അതിനോട് നന്ദിയുള്ള ഒരു വ്യക്തയുള്ള ആളായി മാറുകയാണെങ്കിൽ നമുക്ക് കൂടുതൽ കാര്യങ്ങൾ കിട്ടും നമുക്ക് ഒരു കാര്യം കിട്ടുകയാണെങ്കിൽ നമുക്ക് നന്നിയില്ല നമുക്ക് അതിൽ ഒരു സന്തോഷമില്ല എങ്കിൽ ഒരു പക്ഷേ നാളെ അതുപോലും കിട്ടണം എന്നില്ല നമുക്ക് കിട്ടുന്ന കാര്യങ്ങളിൽ നന്ദിയുള്ള വ്യക്തിയായി മാറുക നമ്മൾ ആളുകളെ നന്നിയോടുകൂടി സ്മരിക്കാൻ തയ്യാറാവുക അതിന്ടെ ഗുണം എന്താണ് നന്ദിയോട് കൂടി നമ്മൽ ആളുകളെ സ്മരിക്കുമ്പോൾ മനസ്സിനൊരു തോന്നൽ ഉണ്ടാകും നമ്മളുടെ കൂടെ ഒരുപാട് ആളുകൾ നമ്മളെ സപ്പോർട് ചെയ്യാൻ ഉണ്ടെന്നു ഒരു പാട് ആളുകൾ നമ്മളുടെ നന്മ ആഗ്രഹിക്കുന്നുണ്ട് എന്ന് തീർച്ചയായും ഞാനൊരു വിജയിയായി മാറും ഇത്തരത്തിലുള്ള മനസ്സിലെ തോന്നലുകൾ നമുക്ക് ഹാപ്പി ഹോർമോൺ ആയ എൻഡോർഫിൻ പ്രൊഡ്യുസ് ചെയ്യാൻ സഹായകരമാകും എന്താണ് നമുക്ക് ചെയ്യാൻ സാധിക്കുന്നത് ഈയൊരു ആറ് ശീലങ്ങൾ ഏതൊരു വിജയിച്ച വ്യക്തിക്കും ഉണ്ട് എന്ന് മനസ്സിലാക്കിയ സ്ഥിതിക്ക് ഈ ആറ് ശീലങ്ങളെ നമുക്കും ഇന്ന് തൊട്ട് സായത്തമാക്കാം ഈ ആറ് ശീലങ്ങളെ സായത്തമാക്കാൻ കഴിഞ്ഞാൽ ഏത് പ്രവർത്തനമേഖലയിൽ ആയാലും നിങ്ങൾക്ക്   വിജയിക്കാൻ സാധിക്കും ഉറപ്പ്.

Leave a Comment