ഇന്ത്യ നിരോധിച്ച ആപ്പുകൾ ഇനി ഉപയോഗിക്കാൻ സാധിക്കുമോ

ഇന്ന് ഞാൻ നിങ്ങളുമായി പങ്കു വെക്കുന്നത് ഇന്ത്യ നിരോധിക്കപ്പെട്ട ചൈനീസ് ആപ്പുകൾ നിങ്ങളുടെ മൊബൈൽ ഫോണിൽ ഉണ്ടോ ഉണ്ടെങ്കിൽ അത് ഉപയോഗിക്കാൻ സാധിക്കുമോ എന്താണ് ഇതിൻറെ നിയമവശം എന്നുള്ളതാണ് ഇന്ന്‌ നമ്മൾ പരിശോധിക്കുന്നത് അതിർത്തി സംഘർഷത്തെ തുടർന്ന് ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന രാജ്യത്തിൻറെ മുറവിളിക്ക് പിന്നാലെ 59 ചൈനീസ് ആപ്പുകൾ ആണ് രാജ്യത്തിൻറെ പരമാധികാരത്തിനും അഖണ്ഡതക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന വിലയിരുത്തലിലാണ് ഈ നടപടിയെടുതിരിക്കുന്നത്.

ഡാറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്ടെ ആവശ്യവും കണക്കിലെടുത്ത് വിവരസാങ്കേതികവിദ്യ അഥവാ ഐടി നിയമത്തിലെ 69 A വകുപ്പ് പ്രകാരമാണ് ഈ പുതിയ തീരുമാനമെടുത്തിരിക്കുന്നത് ഈ നിരോധിക്കപ്പെട്ട 59 ആപ്പുകളിൽ ഭൂരിഭാഗം വരുന്ന ആപ്പിന്ടെയും പ്രത്യേകത എന്ന് പറയുന്നത് ഏറെക്കുറെ എല്ലാ ആളുകളും ഉപയോഗിക്കുന്ന ആപ്പുകൾ ആണ് അത്രമാത്രം ജനകീയമായ ആപ്പുകൾ ആണ് ഇപ്പോൾ നിരോധിക്കപ്പെട്ടിരിക്കുന്നത്‌ അപ്പോൾ ഇതെല്ലാം നമ്മുടെയെല്ലാം മൊബൈൽഫോണുകളിൽ ഉണ്ടാവാൻ സാധ്യത കൂടുതലാണ് അതുകൊണ്ടുതന്നെ നിരോധനം വന്ന സാഹചര്യത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുന്നത് എന്ന് നമുക്ക് പരിശോധിക്കാം.

ആദ്യം ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന്ടെ ഉത്തരമാണ് കേന്ദ്ര സർക്കാരിൻറെ നിരോധന ഉത്തരവ് ഗൂഗിളിന്ടെ അധീനതയിലുള്ള പ്ലേസ്റ്റോറിനും ആപ്പിളിന്ടെ അധീനതയിലുള്ള ആപ് സ്റ്റോറിനും ലഭിക്കുന്നതോടെ ആപ്പുകൾ ഇവയിൽ നിന്ന് ബ്ലോക്ക് ചെയ്യപ്പെടും പിന്നീട് ഇന്ത്യയിൽ നിന്ന് ഈ ആപ്പുകൾ ആർക്കും തന്നെ ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല ഈ ആപ്പുകളിലേക്കുള്ള ഡാറ്റാ ട്രാഫിക് നിർത്തുന്നതിനായി ഇൻറർനെറ്റ് സർവീസ് പ്രൊവൈഡർ മാരെയും ടെലികോം സർവീസ് പ്രൊവൈഡർ മാരെയും അറിയിക്കും അവർ ഈ ആപ്പുകളിലേക്കുള്ള ഡാറ്റാ ട്രാഫിക്ക് നിർത്തുന്നതോടുകൂടി നിലവിൽ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ആളുകൾക്കും ഉപയോഗിക്കാൻ സാധിക്കാത്ത ഒരു സാഹചര്യമാണ് ഇനി വരാനിരിക്കുന്നത് അതോടൊപ്പം തന്നെ അടുത്ത ചോദ്യം ആണ് നമ്മൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിച്ചുവരുന്ന ആപ്പുകൾ ഈ നിരോധനത്തിന്ടെ അടിസ്ഥാനത്തിൽ അൺ ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമുണ്ടോ എന്നുള്ളത്.

അതിനുള്ള ഉത്തരം എന്നു പറയുന്നത് നിരോധിച്ച ഈ ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് ഡിലീറ്റ് ചെയ്യാതിരിക്കുക എന്നുപറയുന്നത് നിയമ വിരുദ്ധമല്ല അഥവാ ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ നിങ്ങൾക്ക് തുടർന്നും ഉപയോഗിച്ചുകൊണ്ട് ഇരിക്കാം പക്ഷേ അതിന്ടെ അപ്‌ഡേഷനോ അതല്ലെങ്കിൽ അത്തരത്തിലുള്ള യാതൊരു വിധ സർവീസുകളും നിങ്ങൾക്ക് ഈ ആപ്പുകളിൽ ഭാവിയിൽ ഉണ്ടാകില്ല അതോടൊപ്പം തന്നെ ടിക് ടോക്കിനെ പോലുള്ള ഇൻറർനെറ്റ് സൗകര്യം ആവശ്യമുള്ള ആപ്പുകൾ ഭാവിയിൽ അതിലേക്ക് ഇൻറർനെറ്റ് കണക്ഷൻ ലഭിക്കാതിരിക്കുന്നതോടുകൂടി സ്വാഭാവികമായിട്ടും നിങ്ങൾക്ക് അത് ഉപയോഗിക്കാതിരിക്കാൻ ഉള്ള ഒരു സാഹചര്യം വരും എന്നാൽ ഇൻറർനെറ്റ് കണക്ഷൻന്ടെ ആവശ്യമില്ലാത്ത സി എസ് സ്കാനർ പോലുള്ള ആപ്പുകൾ നിങ്ങൾക്ക് തുടർന്നുള്ള അപ്‌ഡേഷനുകൾ ലഭിക്കില്ല എന്ന് മാത്രമേയുള്ളൂ അത് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് തുടർന്ന് ഉപയോഗപ്പെടുത്തുന്നതിന് യാതൊരുവിധ പ്രയാസവുമില്ല. ഈ അറിവുകൾ ഇഷ്ടമായെങ്കിൽ മറ്റുള്ളവർക്ക് കൂടി അറിവ് പങ്ക് വയ്ക്കുക.

Leave a Comment