ഓഗസ്റ്റ് മാസം APL BPL വ്യത്യാസമില്ലാതെ അനവധി സർക്കാർ ആനുകൂല്യങ്ങൾ

എല്ലാവർക്കും നമസ്കാരം പുതിയൊരു പ്രധാനപ്പെട്ട ഒരു കാര്യം പറയുവാൻ ആണ് ഇന്ന് ഞാൻ വന്നിരിക്കുന്നത് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഏറെ സന്തോഷം നൽകുന്ന കാര്യങ്ങൾ ആണ് ഇന്ന് ഞാൻ നിങ്ങളുമായി ഇപ്പോൾ ഞാൻ ഷെയർ ചെയ്യുന്നത്.

ജൂലൈ മാസത്തെ അപേക്ഷിച്ച് ആഗസ്റ്റ് മാസം എല്ലാ പൊതുജനങ്ങൾക്കും പ്രത്യേകിച്ച് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഉള്ള ആനുകൂല്യങ്ങൾ കുറച്ചുകൂടി കൂടിയിരിക്കുകയാണ് ആയതിനാൽ ഓഗസ്റ്റ് മാസം നിങ്ങൾക്ക് സാധാരണ ലഭിക്കുന്നതിനേക്കാൾ മികച്ച ആനുകൂല്യങ്ങളാണ് ലഭ്യമാക്കുക ആരും ഈ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തരുത് അതോടൊപ്പം തന്നെ എല്ലാ റേഷൻ കാർഡ് ഉടമകളും അറിഞ്ഞിരിക്കേണ്ടതും നിങ്ങൾ ഓരോരുത്തരും ചോദിച്ചു മേടിക്കേണ്ടതായ നിങ്ങളുടെ ആനുകൂല്യങ്ങളെ പറ്റിയാണ് ഞാൻ പറയുന്നത്.

നമുക്ക് കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാം എങ്കിൽ ഓഗസ്റ്റ് മാസം സാധാരണക്കാരായ ജനങ്ങൾക്ക് സമൃദ്ധിയുടെ മാസമാണ് ഓണത്തോടനുബന്ധിച്ച് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ നൽകിയിരിക്കുന്നത് സംസ്ഥാനത്ത് 88 ലക്ഷത്തോളം വരുന്ന മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് അഞ്ചാം തീയതി മുതൽ ആരംഭിക്കുകയാണ് 500 രൂപയുടെ കിറ്റുകൾ ആണ് വിതരണം ചെയ്യുക 440 രൂപയുടെ സാധനങ്ങളും 60 രൂപ പാക്കിങ് ചാർജ് ഉൾപ്പെടെ കിറ്റ് ഒന്നിന് ചെലവ് വരുന്നത് 500 രൂപയാണ്.

പഞ്ചസാര ചെറുപയർ വൻപയർ ശർക്കര മുളകുപൊടി മഞ്ഞൾപൊടി മല്ലിപ്പൊടി സാമ്പാർപൊടി വെളിച്ചെണ്ണ സൺഫ്ലവർ ഓയിൽ പപ്പടം പായസം കിറ്റ് ഗോതമ്പു നുറുക്ക് എന്നിങ്ങനെ 11 തരം വിവിധ പലവ്യഞ്ജന സാധനങ്ങൾ അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്യുക മുൻഗണനാ വിഭാഗത്തിൽ പെടുന്ന AAY മഞ്ഞ കാർഡ് ബിപിഎൽ പിങ്ക് കാർഡ് എന്നിവർക്കായി ഓഗസ്റ്റ് മാസം അഞ്ചാം തീയതി മുതൽ 15 ആം തീയതി വരെ ഓണക്കിറ്റുകൾ കൈപറ്റാനുള്ള സമയമാണ്.

മുൻഗണനേതര സബ്‌സിഡി വിഭാഗത്തിൽ പെട്ട നീലാകാർഡ് കാർക്ക് ഓഗസ്റ്റ് പതിനാറാം തീയതി മുതൽ ഇരുപതാം തീയതി വരെയും മുൻഗണനേതര നോൺ സബ്സിഡി വിഭാഗത്തിൽപ്പെട്ട വെള്ള കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 21 മുതൽ 25 വരെയാണ് കിറ്റുകൾ കൈപ്പറ്റാനുള്ള അവസരം ലഭിക്കുക ഇനി റേഷൻ ആനുകൂല്യങ്ങൾ പ്രകാരം മുൻഗണനാ വിഭാഗത്തിൽ പെടുന്ന AAY മഞ്ഞ കാർഡ് ഉടമകൾക്ക് ആയിട്ട് സൗജന്യമായിട്ട്‌ മുപ്പത് കിലോഗ്രാം അരിയും അഞ്ച് കിലോ ഗോതമ്പും ലഭിക്കുന്നതാണ് അതോടൊപ്പം തന്നെ ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിൽ നിങ്ങൾക്ക് ലഭ്യമാവും മുൻഗണനാ വിഭാഗത്തിൽ പെടുന്ന ബിപിഎൽ പിങ്ക് കാർഡ് എന്നിവർക്ക് കാർഡിലെ ഓരോരുത്തർക്കും നാലു കിലോഗ്രാം അരിയും ഒരു കിലോ ഗോതമ്പും രണ്ടുരൂപ നിരക്കിൽ ലഭിക്കുന്നതാണ്,വിശദമായി അറിയാൻ കാണുക

Leave a Comment