ബിൽഡിംഗ് പെർമിറ്റ് ലഭിക്കാൻ എന്തെല്ലാം രേഖകൾ ആവശ്യമുണ്ട്? വീട്ടു നമ്പർ കിട്ടാൻ ഏതു രേഖകൾ വേണം?

നാം ഒരു സ്ഥലം വാങ്ങി അതിൽ വീടുപണിയാൻ ആഗ്രഹിക്കുമ്പോൾ നിർബന്ധമായും നമുക്ക് കെട്ടിടനിർമ്മാണത്തിന്

പെർമിറ്റ് ലഭിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതായത് നമ്മുടെ സ്ഥലത്ത് ഏതെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെങ്കിൽ നമ്മൾ താമസിക്കുന്നത് കോർപ്പറേഷനോ മുനിസിപ്പാലിറ്റിയോ പഞ്ചായത്തോ ഏതുമാകട്ടെ ഇങ്ങനെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നിയമപരമായി അംഗീകാരം തരുന്ന രേഖയാണ് കെട്ടിടത്തിന്റെ പെർമിറ്റ് എന്നു പറയുന്നത്. ഇതിന് വേണ്ടി നാം ഇത്തരം സ്ഥാപനങ്ങളിൽ അപേക്ഷ വെക്കുമ്പോൾ നിർബന്ധമായും വീടിൻറെ പ്ലാനും മറ്റും സമർപ്പിക്കണം. കൂടാതെ ഒറിജിനൽ ആധാരം, വില്ലേജ് ഓഫീസിൽ കരം അടച്ച റസീറ്റ്, കൂടാതെ നമ്മുടെ വീടിൻറെ ലൊക്കേഷൻ സ്കെച്ചും അഡ്രസ് പ്രൂഫും എല്ലാം വിശദമായി തന്നെ കൊടുക്കണം. ഇതെല്ലാം സംബന്ധിച്ചുള്ള കാര്യങ്ങൾ പരിശോധിച്ചതിനു ശേഷം മാത്രമേ നമുക്ക് കെട്ടിടത്തിന് പെർമിറ്റ് ലഭിക്കുകയുള്ളൂ.
അതുപോലെതന്നെ കെട്ടിടംപണി പൂർണമായി കഴിഞ്ഞാലും കംപ്ലീഷൻ സർട്ടിഫിക്കറ്റിനു വേണ്ടി നാം വീണ്ടും അപേക്ഷിക്കേണ്ടതുണ്ട്.പിന്നീട് നമ്മുടെ കെട്ടിടനമ്പറിനു വേണ്ടിയും നമുക്ക് അപേക്ഷിക്കണം. ഇതെല്ലാം എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് ഈ വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നു അതുകൊണ്ട് തന്നെ പുതിയതായി വീട് വെയ്ക്കുന്ന ആളുകൾക്ക് ഈ വീഡിയോ വളരെയധികം ഗുണം ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവരിലേക്ക് കൂടി ഇത്തരത്തിലുള്ള അറിവുകൾ എത്തിക്കുവാൻ ശ്രമിക്കുക.

കൂടുതലായി അറിയാം.

Leave a Comment