ഒഴിഞ്ഞ പ്ലാസ്റ്റിക്കുപ്പി കൊണ്ട് സീലിംഗ് ഫാൻ ഏറ്റവും എളുപ്പത്തിൽ വൃത്തിയാക്കുന്ന ഉഗ്രൻ രീതി

നമുക്കെല്ലാം തന്നെ വീടും പരിസരങ്ങളും എപ്പോഴും വൃത്തിയായി ഇരിക്കുവാൻ നല്ല ഇഷ്ട്ടമായിരിക്കും. അപ്പോളാണ് നമുക്ക് നല്ല ഉൻമേഷവും മറ്റും തോന്നുകയുള്ളൂ.

ചിലർക്ക് കുക്കിങ്ങിനോടായിരിക്കും താത്പര്യം.അതുപോലെ വീടിന്റെ അകവും പുറവും നാം എപ്പോഴും വൃത്തിയാക്കാൻ ശ്രമിക്കും. അടിച്ചു വരുക,നിലം തുടക്കുക,മാറാല തട്ടുക, ജനലും വാതിലും വൃത്തിയാക്കുക എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പല പല പണികളും നമ്മുടെ വീടുകളായാൽ ഉണ്ടാകും. വല്ല വിശേഷ ദിവസങ്ങളോ അതുമല്ല കല്യാണം പിറന്നാൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ വരുമ്പോൾ നമുക്കെല്ലാം നല്ല പണിയായിരിക്കും. ഈ പണികളിൽ ഏറ്റവും പ്രയാസമേറിയതാണ് നമ്മുടെ വീട്ടിലെ ഫാൻ വൃത്തിയാക്കുക എന്നത്. സാധാരണ ദിവസങ്ങളിൽ നാം അടിച്ചുവരുന്ന സമയത്തു ചൂല് കൊണ്ട് അതിന്റെ മാറാലയും പൊടികളും കളയാൻ ശ്രമിക്കും. എന്നാൽ കുറേനാൾ കഴിയുമ്പോൾ ഫാനിന്റെ ലീഫിൽ പൊടിപിടിച്ചു ആകെ കറുത്ത് പോകും. അത് കാണുമ്പോൾ തന്നെ ആകെ മഹാ ബോറായി തോന്നും. മാത്രമല്ല അതിലിരിക്കുന്ന പൊടികളും മറ്റും ശ്വസിക്കുന്നത് നമ്മുക്ക് ഒട്ടും തന്നെ നല്ലതല്ല. ഫാനിന്റെ ലീഫിലുള്ള അങ്ങിനെയുള്ള പൊടികൾ വളരെ എളുപ്പത്തിൽ ഒരു ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പി വച്ച് ഏറ്റവും നന്നായി എങ്ങിനെ ക്ലീൻ ചെയ്യാമെന്നാണ് വിഡിയോയിൽ പറയുന്നത്.

കണ്ടു ഇഷ്ട്ടപ്പെട്ടാൽ എവരിലേക്കും എത്തിക്കുക.

Leave a Comment