ചക്കക്കുരു യാതൊരു കേടും കൂടാതെ വർഷങ്ങളോളം സൂക്ഷിച്ചുവയ്ക്കാവുന്ന ഏറ്റവും എളുപ്പമുള്ള രീതി

നമുക്കെല്ലാം തന്നെ ചക്കയും മാങ്ങയും നല്ല ഇഷ്ട്ടമാണല്ലോ. ഇവ കൊണ്ട് നമ്മൾ പല തരത്തിലുള്ള കറികളും തോരനുകളും വെക്കുന്നു. മാങ്ങ നാം എല്ലാവരും തന്നെ വര്ഷങ്ങളോളം സൂകഷിച്ചു വയ്ക്കാറുണ്ട്.

അവ വെയിൽ കൊള്ളിച്ചു ഉണക്കിയും മറ്റും അധിക കാലത്തേക്ക് എടുത്തുവയ്ക്കുന്നു. അതുപോലെ തന്നെ ചക്കയും ചക്ക കുരുവും ഇപ്രകാരത്തിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. നമുക്ക് ഇവ സുലഭമായി കിട്ടുമ്പോൾ അത്ര കൊതി തോന്നാറില്ല. എന്നാൽ ചക്കയുടെയും മാങ്ങയുടെയും സീസൺ കഴിയുമ്പോൾ ഇവ കഴിക്കാൻ കൊതി തോന്നും. പ്രത്യകിച്ചും കേരളത്തിന് വെളിയിൽ താമസിക്കുന്ന ആളുകൾക്ക് ഇവയോട് നല്ല ഇഷ്ട്ടമായിരിക്കും. ഇവിടെ ചക്കക്കുരു എങ്ങിനെ കുറെ നാളത്തേക്ക് സൂക്ഷിച്ചു വെക്കാമെന്നാണ് പറയുന്നത്. പണ്ടുള്ളവർ ധാരാളമായി കിട്ടിയിരുന്ന ചക്കക്കുരു മണലിൽ ഇട്ടു മൂടി വെക്കുമായിരുന്നു. അതുപോലെ നല്ല ഉണക്കിയ ചക്കക്കുരു ഒരു കവറിൽ ഇട്ടിട്ടു ബക്കറ്റിലോ അതുപോലുള്ള പാത്രങ്ങളിലോ സൂക്ഷിച്ചു വച്ചാൽ നമുക്ക് അതുകൊണ്ടു ചക്കക്കുരു മെഴുക്കുപുരട്ടി, അവിയൽ, തോരൻ എന്നിങ്ങനെ പല കറികളും ഉണ്ടാക്കാം. ചക്കയുടെ കാലമല്ലെങ്കിൽ പോലും വളരെ എളുപ്പത്തിൽ ചക്കക്കുരു കൊണ്ടുള്ള കറികൾ അങ്ങിനെ കഴിക്കാൻ പറ്റുന്നു.

ഇഷ്ട്ടപ്പെട്ടാൽ എല്ലാവരിലേക്കും എത്തിക്കുക.

Leave a Comment