റസ്റ്റോറന്റിൽ കിട്ടുന്ന ചില്ലി ചിക്കൻ കഴിക്കണോ, ഇങ്ങനെ ഉണ്ടാക്കൂ

ഹായ് ഫ്രണ്ട്സ് ഇന്ന് ഞാൻ വന്നിരിക്കുന്നത് നമ്മൾ ഹോട്ടലുകളിൽ നിന്നും ഒക്കെ വളരെ രുചിയോടെ കഴിക്കുന്ന അതേ രീതിയിലുള്ള ചില്ലിചിക്കൻ ആണ് ഉണ്ടാക്കാൻ പോകുന്നത് അത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം അതിന് വേണ്ടി ഞാൻ ഇവിടെ എടുത്തിരിക്കുന്നത് ഒരു കിലോ എല്ലോട് കൂടിയ ചിക്കൻ ആണ് എടുത്തിരിക്കുന്നത് ബോൺ ലെസ്സ് ചിക്കൻ നിങ്ങൾക്ക് വേണമെങ്കിൽ ഉപയോഗിക്കാവുന്നതാണ്.

അപ്പോൾ ഇത്‌ ചെറുതായിട്ട് കട്ട് ചെയ്തതിന് ശേഷം നന്നായി കഴുകി മുഴുവൻ വെള്ളവും നന്നായി കളഞ്ഞതിന് ശേഷം അതിലേക്ക് ഒരു ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം വീണ്ടും അതിലേക്ക് ഒരു ടേബിൾ സ്പൂൺ കുരുമുളക് പൊടിചേർത്തു കൊടുക്കുക ഇനി ഇതിലേക്ക് ഇത്രയും ചിക്കന് ആവശ്യമായിട്ടുള്ള ഉപ്പ് ചേർത്ത് കൊടുക്കാം.

ഇനി ഇതിലേക്ക് ഒരു റ്റീസ്പൂൺ ചൊറുക്ക അതായത് വിനാഗിരി ചേർത്തു കൊടുക്കാം ഇനി ഇതെല്ലാം കൂടി നന്നായി ഒന്നു മിക്സ് ചെയ്ത് കൊടുക്കാം നന്നായിട്ട് കൈ കൊണ്ട് തിരുമി മിക്സ് ചെയ്ത് എടുക്കണം ഇനി ഇതിലേക്ക് ഒരു മുട്ട ചേർക്കാം മുട്ടയും കൂടി ചേർത്ത് വീണ്ടും കൈകൊണ്ട് നന്നായി ഒന്ന് മിക്സ് ചെയ്ത് കൊടുക്കുക ഒരു വലിയ മുട്ട തന്നെ ഇതിലേക്ക് വേണം ചെറുതാണെങ്കിൽ രണ്ട് മുട്ട ചേർക്കാവുന്നതാണ് ഇത് ഒരു കിലോ ചിക്കൻ ആയത് കൊണ്ട് ആണ് രണ്ട് മുട്ട വേണമെന്ന് പറഞ്ഞത്.

ഇനി ഇതിലേക്ക് നാല് ടേബിൾ സ്പൂൺ കോൺ ഫ്‌ളവർ ചേർക്കണം അതായത് കാൽ കപ്പ് കോൺഫ്ളവർ ആണ് വേണ്ടത് ഇനി ഇതിലേക്ക് ഒരു മൂന്ന് ടേബിൾ സ്പൂൺ മൈദ കൂടി ചേർക്കണം പിന്നെ ഇതിലേക്ക് ഒരു അര ടേബിൾ സ്പൂൺ ഓയിൽ ചേർക്കാം ഞാൻ ഇവിടെ ചേർത്തിരിക്കുന്നത് ഒലിവ് ഓയിൽ ആണ് വെളിച്ചെണ്ണ ഒഴികെ എന്ത് ഓയിൽ വേണമെങ്കിലും ചേർക്കാവുന്നതാണ് വെളിച്ചെണ്ണ ഒരിക്കലും ചേർക്കരുത് ഇനി ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്ത് എടുക്കുക കൈകൊണ്ട് തന്നെ അതിന് ശേഷം നമുക്ക് ഇത് ഒന്ന് അടച്ചു വയ്ക്കാം വിശദമായി അറിയാൻ വീഡിയോ കാണാം

Leave a Comment