പച്ചമുളകിന്റെ മുരടിപ്പും വെള്ളീച്ചയുടെ ശല്യവും മാറി ചെടി നന്നായി തഴച്ചു വരുവാൻ ഈ വിദ്യ ചെയ്യൂ

മിക്ക പച്ചക്കറികളിലും കണ്ടുവരുന്ന ഒന്നാണ് വെള്ളീച്ചയും പ്രാണികളും മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ.

പ്രത്യേകിച്ച് പച്ചമുളകിൽ ഇവ ധാരാളമായി കാണപ്പെടുന്നു. പച്ചമുളക് പൂവിട്ടു തുടങ്ങുന്നതിനു മുമ്പുതന്നെ ഇലയുടെ അടിയിൽ വെള്ളീച്ച വന്ന് മുട്ടയിട്ട് ആകെ സ്പ്രെഡ് ആവുന്നു. ഇങ്ങനെ വന്നുകഴിഞ്ഞാൽ ഇല ആകെ ചുരുണ്ടു പോകുകയും പിന്നീട് ചെടി നശിച്ചു പോവുകയും ചെയ്യുന്നു. ഇതിനുള്ള പ്രതിവിധിയാണ് ഇവിടെ കാണിച്ചുതരുന്നത്. വെളുത്തുള്ളിയും ഗ്രാമ്പുവും എടുത്തു അവ ചതച്ച് ഒരു ലിറ്റർ വെള്ളത്തിൽ ഇട്ടതിനുശേഷം അൽപം വേപ്പെണ്ണയും ഒഴിച്ച് കുപ്പിയിലാക്കി എട്ടു മണിക്കൂറിനു ശേഷം ഇലയുടെ മുകളിലും അടിയിലും നന്നായി തളിച്ചു കൊടുക്കുകയാണെങ്കിൽ ഇവയെല്ലാം പമ്പ കടക്കുന്നതാണ്. കീടനാശിനി ചെടികൾക്കു തളിക്കുമ്പോൾ അവയുടെ ഇലയുടെ മുകളിലും തണ്ടുകളിലും ആണ് മിക്കവരും സ്പ്രേ ചെയ്യാറുള്ളത്. ഇങ്ങനെ ചെയ്താൽ അവയുടെ അടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന പ്രാണികളും മറ്റും പോവുകയില്ല. സ്പ്രേ ചെയ്യുമ്പോൾ ഓരോ ഇലയുടെയും അടിയിൽ നന്നായി സ്പ്രേ ചെയ്യാൻ ശ്രദ്ധിക്കുക. അങ്ങനെ ചെയ്യുകയാണെങ്കിൽ ഇങ്ങനെയുള്ള പ്രാണികളും പുഴുക്കളും എല്ലാം തന്നെ ചെടിയിൽ നിന്നും അപ്രത്യക്ഷമാകുന്നതാണ്. കൃഷിയെ ഇഷ്ടപ്പെടുന്ന എല്ലാ വീട്ടമ്മമാർക്കും ഇത്തരത്തിലുള്ള അറിവുകൾ വളരെയധികം നല്ലതായിരിക്കും. ആയതിനാൽ ഇത്തരത്തിലുള്ള അറിവുകൾ മറ്റുള്ളവരുമായി പങ്കു വെക്കുവാനും ശ്രമിക്കുക.

കൂടുതലായി അറിയാം.

Leave a Comment