ഇഡ്ഡലിത്തട്ടും ഒരു ചിരട്ടയും ഉണ്ടെങ്കിൽ ഇനിമുതൽ ചിരട്ടപുട്ട് ഉണ്ടാക്കുവാൻ ഇനിയെന്തെളുപ്പം

പുട്ടും കടലയും മലയാളികളുടെ വളരെ ഇഷ്ട്ടപെട്ട ഭക്ഷണമാണ്. ആവിയിൽ വേവിക്കുന്ന ഇഡലി, അട, പുട്ടു എന്നിവ നമ്മൾ കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ ഇഡലിയും അടയും നമുക്ക് ഒരുമിച്ചു തട്ടിൽ വച്ച്.

ആവി കൊള്ളിച്ചു വേവിക്കാം പറ്റും. അതുകൊണ്ടു തന്നെ ഇവ ഉണ്ടാക്കുവാൻ നല്ല എളുപ്പമായിരിക്കും. പുട്ടിനു നമ്മൾ പുട്ടിന്റെ കുടത്തിൽ വച്ചാണ് വേവിക്കാറുള്ളത്. പക്ഷെ ഇപ്പോൾ എല്ലാവരും ചിരട്ട കൊണ്ടുള്ള പുട്ടു ഉപയോഗിച്ച് ഉണ്ടാക്കുന്നുണ്ട്. ചിരട്ടപുട്ട് വളരെ സ്വാദുള്ളതാണ്. ഇപ്പോൾ നമുക്ക് സ്റ്റീലിന്റെ സ്റ്റീമറും പുട്ടു ഉണ്ടാക്കുവാൻ കിട്ടുന്നുണ്ട്. പക്ഷെ ചിരട്ട പുട്ടിൽ ഉണ്ടാക്കുന്ന പുട്ടിനു ഒരു പ്രത്യകതരം മണവും രുചിയുമാണ്. എന്നാൽ ചിരട്ടപുട്ടിൽ ഒരേസമയം ഒരെണ്ണം വച്ചേ ഉണ്ടാക്കാൻ പറ്റുകയുള്ളൂ. അതുകൊണ്ടു തന്നെ സമയം ഒരുപാട് എടുക്കും. കുറെ ആളുകൾക്ക് ഉണ്ടാക്കണമെങ്കിൽ ഇത് ബുദ്ധിമുട്ടാണ്. എന്നാൽ നമ്മുടെ ഇഡലി പാത്രത്തിന്റെ തട്ടിൽ വച്ച് കുറെ പുട്ട് നമുക്ക് ഒറ്റയടിക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും എന്ന് നിങ്ങൾക്കറിയാമോ. സമയവും ലാഭം ഗ്യാസും ലാഭം. ഇനി വീട്ടിൽ വല്ല വിരുന്നുകാരോ മറ്റോ വന്നാൽ ഈ ഒരു രീതിയിൽ നമുക്ക് പുട്ടു ധാരാളമായി ഉണ്ടാക്കിയെടുക്കാൻ പറ്റും.

ഇഷ്ട്ടപ്പെട്ടാൽ എല്ലാവരിലേക്കും എത്തിക്കുക.

Leave a Comment