മച്ചിൽ കൊഴിയുന്നത് മാറി വർഷം മുഴുവനും തേങ്ങ ലഭിക്കുവാൻ അര കിലോ ഉപ്പു മാത്രം മതിയാകും അറിവ്

മലയാളികൾക്കു ഒഴിച്ചുകൂടാൻ പറ്റാത്ത വസ്തുക്കളാണ് തേങ്ങയും വെളിച്ചെണ്ണയും. പണ്ടുകാലത്ത് ഓരോ വീട്ടിലും

ധാരാളം തെങ്ങുകൾ ഉണ്ടായിരുന്നതുകൊണ്ട് തന്നെ തേങ്ങ ലഭിക്കുവാൻ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല. മാത്രമല്ല മിക്ക വീടുകളിലും അവരുടെ ആവശ്യങ്ങൾ കഴിഞ്ഞുള്ള തേങ്ങ വിൽക്കുവാനും സാധിക്കുമായിരുന്നു. എന്നാൽ ഇപ്പോഴായി തെങ്ങിൻറെ പല രോഗങ്ങൾ മൂലം അവ നന്നായി വിളവ് തരുന്നില്ല എന്ന് കാണാം. അതുകൊണ്ടുതന്നെ തെങ്ങുകൃഷി ഒരു നഷ്ടത്തിന്റെ പാതയിലാണെന്ന് പറയുന്നു. കൂടുതലായും നല്ല ആരോഗ്യമുള്ള തൈകൾ വേണം നമ്മൾ നടുവാനായി ഉപയോഗിക്കേണ്ടത്. കൃത്യസമയത്ത് വളപ്രയോഗവും മറ്റും നടത്തുകയും വേണം. കൂടാതെ വേനൽക്കാലത്ത് നിർബന്ധമായും നന ആവശ്യമാണ്. പ്രാഥമിക മൂലകങ്ങളും ദ്വിതീയ മൂലകങ്ങളും ശരിയായ അളവിൽ ഇട്ടുകൊടുക്കണം. ഇതിലുപരി എബ്സം സോൾട്ട് എന്ന് പറയപ്പെടുന്ന ഒരു ഉപ്പ് തെങ്ങിൻറെ കടക്കിൽ നിന്നും രണ്ടു മീറ്റർ മാറി ഇടുകയാണെങ്കിൽ തെങ്ങിൻറെ മച്ചിങ്ങ കൊഴിച്ചിൽ മാറി നല്ല കായ്ഫലം ഉണ്ടാവുന്നതാണ്. ഇതെല്ലാം എങ്ങനെയാണ് ചെയ്യുന്നതെന്ന് ഈ വീഡിയോ നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. അതിൻപ്രകാരം നമ്മളും വീട്ടിലെ തെങ്ങിനെ ഇങ്ങനെ പരിചരിക്കുകയാണെങ്കിൽ നമുക്കും നല്ല വിളവ് ലഭിക്കുന്നതാണ്. എല്ലാവർക്കും ഇങ്ങനെയുള്ള കാര്യങ്ങൾ അറിയാമെങ്കിലും പലർക്കും അറിയണമെന്നില്ല. ആയതിനാൽ
മിക്കവർക്കും ഇത്തരത്തിലുള്ള അറിവുകൾ ഗുണപ്രദമായിരിക്കും. എല്ലാവരിലേക്കും ഇങ്ങനെയുള്ള കാര്യങ്ങൾ പങ്കുവയ്ക്കുവാൻ ശ്രമിക്കുക.

കൂടുതലായി അറിയാം.

Leave a Comment