പലപ്പോഴും ആരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന അതിർത്തിത്തർക്കങ്ങൾ എങ്ങനെ നിയമപരമായി പരിഹരിക്കാം?

പലപ്പോഴും ഒരു സ്ഥലത്തിൻറെ അതിരുകളെ കുറിച്ച് പല തർക്കങ്ങളും നടക്കാറുണ്ട്. ഒരാൾ ഒരു ഭൂമി വാങ്ങി

കൈവശപ്പെടുത്തുമ്പോൾ നിർബന്ധമായും ആധാരത്തിൽ ആ സ്ഥലത്തിൻറെ നാലതിരുകൾ വ്യക്തമായി എഴുതേണ്ടത് അത്യാവശ്യമാണ്. അവരുടെ പേരു വിവരങ്ങളും അഡ്രസ്സും കൊടുക്കുകയും ചെയ്യും. അതിനാൽ തന്നെ ഇങ്ങനെയുള്ള അവസരങ്ങളിൽ ചിലപ്പോഴെങ്കിലും അതിർത്തി തർക്കങ്ങളും മറ്റും ഉടലെടുക്കുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്നാണ് ഈ വീഡിയോയിൽ വ്യക്തമായി കാണിച്ചുതരുന്നത്. നമ്മുടെ കൈയ്യിലുള്ള ഭൂമിക്ക് എന്തായാലും കരം അടച്ച റസീറ്റ് ഉണ്ടായിരിക്കുന്നതാണ്. അതും ആധാരത്തിന്റെ കോപ്പിയും ഐഡൻറിറ്റി കാർഡ് സഹിതം വില്ലേജ് ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കുകയും പിന്നീട് അവിടുന്ന് താലൂക്കിലെ തഹസിൽദാർക്ക് ഈ അപേക്ഷ വില്ലേജ് ഓഫീസ് വഴി പോകുന്നതും ആണ്. നമ്മുടെ ആധാരത്തിൽ കാണിച്ചിരിക്കുന്ന സർവേ നമ്പറും മറ്റും അപേക്ഷയിൽ സമർപ്പിക്കേണ്ടതാണ്. അതിനുശേഷം എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് ഈ വീഡിയോയിൽ വിശദമായിതന്നെ കാണിച്ചുതരുന്നു. പലർക്കും ഇങ്ങനെയുള്ള അതിർത്തി തർക്കങ്ങൾ ഉണ്ടാകുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയുകയില്ല. അങ്ങനെയുള്ളവർക്ക് ഈ വീഡിയോ വളരെ നല്ല ഉപകാരപ്പെടുന്നതായിയിരിക്കും. നമ്മൾ കരമടച്ച താമസിക്കുന്ന ഭൂമി അല്ലെങ്കിൽ വാങ്ങിയിരിക്കുന്ന ഭൂമി നമ്മുടെ തന്നെയാണ്. അതിനാൽതന്നെ എത്രയും പെട്ടെന്ന് അതിർത്തിത്തർക്കങ്ങൾ തീർക്കുവാൻ ശ്രമിക്കണം. ഇത്തരത്തിലുള്ള അറിവുകൾ എല്ലാവരിലേക്കും എത്തിക്കുവാനായി ശ്രമിക്കുക.

കൂടുതലായി അറിയാം

Leave a Comment