ഇനി പെട്രോൾ അടിക്കുമ്പോൾ ഗൂഗിൾ പേ വഴി പൈസ അടച്ചാൽ 500 രൂപ വരെ ക്യാഷ് ബാക്ക് കിട്ടും അറിയാം

നാം പെട്രോളും ഡീസലും വാഹങ്ങളിൽ അടിക്കുമ്പോൾ ക്യാഷ് പേയ്‌മെന്റും ഗൂഗിൾ പേയ്‌മെന്റും മറ്റും

ചെയ്യാറുണ്ട്. എന്നാൽ ഇനി മുതൽ ഗൂഗിൾ പേ വഴി നമ്മൾ ക്യാഷ് പെയ്മെൻറ് നടത്തുമ്പോൾ 500 രൂപ വരെ ക്യാഷ് ബാക്ക് കിട്ടുന്ന ഒരു പദ്ധതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കമ്പനിയാണ് ഈ ഒരു കാര്യം തുടങ്ങിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട മുപ്പതിനായിരം പെട്രോൾ പമ്പുകളിൽ ആണ് ഒരു റിവാർഡ് പോലെ ഇപ്പോൾ ഇത് ആരംഭിച്ചിരിക്കുന്നത്. അതിനാൽ തന്നെ എല്ലാ പെട്രോൾ പമ്പിലും ഇത് പ്രാവർത്തികമാക്കിയിട്ടില്ല. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഗൂഗിൾ പേയും തമ്മിലുള്ള ഒരു കമ്മിറ്റ്മെൻറ് എന്ന രീതിയിലാണ് ഇതു ആരംഭിച്ചിരിക്കുന്നത്. കൂടുതലായും ഓൺലൈൻ വഴി പൈസ അടയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയാണ് ഇത്തരത്തിലൊരു സംരംഭം തുടങ്ങിയിരിക്കുന്നത്.
പെട്രോളിനും ഡീസലിനും ഇത്രയും വില കൂടിയിരിക്കുന്ന സാഹചര്യത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾ നമുക്ക് വളരെയധികം സഹായകരമായിരിക്കും. അതുകൊണ്ടുതന്നെ എല്ലാവരും ഓൺലൈൻ പെയ്മെൻറിലേക്കു തിരിയുന്നതു ആയിരിക്കും. ഇന്നത്തെ കാലത്തു ഡിജിറ്റൽ പെയ്മെൻറ്കൾ നടത്തുന്നതാണ് ഏറ്റവും അഭികാമ്യം. അതിനാൽ തന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഇക്കാര്യം മറ്റുള്ളവരുമായി പങ്കു ചെയ്യുവാൻ ആയിട്ട് ശ്രമിക്കുക.

വിശദമായി അറിയാം.

Leave a Comment