നിങ്ങളുടെ വണ്ടികളുടെ നിറം മങ്ങിയ ഹെഡ് ലൈറ്റ് വളരെ എളുപ്പം പുത്തൻ പോലെ ആക്കാം ഇങ്ങനെ ചെയ്യൂ

രാത്രിയിൽ യാത്ര പോകുമ്പോൾ നമ്മുടെ ഏതു വാഹനം ആയാലും അതിൻറെ ലൈറ്റ് നന്നായി പ്രകാശിക്കേണ്ടത്

വളരെ അത്യാവശ്യമാണ്. റോഡിലൂടെ പോകുമ്പോൾ വ്യക്തമായ രീതിയിൽ എല്ലാം കാണണമെങ്കിൽ ഇത്തരത്തിലുള്ള ലൈറ്റുകൾ നന്നായി തെളിഞ്ഞു കത്തണം. പലപ്പോഴും നമ്മുടെ വാഹനങ്ങളുടെ ഹെഡ്‍ലൈറ്റുകളിൽ ഒരു മഞ്ഞനിറം വന്നിരിക്കുന്നത് കാണാം. ഇത്തരത്തിൽ കാണുന്ന ഡിമ്മായ ഹെഡ്‍ലൈറ്റുകൾ എങ്ങിനെ എളുപ്പം ക്ലീൻ ചെയ്ത് എടുക്കാം എന്നാണ് ഈ വീഡിയോയിൽ കാണിച്ചുതരുന്നത്. നമ്മുടെ പെയിൻറ് കടകളിൽ നിന്നും വാങ്ങിക്കുവാൻ കിട്ടുന്ന സാൻഡ് പേപ്പർ രണ്ടായിരം
നമ്പർ ഉള്ളതും റബ്ബിങ് കോമ്പൗണ്ടും ഉപയോഗിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് സ്വയം ഹൈലൈറ്റിന്റെ മഞ്ഞകളർ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സാൻഡ് പേപ്പർ കൊണ്ട് ഹെഡ്‌ലൈറ്റ് മെല്ലെ തേക്കുക. അപ്പോൾ തന്നെ ഏകദേശം ക്ലിയറായി കിട്ടുന്നതാണ്. പിന്നീട് കോമ്പൗണ്ട് വച്ച് ലൈറ്റിന്റെ എല്ലാ ഭാഗത്തും തേച്ചു പിടിപ്പിച്ചതിനു ശേഷം മെല്ലെ അവ ഒരു കോട്ടൻ തുണി കൊണ്ട് തുടച്ചെടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വണ്ടികളുടെ ഹെഡ്‌ലൈറ്റ് പുത്തൻ പോലെ തോന്നിക്കുന്നതാണ്. ഇനിയും ഇങ്ങനെയുള്ളവ ഈയൊരു വിദ്യ ഉപയോഗിച്ച് നിറം വരുത്താൻ നോക്കൂ. ഏറ്റവും ഗുണകരമായിരിക്കും. ഇത്തരത്തിലുള്ള നാട് അറിവുകൾ മറ്റുള്ളവരുമായി പങ്കു വയ്ക്കുക.

വിശദമായ അറിയാം.

Leave a Comment