വരുമാനസർട്ടിഫിക്കറ്റ്‌ ലഭിക്കാൻ എങ്ങനെയാണു അപേക്ഷിക്കുന്നത് എന്നറിയാമോ? ഓൺലൈനായി അപേക്ഷിക്കാം

മിക്കവർക്കും ഏറ്റവും കൂടുതൽ ആവശ്യം വരുന്ന ഒരു സർട്ടിഫിക്കറ്റ് ആണ് ഇൻകം സർട്ടിഫിക്കറ്റ് അല്ലെങ്കിൽ

വരുമാന സർട്ടിഫിക്കറ്റ്. വിദ്യാഭ്യാസത്തിനും ബാങ്ക് ലോണിനും സ്കോളർഷിപ്പ് ലഭിക്കുന്നതിനും മറ്റും ഈ ഒരു സർട്ടിഫിക്കറ്റ് വളരെയധികം അത്യാവശ്യമാണ്. നമുക്ക് അക്ഷയവഴി ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റുകൾ എടുക്കുവാൻ സാധിക്കുമെങ്കിലും അവിടെ പോയി ക്യൂ നിന്നു സർട്ടിഫിക്കറ്റ് എടുക്കേണ്ട ആവശ്യം ഇപ്പോഴില്ല. കാരണം നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ വരുമാന സർട്ടിഫിക്കറ്റ് ഓൺലൈൻ വഴി എടുക്കാൻ ആയിട്ട് സാധിക്കും. വരുമാന സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കുമ്പോൾ റേഷൻ കാർഡ്, സർക്കാർ ജോലിക്കാരൻ ആണെങ്കിൽ അവരുടെ സാലറി സർട്ടിഫിക്കറ്റ്, നികുതി അടച്ച റസീറ്റ്സും ഇവിടെ സമർപ്പിക്കേണ്ടതാണ്. പിന്നെ ഏതു കാര്യത്തിനുവേണ്ടി ആണോ നമ്മൾ അപേക്ഷ സമർപ്പിക്കേണ്ടത് അത് വ്യക്തമായി തന്നെ കാണിക്കണം. ഉദാഹരണത്തിന് മക്കളുടെ സ്കോളർഷിപ്പിന് വേണ്ടിയിട്ടുള്ള ആവശ്യത്തിന് ആണെങ്കിൽ നിർബന്ധമായും ആ ഒരു കാര്യത്തിന് വേണ്ടിയാണെന്ന് സൂചിപ്പിക്കേണ്ടതുണ്ട്. അതിനാൽ തന്നെ ഇനിയും ഇത്തരത്തിലുള്ള വരുമാനസർട്ടിഫിക്കറ്റ് ആവശ്യം വരികയാണെങ്കിൽ നമുക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. ഇത് വില്ലേജ് ഓഫീസിൽ നിന്നാണ് അപ്രൂവ് ആവുന്നത്. അതിനാൽ തന്നെ ഈ വീഡിയോ പലർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ളവരിലേക്ക് കൂടി ഇത്തരത്തിലുള്ള അറിവുകൾ എത്തിക്കുവാൻ ശ്രമിക്കുക.

കൂടുതലായി അറിയാം.

Leave a Comment