ജൻധൻ അക്കൗണ്ട് തുടങ്ങുവാൻ ഇപ്പോൾ അപേക്ഷിക്കാം

ലോക് ഡൗൺ സമയത്തു് ഒരു പാട് ആനുകൂല്യങ്ങൾ നമുക്ക് കേന്ദ്ര-സംസ്ഥാന ഗവൺമെൻഡുകൾ പ്രഖ്യാപിച്ചിരുന്നു അന്ന് ഒട്ടു മിക്ക ജനങ്ങൾക്കും ഒരുപാട് ആനുകൂല്യങ്ങൾ ലഭിച്ചിരുന്നത് ജൻധൻ അക്കൗണ്ടുകൾ വഴിയായിരുന്നു പലർക്കും ജൻ ധൻ അക്കൗണ്ടുകൾ ഇല്ലാതിരുന്നതിനാൽ ആനുകൂല്യങ്ങളും ഒക്കെ കൈപ്പറ്റാനായിട്ട് സാധിക്കാതെയും വന്നിരുന്നു അങ്ങനെയുള്ളവർക്ക് ഇപ്പോൾ ഈ ജൻധൻ അക്കൗണ്ടുകൾ തുടങ്ങാനായിട്ട് ഉള്ള അവസരമാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത് അപേക്ഷകൾ ഇപ്പോൾ നിങ്ങൾക്ക് സമർപ്പിക്കാം ബാങ്കുകളിൽ ഇപ്പോൾ സ്വീകരിക്കുന്നുണ്ട് അതുകൊണ്ട് നിങ്ങൾക്കെല്ലാവർക്കും ഈയൊരു ജൻധൻ അക്കൗണ്ട് ഇപ്പോൾ എടുക്കാവുന്നതാണ്.

ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടുകൂടി 2014 ആഗസ്റ്റ് 28ന് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ധൻ യോജന അഥവാ പി എം ജെ ഡി വൈ ഈ അക്കൗണ്ടിലൂടെ ആയിരിക്കും സർക്കാരുകൾ നൽകുന്ന പലതരം ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുക നരേന്ദ്ര മോദി സർക്കാരിൻറെ ഏറ്റവും ജനപ്രിയമായ ഒരു പദ്ധതികളിൽ ഒന്നു കൂടിയാണ് ഇത് എല്ലാ മേഖലകളിലെയും ആളുകളെ ബാങ്കിങ് സംവിധാനവുമായിട്ട് ബന്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം പി എം ജെ ഡി വൈ പദ്ധതി പ്രകാരം ഏതൊരാൾക്കും ഇന്ത്യയിലെ ദേശസാൽകൃത ബാങ്കുകളിലെ ഏതൊരു ശാഖയിൽ നിന്നും ഒരു സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങാവുന്നതാണ് ഡെബിറ്റ് കാർഡ് അതോടൊപ്പം തന്നെ ഇൻഷുറൻസ് കവറേജ് ഓവർ ഡ്രാഫ്റ്റ് ഫെസിലിറ്റി അങ്ങനെ ഒരുപാട് ആനുകൂല്യങ്ങളും ഗുണങ്ങളും ഈ ഒരു അക്കൗണ്ട് തുടങ്ങുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

ഈ അക്കൗണ്ട് തുറക്കുന്നത് വഴി ഉപഭോക്താവിന് ലഭിക്കുന്ന ഏറ്റവും വലിയ ഒരു നേട്ടം എന്നു പറയുന്നത് പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ടിന് ഒപ്പം ഒരു ലക്ഷം രൂപ പരിധിയുള്ള ആക്സിഡൻറൽ ഇൻഷുറൻസ് ലഭിക്കുന്നു എന്നതാണ് സർക്കാർ പദ്ധതികൾ അനുസരിച്ച് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സബ്സിഡികളും ജൻധൻ അക്കൗണ്ട് വഴി ഉപഭോക്താക്കൾക്ക് നേരിട്ട് ലഭിക്കുന്നതാണ് മാത്രമല്ല ഈ ഒരു ലോക് ഡൗൺ സമയത്തു് കേന്ദ്രസർക്കാരിൽ നിന്ന് ഉള്ള ആനുകൂല്യങ്ങളെല്ലാം ഈ അക്കൗണ്ട് ഉള്ളവർക്ക് ആണ് ലഭിച്ചത് അതിൽ സ്ത്രീകൾക്ക് മൂന്ന് മാസത്തേക്ക് പ്രതിമാസം 500 രൂപയും സൗജന്യമായിട്ട് ഗ്യാസ് സിലണ്ടറും മറ്റ് ആനുകൂല്യങ്ങളും ഈ രണ്ട് അക്കൗണ്ടിലേക്ക് ലഭിച്ചിരുന്നു അങ്ങനെ ഈയൊരു ലോക്‌ഡൗൺ സമയത്തു നിരവധി ആനുകൂല്യങ്ങൾ ഇതിലൂടെ ലഭിച്ചപ്പോഴാണ് കൂടുതലാളുകളും ഇതിനെപ്പറ്റി അറിഞ്ഞത് കൂടുതൽ ആളുകൾ ഇതിനെ പറ്റി അറിയാൻ ശ്രമിച്ചത് അപ്പോൾ പലർക്കും ഇങ്ങനെ ഒരു അക്കൗണ്ട് തുടങ്ങിയാൽ കൊള്ളാമെന്നുണ്ടായിരുന്നു പക്ഷേ ലോക് ഡൗൺ ആയത് മൂലം ബാങ്കുകൾ അക്കൗണ്ടുകൾ തുടങ്ങാൻ ഉള്ള സൗകര്യം നൽകിയിരുന്നില്ല അല്ലെങ്കിൽ സാഹചര്യം ഒന്നും ഒരുക്കിയിരുന്നില്ല എന്നാൽ കുറെശെയൊക്കെ ലോക് ഡൗണിൽ ഇപ്പോൾ അയവ് വന്നതിന്ടെ സാഹചര്യത്തിൽ ബാങ്ക്കൾ ജൻ ധൻ അക്കൗണ്ട് തുടങ്ങുവാനായിട്ട് ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്.

ഇതിനായിട്ട് ബാങ്കിൽ നേരിട്ട് പോയിട്ട് പറഞ്ഞാൽ നിങ്ങൾക്ക് അവിടെ നിന്ന് ഇതിനായുള്ള ഫോമുകൾ ലഭിക്കുന്നതായിരിക്കും അത് നിങ്ങൾ പൂരിപ്പിച്ച് അതോടൊപ്പം തന്നെ നിങ്ങൾ നിങ്ങളുടെ മേൽവിലാസവും പ്രായം തെളിയിക്കുന്ന രേഖകളും നൽകി നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ് പത്ത് വയസ്സിന് മുകളിലുള്ള ആർക്കുവേണമെങ്കിലും അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കും അയതിനാൽ ജൻ ധൻ അക്കൗണ്ട് ഇല്ലാത്തവർ ഇപ്പോൾതന്നെ അപേക്ഷകൾ സമർപ്പിക്കാനായിട്ട് ശ്രമിക്കണം ഒരു കുടുംബത്തിൽ ഒരാളെങ്കിലും ഈയൊരു ജൻധൻ അക്കൗണ്ട് എടുക്കേണ്ടതാണ് ജോയ്ണ്ട് ആയിട്ട് തുടങ്ങുകയാണെങ്കിൽ ഇൻഷുറൻസ് പോലെയുള്ള ആനുകൂല്യങ്ങൾ ഇരുവർക്കും ലഭിക്കുന്നതായിരിക്കും കൂടാതെ മുൻപ് നമുക്ക് 5000 രൂപയായിരുന്നു ഓവർ ഡ്രാഫ്റ്റ് സംവിധാനം വഴി പിൻവലിക്കാൻ ആയിട്ട് സാധിച്ചിരുന്നത് പക്ഷേ ഇപ്പോൾ 5000 എന്നത് 10,000 രൂപയാക്കി ഈടൊന്നും ഇല്ലാതെ തന്നെ വളരെ കുറഞ്ഞ പലിശ നിരക്കിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

എന്നാൽ ഓവർ ഡ്രാഫ്റ്റ് സംവിധാനം ഉപയോഗിക്കണമെങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ട് ആറു മാസമെങ്കിലും കഴിഞ്ഞിരിക്കണം അതോടൊപ്പം തന്നെ നല്ല രീതിയിൽ നിങ്ങളുടെ അക്കൗണ്ടിലൂടെ പണമിടപാടുകൾ നടത്തുകയും ചെയ്തിരിക്കണം എന്നൊരു നിയമമുണ്ട് അങ്ങനെ ഉള്ളവർക്ക് മാത്രമേ ഒരു ഓവർ ഡ്രാഫ്റ്റ് സംവിധാനം ലഭ്യമാവുകയുള്ളൂ അപ്പോൾ ഇനിയുള്ള സർക്കാരിൻറെ വരുംകാല ആനുകൂല്യങ്ങൾ നമുക്ക് നഷ്ടപ്പെടാതിരിക്കാൻ ആയിട്ട് ഒരു കുടുംബത്തിൽ ഒരാൾക്ക് ഒരു ജൻധൻ അക്കൗണ്ട് ഉണ്ടാക്കുന്നത് വളരെ നല്ലതായിരിക്കും പ്രത്യേകിച്ച് ഇതുവരെ ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവർ ഉണ്ടെങ്കിൽ അങ്ങനെയുള്ള ആളുകൾ ഉടനെ തന്നെ ഒരു ജൻ ധൻ അക്കൗണ്ടിനായിട്ട് അപേക്ഷ സമർപ്പിക്കുക ഇത് ഒരു സീറോ ബാലൻസ് അക്കൗണ്ട് ആണ് എന്ന് കാര്യം നിങ്ങൾ പ്രത്യേകം ഓർക്കണം ഇപ്പോൾ ബാങ്കുകൾ അപേക്ഷ സ്വീകരിക്കുന്നുണ്ട് പലരും ഈ ഒരു കാര്യം അറിഞ്ഞു കാണില്ല ആയതിനാൽ ഈ കാര്യം എല്ലാവരിലേക്കും എത്തിക്കുക.

Leave a Comment