വീട്ടിലെ കഞ്ഞി ഇങ്ങനെയും തയാറാക്കാം

ഈ മാസത്തിൽ ഈ കഞ്ഞി ഒട്ടു മിക്ക ആളുകളും കുടിക്കും എന്റെ അമ്മ എല്ലാ കൊല്ലവും ഈ കഞ്ഞി കുടിക്കാറുണ്ട് ഒരു വിധം എല്ലാ ആളുകളും ഇത് കുടിക്കാറുണ്ട് പ്രത്യേകിച്ചും പഴയ തലമുറയിൽ ഉള്ളവർ ഇതിലേക്ക് ആവശ്യമുള്ളത് എന്താണെന്ന് പറഞ്ഞു തരാം

ഈ ഒരു കഞ്ഞിയിലേക്ക് ഉള്ള ചേരുവകകൾ ഒക്കെ നന്നായിട്ട് വെള്ളത്തിൽ ഇട്ടു കുതിർത്തു എടുക്കണം അപ്പോൾ ഞാൻ ഇവിടെ ഒരു ബൗളിലേക്ക് ഒരു കപ്പ് ഉലുവ ഇടുന്നുണ്ട് ശേഷം ഒരു അരകപ്പ് നവര അരിയാണ് ചേർത്ത് കൊടുക്കുന്നത് ഒരു കാൽകപ്പ് പച്ചഅരി കൂടി ചേർത്ത് കൊടുക്കുന്നുണ്ട് ഒരു ടേബിൾ സ്പൂൺ ഉഴുന്ന് പരിപ്പും ഒരു ടേബിൾ സ്പൂൺ ചെറുപയറുകൂടി ചേർത്ത് കൊടുക്കുന്നുണ്ട്.

ഇനി ഇത്‌ നന്നായിട്ട് ഒന്ന് കഴുകി എടുക്കണം ഇത് ഞാൻ നനന്നായിട്ട് ഒരു രണ്ടു മൂന്നു തവണ നന്നായിട്ട് കഴുകി കൊണ്ട് വന്നിട്ടുണ്ട് ഇനി ഇതിലേക്ക് ഇത് കുതിരാൻ ആയിട്ടുള്ള വെള്ളം ആവശ്യത്തിന് ഒഴിച്ച് കൊടുക്കുക ഞാൻ ഇതിലേക്ക് ഒരു രണ്ട് കപ്പ് വെള്ളം ചേർത്ത് കൊടുത്തിട്ടുണ്ട് ഇനി ഇത്‌ നമുക്ക് അടച്ചു വയ്ക്കാം ഇത് ഞാൻ രാത്രിയാണ് വെള്ളത്തിൽ ഇട്ടു വയ്‌ക്കുന്നത്‌ രാവിലെയാവുമ്പോഴേക്കും നന്നായി ഇത് കുതിർന്ന് കിട്ടും

ദാ ഇപ്പോൾ രാവിലെ ഇതു നന്നായിട്ട് കുതിർന്നു കിട്ടിയിട്ടുണ്ട് നമ്മൾ ഇത് നന്നായി കഴുകിയതിന് ശേഷം ആണ് ഇത് വെള്ളത്തിൽ കുതിർത്താൻ ഇട്ടു വച്ചിരുന്നത് അപ്പോൾ നമ്മൾ ആ ഒരു വെള്ളത്തിൽ തന്നെയാണ് ഇത് വേവിച്ചു എടുക്കുന്നത്

അപ്പോൾ ഞാൻ ഇത് കുക്കറിൽ ആണ് വേവിച്ചു എടുക്കുന്നത് അത് കൊണ്ട് ഇത് ഞാൻ കുക്കറിൽ ഇട്ട് കൊടുത്തിട്ടുണ്ട് അതിൽ വെള്ളം കുറവ് ഉണ്ടെങ്കിൽ നമ്മൾ ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക. ഇനി ഇത് മൂന്ന് വിസിൽ വരുന്നത് വരെ വേവിച്ചു എടുക്കണം.

Leave a Comment