കേരളത്തിന്ടെ സംരംഭകത്വ വികസന പദ്ധതി 2020

എല്ലാവർക്കും നമസ്കാരം കോവിട് പ്രതിസന്ധിയെ തുടർന്ന് ധാരാളം പ്രവാസികൾ നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നു ചിലവ് ചുരുക്കലിന്ടെ ഭാഗമായി വലിയ കമ്പനികൾ കുറെയധികം ജീവനക്കാരെ കുറക്കുകയും ചെയ്തു ഈ പ്രതിസന്ധികൾ തരണം ചെയ്യുന്നതിനോടൊപ്പം സംസ്ഥാനത്തിന്ടെ പൊതുവായി സാമ്പത്തിക രംഗത്ത് മുന്നേറ്റം ഉണ്ടാക്കാൻ വേണ്ടിയും സംസ്ഥാന സർക്കാർ ഒരു നൂതന പദ്ധതി ആരംഭിച്ചിരിക്കുന്നു.

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി എന്ന പേരിലുള്ള ഈ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങളാണ് ഇന്ന് നിങ്ങളുമായി പങ്കു വയ്ക്കുന്നത് സംസ്ഥാനത്ത് പുതിയ സംരംഭകരെ വാർത്തെടുക്കുവാൻ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി ആരംഭിച്ചിരിക്കുന്നത് ഈ പദ്ധതി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴിയാണ് നടപ്പാക്കുക പ്രതിവർഷം രണ്ടായിരം സംരംഭകരെ കണ്ടെത്തി ആയിരം പുതിയസംരംഭങ്ങൾ എന്ന കണക്കിൽ അടുത്ത അഞ്ചുവർഷം കൊണ്ട് അയ്യായിരം പുതിയ ചെറുകിട ഇടത്തരം യൂണിറ്റുകൾ തുടങ്ങുവാൻ ആണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

തിരഞ്ഞെടുക്കുന്നവർക്ക് അഞ്ചുദിവസത്തെ സംരംഭകത്വ പരിശീലനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നതാണ് പ്രോജക്റ്റ് കോസ്റ്റിന്റെ 90 ശതമാനംവരെ പരമാവധി 50 ലക്ഷം രൂപ വരെയാണ് വായ്പയായി നൽകുക 10 ശതമാനം പലിശ നിരക്കിലാണ് കെഎഫ്സി വായ്പ അനുവദിക്കുക ഇതിൽ മൂന്ന് ശതമാനം പലിശ സർക്കാർ വഹിക്കും ഫലത്തിൽ ഏഴ് ശതമാനമായിരിക്കും പലിശ ഈ പദ്ധതിക്കുവേണ്ടി കെഎഫ്സി 1500 കോടി രൂപയുടെ ഫണ്ട് രൂപീകരിക്കും.

പുതിയ ഗുണഭോക്താക്കളായ സ്റ്റാട്ടഫുകളെയും എംഎസ്എംഇ യൂണിറ്റുകളിലും തിരഞ്ഞെടുക്കുവാൻ കെഎഫ്സി പ്രതിനിധിയും നോഡൽ ഓഫീസറും ബാങ്കിംഗ് വ്യവസായ വിദഗ്ധരും അടങ്ങിയ സമിതിയെ നിയോഗിക്കും 18- 50 പ്രായ വിഭാഗത്തിലുള്ള സംരംഭകർക്ക് ആണ് വായ്പ നൽകുക ഇതിനു പുറമേ നിലവിലെ സ്റ്റാർട്ടപ്പുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്ന് രക്ഷപ്പെടുത്തുവാൻ കെഎഫ്സി വഴി മൂന്ന് പുതിയ പദ്ധതികൾ കൂടി തുടങ്ങും ഒന്ന് പ്രവർത്തന മൂലധന വായ്പ സ്റ്റാർട്ടപ് കമ്പനികൾക്ക് ലഭിച്ചിട്ടുള്ള പർച്ചേസ് ഓഡർ അനുസരിച്ച് 10 കോടി രൂപ വരെ പ്രവർത്തന മൂലധന വായ്പ അനുവദിക്കും.

രണ്ട്,സ്വീഡ് വായ്പ സാമൂഹികപ്രസക്തിയുള്ള ഉൽപ്പന്നമോ സേവനമോ നൽകുന്ന സ്റ്റാർട്ടപ്പുകൾക്ക് ഒരു കോടി രൂപ വരെ വായ്പ നൽകും മൂന്ന്, ഐടി രംഗത്തുള്ള മൂലധനം സെബി അക്രഡിറ്റേഷൻ ഉള്ള വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടിന്ടെ പരിശോധന കഴിഞ്ഞുള്ള ഐടി കമ്പനികൾക്ക് പത്തുകോടി രൂപ വരെ ലഭിക്കും ഈ മൂന്ന് പദ്ധതികൾക്കും രണ്ടു ശതമാനം സർക്കാർ സബ്സിഡി ലഭ്യമാക്കും അതിലും ഫലത്തിൽ ഏഴ് ശതമാനമായിരിക്കും പലിശ സർക്കാരിൻറെ പുതിയ പദ്ധതി യെ കുറിച്ചു ഇഷ്ടമായാൽ മറ്റുള്ളവർക്ക് എത്തിച്ചു നൽകുക

Leave a Comment