സർക്കാരിന്റെ ഈ ആട് വളർത്തൽ സഹായം ലഭിക്കാൻ

എല്ലാവർക്കും സ്വാഗതം കോവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ കർഷകരുടെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ വേണ്ടി കർഷകർക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതിയുമായി എത്തിയിരിക്കുകയാണ് കേരള സർക്കാർ കോവിട് പ്രതിസന്തിയിൽ ആയ ക്ഷീരകർഷകരെ സഹായിക്കാൻ ഭക്ഷ്യ സുഭിക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ജീവനോപാധി സഹായ പദ്ധതി,

ഈ ഒരു പദ്ധതിക്ക് വേണ്ടി 77 കോടി രൂപയാണ് കേരള സർക്കാർ മാറ്റിവച്ചിരിക്കുന്നത് പശുക്കുട്ടി വളർത്തലിന് 15,000 രൂപയും തൊഴുത്തുനിർമ്മാണത്തിന് 25,000 രൂപയും കാലിത്തീറ്റ സബ്സിഡിയായി 6650 രൂപയും അതുപോലെ ആടുവളർത്തലിന് 25,000 രൂപയുമാണ് സബ്സീഡിയായി നൽകുന്നത് പതിനൊന്നോളം കാര്യങ്ങൾക്ക് വേണ്ടിയാണ് സർക്കാർ സബ്സിഡി നൽകുന്നത് അതിൽ ഒന്ന് വീട്ടുവളപ്പിൽ കോഴിവളർത്തൽ രണ്ട് കന്നു കുട്ടികൾക്ക് ശാസ്ത്രീയ പരിരക്ഷ ഉറപ്പാക്കാനായി തീറ്റ സബ്സിഡി കന്നുകാലി ഫാമുകളുടെ ആധുനികവൽക്കരണം 4 പശുവളർത്തൽ 5 കന്നുകുട്ടി വളർത്തൽ 6 തൊഴുത്തു നിർമ്മാണം 7 തീറ്റപുൽ ഉത്പാദന പദ്ധതി 8 ആട് വളർത്തൽ പദ്ധതി 9 പന്നി വളർത്തൽ പദ്ധതി 10 താറാവ് വളർത്തൽ പദ്ധതി 11 കാലി തീറ്റ സബ്‌സിഡി ഇത്രയും കാര്യങ്ങൾക്കാണ് കേരള സർക്കാർ സബ്സിഡി നൽകുന്നത്.

മുകളിൽ പറഞ്ഞിരിക്കുന്ന 11 പദ്ധതികൾക്ക് എങ്ങനെയാണ് സബ്സിഡി ലഭിക്കുക എന്ന് നമുക്ക് നോക്കാം വീട്ടുവളപ്പിലെ കോഴിവളർത്തൽ പദ്ധതിക്ക് ഒരാൾക്ക് 500 രൂപയുടെ സഹായമാണ് സർക്കാർ നൽകുന്നത് ഒരാൾക്ക് അഞ്ച് കോഴി വീതം മറ്റൊന്നു് കന്നു കുട്ടികൾക്ക് ശാസ്ത്രീയ പരിരക്ഷ ഉറപ്പാക്കാനായി തീറ്റ സബ്സിഡിയാണ് ഒരു കന്നുകുട്ടിക്ക് ഒരു ലക്ഷത്തി 25000 രൂപയുടെ സഹായമാണ് സർക്കാർ ഉറപ്പു നൽകുന്നത് മറ്റൊന്ന് കന്നുകാലി ഫാമുകളുടെ ആധുനികവൽക്കരണം ഒരാൾക്ക് ഒരു ലക്ഷം രൂപയുടെ സഹായം അതും യന്ത്ര വൽക്കരണത്തിന് വേണ്ടിയിട്ട് മറ്റൊന്ന് പശുവളർത്തലും ഒരാൾക്ക്രൂ60.000 പയുടെ സഹായം രണ്ട് പശു വേണം മറ്റൊന്ന് കിടാരി വളർത്തൽ ഒരാൾക്ക് 15,000 രൂപയുടെ സഹായം ഒരു കന്നുകുട്ടി വീതം മറ്റൊന്ന് തൊഴുത്തു നിർമ്മാണം ഒരാൾക്ക് 25,000 രൂപയുടെ സഹായം മറ്റൊന്ന് കാലിത്തീറ്റ സബ്‌സിഡി ഒരാൾക്ക് 6000 രൂപയുടെ സഹായമാണ് 50 കിലോ തീറ്റ ആറുമാസത്തേക്ക് മറ്റൊന്ന് തീറ്റപ്പുൽ ഉല്പാദന പദ്ധതി ഹെക്റ്റർ ഒന്നിന് പരമാവധി 30,000 രൂപയുടെ സഹായമാണ് സർക്കാരിൽ നിന്ന് ലഭിക്കുക അതുപോലെ മറ്റൊരു പദ്ധതിയാണ് ആടുവളർത്തൽ ഒരാൾക്ക് 25 ,000 രൂപയുടെ സഹായം ഒരു യൂണിറ്റിൽ 6 ആടുകളെ 6 ആടുകൾ ഉള്ള യൂണിറ്റിന് ലഭിക്കുന്നത് 25000 രൂപ

അതുപോലെ മറ്റൊരു പദ്ധതിയാണ് പന്നിവളർത്തൽ 10 പന്നികൾ ഉള്ള ഒരു യൂണിറ്റിന് അമ്പതിനായിരം രൂപയുടെ സഹായമാണ് സർക്കാർ നൽകുക അവസാനത്തെ പദ്ധതിയാണ് താറാവ് വളർത്തൽ 10 താറാവ് അടങ്ങുന്ന ഒരു യൂണിറ്റിന് 1200 രൂപയുടെ സഹായമാണ് സർക്കാർ നൽകുന്നത് കൂടുതൽ വിവരങ്ങൾക്ക് വേണ്ടി നിങ്ങളുടെ പഞ്ചായത്തിലെ മൃഗാശുപത്രികളുമായി ബന്ധപ്പെടുക ഈ വിവരങ്ങൾ ഇഷ്ടമായാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടി ഷെയർ ചെയ്യുക

Leave a Comment