ലൈഫ് ഭവന ലിസ്റ്റിൽ ഉൾപ്പെടാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എല്ലാവർക്കും സ്വാഗതം സംസ്ഥാനത്ത് സ്വന്തമായി ഒരു ഭവനം ഇല്ലാത്തവർക്കും ജീർണിച്ച ഭവനം ഉള്ളവർക്കും മാന്യമായ ഒരു ഭവനം നൽകുക എന്ന ലക്ഷ്യത്തിനു വേണ്ടി സർക്കാർ ആവിഷ്കരിച്ച ഭവന പദ്ധതിയാണ് ലൈഫ് മിഷൻ മൂന്ന് ഘട്ടങ്ങളായാണ് സർക്കാർ ലൈഫ് മിഷൻ പദ്ധതി നടപ്പിലാക്കുന്നത് ഒന്നാംഘട്ടത്തിൽ വീട് പണി പൂർത്തിയാക്കാതെ ഇടയ്ക്കുവെച്ച് നിന്ന വീടുകൾ പൂർത്തീകരിച്ചു താമസ യോഗ്യമാക്കുവാൻ ധനസഹായം നൽകി.

രണ്ടാംഘട്ടത്തിൽ സ്വന്തമായി ഭൂമി ഉള്ളവർക്ക് അവിടെ വീടുവയ്ക്കാൻ ധനസഹായം നൽകി മൂന്നാംഘട്ടത്തിൽ സ്വന്തമായി ഭൂമി പോലും ഇല്ലാത്തവർക്ക് ഫ്ലാറ്റ് പോലുള്ള ഭവനസമുച്ചയങ്ങൾ നൽകുന്നു എന്നാൽ ഈ മൂന്ന് ഘട്ടങ്ങളും നടപ്പിൽ ആക്കിയ പ്പോഴും സംസ്ഥാനത്ത് ധാരാളംപേർ ലൈഫ്മിഷൻന്ടെ ഗുണഭോക്തൃ പട്ടികയിൽ ഇല്ലാതെ ഭവനരഹിതരായി തുടരുന്നു എന്ന് സർക്കാർ മനസ്സിലാക്കി ഇങ്ങനെ ലൈഫിന്ടെ ഒരുഘട്ടത്തിലും ഉൾപ്പെടാതെ പോയവർക്കുവേണ്ടി 2020 ആഗസ്റ്റ് 1 മുതൽ 14 വരെ സർക്കാർ ഓൺലൈനിലൂടെ വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്

ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം സർക്കാർ ലൈഫ് പദ്ധതിയിൽ ഓരോതവണ അപേക്ഷ ക്ഷണിക്കിമ്പോഴും ചില മാനദണ്ഡങ്ങൾ ഉൾപ്പെടുത്തുന്നുണ്ട് അതുമൂലം അപേക്ഷിക്കുന്നവരിൽ നിന്നും കുറച്ചാളുകൾ അർഹത ലിസ്റ്റിൽ ഉൾപ്പെടാതെ പോകുന്നുണ്ട് ഇപ്പോൾ ക്ഷണിച്ചിരിക്കുന്നു ആഗസ്റ്റ് 1 മുതൽ 14 വരെയുള്ള അപേക്ഷയോടൊപ്പം സർക്കാർ ചില അർഹതാ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട് അത് പാലിക്കുവാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ നിങ്ങളും അർഹത ലിസ്റ്റിൽ നിന്നും പുറത്തു പോകുവാൻ ഇടയുണ്ട് ഇങ്ങനെ നിങ്ങൾ അർഹത ലിസ്റ്റിൽ നിന്നും പുറത്തു പോകുവാൻ ഉള്ള കാരണങ്ങളും അങ്ങനെ ലിസ്റ്റിൽ ഉൾപ്പെടാതെയിരുന്നാൽ എന്താണ് ചെയ്യേണ്ടത് എന്നുള്ള വിവരങ്ങൾ ആണ് വിവരിക്കുന്നത്

ലൈഫ് പദ്ധതിയിൽ അപേക്ഷിക്കുന്നവരിൽ വളരെയധികം പേര് അർഹരായവരുടെ ലിസ്റ്റിൽ നിന്നും പുറത്തുപോകുന്നത് റേഷൻ കാർഡുമായി ബന്ധപ്പെട്ടാണ് ലൈഫ് ഭവനപദ്ധതി യിലേക്ക് അപേക്ഷിക്കുവാനുള്ള അടിസ്ഥാന മാനദണ്ഡം ആണ് റേഷൻ കാർഡ് 2020 ജൂലൈ ഒന്നിനു മുൻപ് റേഷൻ കാർഡ് ലഭിച്ച ഭവനരഹിതർക്ക് ആണ് ഇപ്പോൾ അപേക്ഷിക്കുവാൻ കഴിയുക ഒരു റേഷൻ കാർഡിൽ പേരുള്ള എല്ലാവരെയും ഒരു കുടുംബമായി പരിഗണിക്കും എന്ന വ്യവസ്ഥയാണ് പ്രധാനമായും പല അപേക്ഷകരെയും ലിസ്റ്റിൽ നിന്ന് പുറത്താക്കുന്നത് ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ട ആർക്കും സ്വന്തമായി ഒരു ഭവനം ഉണ്ടായിരിക്കരുത് എന്നതാണ് വ്യവസ്ഥ അതിനാൽ റേഷൻകാർഡിൽ പേരുള്ള ഒരാൾക്കെങ്കിലും സ്വന്തമായി വീടുണ്ട് എന്ന് തെളിഞ്ഞാൽ ആ കാർഡിൽ ഉൾപ്പെട്ട മറ്റുള്ളവരുടെ അപേക്ഷ നിരസിക്കപ്പെടാം.

എന്നാൽ ഈ വ്യവസ്ഥ പട്ടികജാതി-പട്ടികവർഗ മത്സ്യത്തൊഴിലാളി വിഭാഗത്തിന് ബാധകമല്ല വിവാഹിതരും കുട്ടികളും ഒക്കെ ആയിട്ടും ഒരു വീട് സ്വന്തമായി ഉണ്ടാക്കുവാൻ സാമ്പത്തികമായി കഴിയാത്തതിനാൽ മാതാപിതാക്കളോടൊപ്പം ഒരു വീട്ടിൽ ഒരു റേഷൻ കാർഡുമായി കഴിയുന്ന പലരെയും പ്രതിസന്ധിയിലാക്കുന്ന ഒരു മാനദണ്ഡമാണിത് റേഷൻ കാർഡ് കഴിഞ്ഞാൽ അപേക്ഷകർ പ്രധാനമായും പുറത്താകുന്നത് ഭൂമിയുടെ ഉടമസ്ഥാവകാശവും ആയി ബന്ധപ്പെട്ടതാണ് ഗ്രാമങ്ങളിൽ 25 സെൻറിൽ കൂടുതലും മുൻസിപ്പാലിറ്റി കോർപ്പറേഷൻ പ്രദേശങ്ങളിൽ 5സെൻറ് കൂടുതലും ഭൂമി സ്വന്തമായുള്ള കുടുംബങ്ങളെ ലൈഫ് ഭവന പദ്ധതിയിൽ നിന്നും ഒഴിവാക്കുന്നതാണ് വിശദമായി അറിയാൻ കാണാം

Leave a Comment