ഭൂമിയുടെ രേഖ ഇനി ആധാറുമായി ലിങ്ക് ചെയ്യണം കേരളത്തിൽ ഭൂമിയുള്ള എല്ലാവർക്കും ബാധകം ആയിരിക്കും

നമ്മുടെ കേരളത്തിൽ ഭൂമിയെ സംബന്ധിച്ച് ഒരു പ്രധാനപ്പെട്ട നിയമം വരികയാണ്. അതുകൊണ്ടുതന്നെ ഭൂമി

കൈവശമുള്ളവർക്ക് ഈ ഒരു നിയമം ബാധകമായിരിക്കും. ഇനിമുതൽ ഭൂമിയുടെ രേഖകൾ ആധാറുമായി ലിങ്ക് ചെയ്യണമെന്ന നിയമമാണ് വരുന്നത്. അതിനാൽ ഏതൊരാളുടെയും സ്ഥലത്തിൻറെ പ്രധാനപ്പെട്ട രേഖകൾ ആധാറുമായി ലിങ്ക് ചെയ്യപ്പെടുമ്പോൾ ഒരേ ആളുടെ പേരിൽ വിവിധ സ്ഥലങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാം ഒറ്റ തണ്ടപ്പേരിൽ ആണ് ഇനി അറിയപ്പെടുക. അതുപോലെതന്നെ ബിനാമികളുടെ പേരിലുള്ള ഭൂമിയും അധികഭൂമി ആയി കണ്ടു അവ നഷ്ടപ്പെടുന്നതാണ്. അതിനാൽ തന്നെ ഇങ്ങനെ കൈവശം ഭൂമി വച്ചിരിക്കുന്ന ആളുകൾക്ക് ഇത് ഒരു വിഷമം പിടിച്ച കാര്യമാകും. അതിനാൽ ഭൂമിയിടപാടുകളിൽ സുതാര്യത വരുത്തുവാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒരു കൊല്ലം മുമ്പ് തന്നെ ഇതിനുള്ള പണികൾ സർക്കാർ തുടങ്ങിയിരുന്നുവെങ്കിലും കേന്ദ്ര സർക്കാരിൻറെ അനുമതി കിട്ടാത്തതു മൂലം അത് നീട്ടി കൊണ്ടു പോവുകയാണ് ചെയ്തത്. ഇപ്പോൾ കേന്ദ്ര അനുമതി ലഭിച്ചിരിക്കുന്നതിനാൽ ഈ നിയമം എത്രയും പെട്ടെന്ന് നടപ്പിൽ വരുത്തുവാൻ ആണ് ശ്രമിക്കുന്നത്. ഇതുകൂടാതെ 12 അക്കമുള്ള തിരിച്ചറിയൽ നമ്പറും ഇതിനായി തരുന്നുണ്ട്. അതിനാൽ തന്നെ ഈ ഒരു പുതിയ നിയമത്തെ കുറിച്ച് എല്ലാവർക്കും അറിയുവാനുള്ള അവകാശമുണ്ട്. അതിനാൽ തന്നെ മറ്റുള്ളവരിലേക്കും ഇത്തരത്തിലുള്ള അറിവുകൾ പങ്കുവയ്ക്കുന്ക.

കൂടുതലായി അറിയാം.

Leave a Comment