കേന്ദ്ര സർക്കാരിന്റെ ഈ ഒരു സഹായം അറിയാത്തവർക്കായി

എല്ലാവർക്കും സ്വാഗതം ഇന്ന് ഞാൻ പറയുവാൻ പോകുന്നത് കിസാൻ സമ്മാൻ നിധിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഒരു അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ഒരു പക്ഷെ ഭൂരിഭാഗം ആളുകളും അതിനെപ്പറ്റി അറിഞ്ഞുകാണും പലരും അതേപ്പറ്റി അറിഞ്ഞു കാണുകയുമില്ല കിസാൻ സമ്മാൻ നിധിയുമായി ലഭിക്കുന്ന 6000 രൂപയുടെ മൂന്നാമത്തെ ഗഡുവായ 2000 രൂപ ഉടനെതന്നെ നിങ്ങളുടെ അക്കൗണ്ട്കളിലേക്ക് എത്തിച്ചേരുന്നതാണ്.

ഒപ്പം തന്നെ ചില ആളുകൾക്ക് ഇനിമുതൽ തുക ലഭിക്കുകയുമില്ല ചില ആളുകൾക്ക് അതുമായി ബന്ധപ്പെട്ട ഫോണിൽ sms വന്നിട്ടുണ്ടാകും ചിലർക്ക് sms കൾ വന്നിട്ടുണ്ടാവില്ല അപ്പോൾ ഇനിമുതൽ ആർക്കൊക്കെയാണ് ഈ തുക ലഭിക്കുക ആർക്കൊക്കെ ലഭിക്കില്ല എന്തുകൊണ്ട് ലഭിക്കില്ല മുടങ്ങി കിടപ്പുണ്ടെങ്കിൽ എങ്ങനെ നിങ്ങൾക്ക് ആ തുക കൈപ്പറ്റാൻ ആയിട്ട് സാധിക്കും. സമർപ്പിച്ച അപേക്ഷ എന്തുകൊണ്ട് റിജക്റ്റ് ആയി എന്നിങ്ങനെയുള്ള നിരവധി സംശയങ്ങൾ നിങ്ങൾക്കുണ്ടാകും അതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ആണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് കിസാൻ സമ്മാൻ നിധി വഴി 6000 രൂപ കൈപ്പറ്റുന്ന എല്ലാ ആളുകളും അതോടൊപ്പം തന്നെ പുതിയതായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട് എങ്കിൽ അങ്ങനെയുള്ള എല്ലാ ആളുകളും അതുപോലെ തന്നെ അപേക്ഷ സമർപ്പിക്കാൻ ആയിട്ട് പോകുന്ന ആളുകളും ഈ ഒരു വിവരം അവസാനം വരെ വായിക്കണം.

കേന്ദ്രസർക്കാർ സ്വന്തമായി ഭൂമിയുള്ളവർക്കു കൃഷി തുടങ്ങുവാനായിട്ടും അതുപോലെ തന്നെ പുതിയതായിട്ട് കാർഷികമേഖലയില് ഒക്കെ പ്രവേശിക്കാൻ ആയിട്ട് ആഗ്രഹിക്കുന്നവർക്കും 6000 രൂപ വീതം പ്രതിവർഷം നൽകുന്നുണ്ട് മുൻപ് അപേക്ഷിച്ചവർക്ക് മിക്കവർക്കും ഈ ഒരു തുക ലഭ്യമായിട്ടുണ്ട് പലർക്കും ഇത് ലഭിച്ചിട്ടുമില്ല ഈ വർഷം മുതൽ അതിനായിട്ട് അപേക്ഷിക്കുവാൻ യാതൊരുവിധ സമയപരിധിയും ഇല്ല എന്നതാണ് ഈ ഒരു പദ്ധതിയുടെ പ്രധാന സവിശേഷതയും ഈ 2020ൽ ആദ്യഗഡു ജനുവരി മാസവും രണ്ടാമത്തെ ഘഡു ഏപ്രിൽ മാസം വിതരണം ചെയ്തിരുന്നു ഇനി ഈ വർഷത്തെ അവസാനത്തെ ഗഡുവായ 2000 രൂപ ഓഗസ്റ്റ് മാസം മുതൽ തുടർന്നുള്ള മാസങ്ങളിൽ അതിൻറെ വിതരണം പൂർത്തിയാക്കുന്നത് ആയിരിക്കും,

ഓഗസ്റ്റ് ഒന്നുമുതൽ മൂന്നാമത്തെ ഗഡുവായ 2000 രൂപയുടെ വിതരണം ആരംഭിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ നിങ്ങൾ നൽകിയ അപേക്ഷയിലെ തെറ്റുകുറ്റങ്ങൾ മൂലം ചിലർക്ക് ഇതുമായി ബന്ധപ്പെട്ട ഒരു എസ്എംഎസ് നിങ്ങളുടെ ആധാറുമായിട്ട് ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് നോട്ടിഫിക്കേഷൻ ആയി ലഭിച്ചിട്ടു ഉണ്ടാകും പലരും നമ്മുടെ കമൻറ് ബോക്സിലൂടെ ഈ ഒരു sms ന്ടെ കാര്യം ചോദിക്കുകയുണ്ടായി എന്താണ് ഇതിന് ഞങ്ങൾ ചെയ്യേണ്ടത് എന്നാണ് പലരും ചോദിക്കുന്നത് അപ്പോൾ അങ്ങനെയുള്ളവർ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഘഡു ഇപ്പോൾ ഹോൾഡ് ചെയ്തു വെച്ചിരിക്കുകയാണ് എന്നാണ് മനസ്സിലാക്കേണ്ടത്.

പക്ഷേ നിലവിൽ അപേക്ഷ സമർപ്പിച്ച പലരുടെയും ഘഡുക്കൾ ഇപ്പോഴും മുടങ്ങി കിടക്കുന്നുണ്ട് അത് എന്താണെന്ന് അന്വേഷിച്ചപ്പോൾ അക്ഷയ കേന്ദ്രങ്ങൾ വഴി നിങ്ങൾ പൂരിപ്പിച്ച് നൽകിയ അപേക്ഷയുടെ പുറമേ കൃഷിഭവനിൽ ഒരു അപേക്ഷ പൂരിപ്പിക്കാൻ ഉണ്ടല്ലോ അപ്പോൾ നമ്മുടെ ആധാർ കാർഡിലും ബാങ്ക് പാസ് ബുക്കിലും നൽകിയ അതേ പേരു തന്നെ നിങ്ങൾ ഇംഗ്ലീഷിൽ അപേക്ഷയിലും നൽകേണ്ടതുണ്ട് ഈ 3 രേഖകളിലും നൽകിയിരിക്കുന്ന പേര് ഒരേ പോലെ അല്ലെങ്കിൽ നിങ്ങളുടെ ഘഡു ലഭിക്കുകയില്ല എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത് ഇപ്രകാരമാണ് നിങ്ങളുടെ തുക അവിടെ ഹോൾഡ് ചെയ്തു വെച്ചിരിക്കുന്നത് മിക്ക ആളുകൾക്കും സംഭവിച്ചിരിക്കുന്ന പ്രശ്നവും ഇതുതന്നെയാണ് അതുകൊണ്ട് ഒരു വാകിലുണ്ടായിരുന്ന മിസ്റ്റേക്ക് മൂലം പോലും നിങ്ങൾക്ക് ഗഡു നഷ്ടം ആകാനുള്ള സാധ്യത ഏറെയാണ് അപ്പോൾ അങ്ങനെ പറഞ്ഞിരിക്കുന്ന മിസ്റ്റേക്കുകൾ തിരുത്തുന്നതിനായി ഉടനെതന്നെ പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അവിടെ എഡിറ്റ് എന്ന ഓപ്ഷൻ ഉപയോഗിച്ച് കൊണ്ട് നിങ്ങൾ നൽകിയ ഡീറ്റെയിൽസ് പരിശോദിച്ചു അത് തിരുത്താവുന്നതാണ്.

ഇനി പലർക്കും ഇങ്ങനെ ഒരു മെസ്സേജ് വന്നു കാണുകയില്ല അപ്പോൾ അങ്ങനെയുള്ളവര് ഉണ്ടെങ്കിൽ അവർ പിഎം കിസാൻ സമ്മാൻ നിധിയുടെ വെബ് സൈറ്റില് ഫാർമേഴ്സ് കോർണർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അവിടെ നിങ്ങളുടെ സ്റ്റാറ്റസ് ചെക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ട് അത് നിങ്ങളുടെ ആധാർ കാർഡ് ബാങ്ക് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ ഫോൺ നമ്പർ എന്നിവ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ് ഇനി നിങ്ങൾ ആധാർ കാർഡ് മുഖേന ചെയ്യാൻ ശ്രമിക്കുമ്പോൾ നോട്ട് വെരിഫൈഡ് എന്നാണ് കാണിക്കുന്നതെങ്കിൽ നിങ്ങൾ ആധാർ വിവരങ്ങൾ നൽകിയതിൽ എന്തെങ്കിലും പിഴവുകൾ പറ്റിയിട്ടുണ്ട് എന്ന് വേണം മനസ്സിലാക്കുവാൻ ആയിട്ട് അത് നിങ്ങൾക്ക് ഓൺലൈനായി തന്നെ അവിടെ തിരുത്താവുന്നതാണ്.

അല്ലെങ്കിൽ നിങ്ങൾക്ക് അക്ഷയ സെന്റർ അല്ലെങ്കിൽ ജനസേവന കേന്ദ്രങ്ങളെ ആശ്രയിക്കാം കേന്ദ്ര ജോലി ഉള്ള ആളുകൾ അത് പോലെ തന്നെ മന്ത്രിമാർ തഹസിൽദാർ ഡോക്ടർ എൻജിനീയർ എന്നിവർക്കൊന്നും തന്നെ ഇതിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ ആയിട്ട് അർഹത ഇല്ല എന്ന കാര്യം പ്രത്യേകം ഓർക്കുക ഇതിനു മുൻപു നമ്മൾ ഈ കാര്യത്തെ പറ്റി പറഞ്ഞിട്ടുണ്ട് അങ്ങനെയുള്ളവർ അപേക്ഷ സമർപ്പിച്ചിട്ടു ഉണ്ടെങ്കിൽ തുക നിങ്ങൾ പ്രതീക്ഷിക്കേണ്ട നിങ്ങളുടെ അപേക്ഷകൾ ഓൾ റെഡി ഇപ്പോൾ റിജെക്റ്റ് ആയിട്ടുണ്ട് രണ്ടു ഹെക്റ്ററിൽ കവിയാത്ത കൃഷി ഭൂമി ഉള്ളവർക്ക് ആണ് പിഎം കിസാൻ സമ്മാൻ നിധി യുടെ ആനുകൂല്യം ലഭിക്കുക കൃഷിസ്ഥലം സ്ഥിതിചെയ്യുന്നതിനോട് അടുത്തുള്ള കൃഷിഭവനിലോ പൊതുസേവന കേന്ദ്രങ്ങൾ അതായത് സി എസ് സി സെൻറർ അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴിയോ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ് ഇതിനെപ്പറ്റി അറിയാത്ത ഒരുപാട് ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അതുകൊണ്ട് ഈ വിവരം മറ്റുള്ളവരെ കൂടി അറിയിക്കുക

Leave a Comment