മലപ്പുറത്തുക്കാരേ, നിങ്ങൾ സ്നേഹത്തിന്റെയും മാനവികതയുടെയും പ്രതീകങ്ങളാണ്…

എല്ലാവർക്കും നമസ്കാരം ഇന്നലെ രാവിലെ ഇടുക്കിയില് മണ്ണിടിഞ്ഞു 18 പേര് മരിച്ചു വെന്നും 52 മനുഷ്യരെ കാണാനില്ലെന്നും അവരെ കണ്ടെത്താൻ മണ്ണിനടിയിൽ തിരച്ചിൽ നടത്തുന്നു വെന്നും എന്ന വാർത്ത കേട്ടാണ് കേരളം ഞെട്ടി ഉണർന്നത്.

ആ സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുൻപേ മലപ്പുറത്തെ കരിപ്പൂർ വിമാനതാവളത്തിൽ വന്ദേ ഭാരത മിഷന്റെ ഭാഗമായിട്ട് UAE യിൽ നിന്നും 191 യാത്രക്കാരുമായിട്ട് വന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് റൺവേയിൽ നിന്ന് തെന്നി മാറി താഴേക്ക് പതിച്ചു എന്ന വാർത്തയാണ് നമ്മൾ കേട്ടത് അപകടത്തിൽ പൈലറ്റ് അടക്കം 19 പേർ മരിച്ചു പൈലറ്റ് ആയ ദീപക് വസന്ത് സഹായിയുടെ സംയോചിതമായിട്ടുള്ള ഇടപെടലിൽ അല്ലെങ്കിൽ അദ്ദേഹം അവസാനം എടുത്ത തീരുമാനം നിമിത്തം വലിയൊരു ബ്ളാസ്റ്റ് ഉണ്ടാകാതെ ഒരു വൻ ദുരന്തം ഒഴിവായി എന്ന്‌ കേട്ടു.

അദ്ദേഹത്തിന് അതിന് അദ്ദേഹത്തിന്റെ ജീവൻ തന്നെ ബലി നൽകേണ്ടി വന്നു ഈ വാർത്ത കണ്ടും കേട്ടും നടുങ്ങിയിരിക്കുമ്പോഴാണ് മലപ്പുറത്തെ കരിപ്പൂരിലെ സാധാരണ മനുഷ്യരുടെ രക്ഷാ പ്രവർത്തനത്തിന്റെ അതായത് അവരുടെ ധൈര്യത്തിന്റെ ധീരതയുടെ സഹജീവികളോട് ഉള്ള സ്നേഹത്തിന്റെ വാർത്തകൾ നമ്മളെ തേടിയെത്തുന്നത്.

നമ്മൾക്ക് എല്ലാവർക്കും അറിയാവുന്നത് പോലെ വിമാന താവളത്തിന്ടെ അടുത്തുള്ള പ്രദേശങ്ങൾ ഒരു കൺെയ്മെന്റ് സോണിൽ ആണ് റൺവേയിൽ നിന്ന് അകലെ ഏകദേശം 33 അടി താഴേയ്ക്ക് വിമാനം പതിച്ചു രണ്ടു കഷണങ്ങൾ ആകുകയാണ് ചെയ്തത് വിമാനം താഴേയ്ക്ക് പതിച്ച ശബ്ദം കേട്ട് ഓടികൂടിയെത്തിയ മലപ്പുറത്തുകാര് അവര് രാത്രിയും കോരിച്ചൊരിയുന്ന മഴയും തണുപ്പും കൊറോണയും ജാതിയും മതവും രാഷ്ട്രീയവും ഒന്നും നോക്കാതെ അവർ ഓടിയെത്തി രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെടുകയാണ് ചെയ്തത്.

വിമാനത്തിന്റെ ഷീറ്റ് പൊളിച്ചും സീറ്റ് മാറ്റിയും അപകടത്തിൽ പെട്ടവരെ അവർ പുറത്തെടുത്തു സ്വന്തം ജീവൻ അപകടത്തിലായേക്കാവുന്ന ആ സമയത്തു ആ വിമാനം പൊട്ടി തെറിക്കുമോ ഇല്ലയോ എന്നൊന്നും നോക്കാതെ ആ സമയത്തു ഏതു സമയത്തും ആ വിമാനം ഒരു തീഗോളമായ് മാറിയേക്കാം അത് തങ്ങളുടെ ജീവൻ തന്നെ നഷ്ട പെടുത്തിയേക്കാം എന്നൊന്നും കരുതി അവർ മാറി നിന്നില്ല വിശദമായി അറിയാൻ കാണാം

Leave a Comment