എസ് എസ് എൽ സി. പ്ലസ് ടു. ഫലം വേഗത്തിൽ അറിയാൻ

ഇന്ന് നമ്മൾ പരിശോധിക്കുന്നത് എസ് എസ് എൽ സി പ്ലസ് ടു റിസൾട്ടുകൾ വരാൻ വേണ്ടിയിട്ട് കാത്തിരിക്കുകയാണ് ജൂൺ 30 ന് എസ്എസ്എൽസി യുടെ ഫലം വരും ജൂലൈ 10 നകം പ്ലസ് ടു റിസൽട്ടുകളും പ്രസിദ്ധീകരിക്കും അപ്പോൾ ഫലം അറിയാൻ എത്രയും പെട്ടെന്ന് എങ്ങനെയാണ് നിങ്ങൾക്ക് റിസൾട്ട് ലഭിക്കുക അതോടൊപ്പം തന്നെ ഈ വർഷം ചില പ്രത്യേകതകൾ കൂടി സർക്കാർ നിങ്ങൾക്കുവേണ്ടിയിട്ട് ഒരുക്കിവെച്ചിട്ടുണ്ട് അപ്പോൾ അത്തരത്തിലുള്ള പ്രത്യേകതകൾ എന്തെല്ലാമാണ് എന്നീ കാര്യങ്ങളാണ് ഇന്ന് നമ്മൾ പരിശോധിക്കുന്നത്.

ജൂൺ 30 നാണ് എസ്എസ്എൽസിയുടെ റിസൾട്ട് വരുന്നത് അത് നിങ്ങൾക്ക് www.result.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെ നിങ്ങളുടെ രജിസ്റ്റർ നമ്പർ അതോടൊപ്പം തന്നെ നിങ്ങളുടെ ജനനതീയതി കാര്യങ്ങൾ ഒക്കെ അടിച്ചു കൊടുക്കുന്ന സമയത്തു കൃത്യമായിട്ട് നിങ്ങൾക്ക് റിസൾട്ട് ലഭിക്കുന്നതാണ് അതോടൊപ്പം തന്നെ നിങ്ങൾക്ക് എത്രയും പെട്ടെന്ന് റിസൾട്ട് ലഭിക്കാൻ വേണ്ടി നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഗൂഗിൾ പ്ലേ സ്റ്റോറിൽ പോയാൽ നിങ്ങൾക്ക് സഫലം 2020 എന്ന ഒരു ആപ്പ് കാണാൻ സാധിക്കും അത് നിങ്ങൾ ഡൗൺലോഡ് ചെയ്യുക ആ ഒരു ആപ്പിലൂടെ നിങ്ങൾക്ക് എസ്എസ്എൽസി യുടെ ഫലം അറിയാൻ സാധിക്കും.എന്ന് കേരള ഇൻഫ്രാ സ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ എന്ന പേരിൽ അറിയപ്പെടുന്ന kait അതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

അതായത് ഈ ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്ത് കഴിഞ്ഞാൽ ഒരു ഇന്റർ ഫേസ് ഓപ്പൺ ആയി വരും ഇവിടെ SSLC എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്തിട്ട് SSLC പരീക്ഷാ രെജിസ്റ്റർ നമ്പറും നമ്മളുടെ ഡേറ്റ് ഓഫ് ബർത്തും ടൈപ് ചെയ്ത് കൊടുത്തിട്ട് താഴെ സബ് മിറ്റ് എന്ന ബട്ടണിൽ ക്ലിക് ചെയ്താൽ അപ്പോൾ നമ്മളുടെ SSLC പരീക്ഷയുടെ റിസൾട്ട് അറിയുവാൻ സാധിക്കുന്നതാണ് അതുപോലെ പ്ലസ് ടു ആണെങ്കിൽ HSE എന്നും VHSC ആണെങ്കിൽ VHSE എന്ന ഈ ഓപ്‌ഷനിൽ ക്ലിക് ചെയ്തുകൊണ്ട് നമ്മുടെ രെജിസ്റ്റർ നമ്പറും ഡേറ്റ് ഓഫ്‍ ബർത്തും ടൈപ്പ് ചെയ്ത് കൊടുത്തു സബ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ ആ പരീക്ഷാ റിസൾട്ട് നമുക്ക് അറിയാൻ സാധിക്കുന്നതാണ് ഇങ്ങനെ അറിയുന്ന റിസൾട്ട് PDF ആയിട്ട് ഡൗൺ ലോഡ് ചെയ്യുവാനും സാധിക്കും അപ്പോൾ ഈ SSLC പ്ലസ് ടു പരീക്ഷാ എപ്പോഴാണ് പബ്ലിഷ് ചെയ്ത് പ്രഖ്യാപിക്കുന്നത് അന്ന് മുതൽ ഈ ആപ്ലിക്കേഷനിലൂടെ ഈ റിസൾട്ട് അറിയുവാൻ സാധിക്കുന്നതാണ്.

അതോടൊപ്പം തന്നെ ഈ വർഷത്തെ ഒരു പ്രത്യേകത എന്ന് പറയുന്നത് വ്യക്തിഗത റിസൾട്ടിനു പുറമേ നിങ്ങളുടെ റിസൾട്ടുമായി വ്യത്യസ്ത സ്കൂളുകൾ അതോടൊപ്പം തന്നെ വ്യത്യസ്ത വിദ്യാഭ്യാസ ജില്ലകൾ റവന്യൂ ജില്ലാതലങ്ങളിൽ ഉള്ള റിസൾട്ടുകൾ അവലോകനം ചെയ്യാൻ സാധിക്കും അതോടൊപ്പം തന്നെ വിഷയങ്ങളുടെ അടിസ്ഥാനത്തിലും അവലോകനങ്ങൾ ചെയ്യാൻ സാധിക്കും വിവിധ റിപ്പോർട്ടുകളും അതോടൊപ്പം തന്നെ ഗ്രാഫിക്സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണമായ വിശകലനം നിങ്ങൾക്ക് ഈ മൊബൈലിലെ ഈ സഫലം 2020 എന്ന ഈ ഒരു ആപ്പ് മാർഗ്ഗവും അതോടൊപ്പം തന്നെ നേരത്തെ പറഞ്ഞ വെബ്സൈറ്റിലൂടെയും നിങ്ങൾക്ക് റിസൾട്ട് അനാലിസിസ് എന്ന് പറയുന്ന ഈ ലിങ്കിൽ ആണ് നിങ്ങൾ ക്ലിക്ക് ചെയ്യേണ്ടത് അതിന് നിങ്ങൾ ലോഗിൻ ചെയ്യേണ്ട ആവശ്യം ഒന്നും ഇല്ല.

അപ്പോൾ സ്വാഭാവികമായിട്ടും നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള അനാലിസിസ് കാര്യങ്ങളൊക്കെ ഇത്തരത്തിലുള്ള താരതമ്യ പഠനം ഒക്കെ മറ്റുള്ളവരുടെ റിസൾട്ട്മായുള്ള താരതമ്യപഠനം ഒക്കെ നിങ്ങൾക്ക് നടത്താൻ സാധിക്കും അതോടൊപ്പം തന്നെ കോവിടിൻടെ പശ്ചാത്തലത്തിൽ നിങ്ങൾക്ക് റിസൾട്ടുകൾ അറിയുവാൻ ബുദ്ധിമുട്ട് ഉണ്ട് എങ്കിൽ നിങ്ങൾ പഠിച്ച സ്‌കൂളുകളുമായി ഫോണിലൂടെയോ അതല്ലാ എങ്കിൽ മറ്റുള്ള മാർഗ്ഗത്തിലൂടെയോ ബന്ധപെടുകണ് എങ്കിൽ നിങ്ങൾക്ക് കൃത്യമായ റിസൾട്ടുകൾ ലഭിക്കുന്നതാണ് കാരണം എല്ലാ സ്കൂളുകളുടെ ലോഗിനുകളിലേക്കും അതാത് സ്കൂളുകളുടെ ഫലം എത്തിക്കുമെന്നുള്ളതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത അതുകൊണ്ടുതന്നെ അവരുടെ സ്കൂളുകളുടെ റിസൾട്ടുകൾ അവർക്ക് കൃത്യമായി കൊണ്ട് തന്നെ അവർക്ക് ലഭിക്കും ഇത്രയും സൗകര്യങ്ങളാണ് റിസൾട്ട് അറിയാൻ വേണ്ടിയിട്ട് ഈ ഒരു വർഷം വിദ്യാഭ്യാസ വിഭാഗം ഒരുക്കിയിട്ടുള്ളത് നിങ്ങൾക്ക് ഉപകാരപ്രദമായ എന്ന് തോന്നുന്നുവെങ്കിൽ മറ്റുള്ളവർക്ക് കൂടി എത്തിച്ചു കൊടുക്കുക

Leave a Comment