ജൂലൈ മാസം എത്തിപ്പോയി റേഷൻ കാർഡ് ഉടമകൾക്ക് ഈ റേഷൻ ആനുകൂല്യങ്ങൾ ലഭിച്ചിരിക്കും

എല്ലാവർക്കും നമസ്കാരം ഇന്ന് ഞാൻ വന്നിരിക്കുന്നത് ഈ ജൂലൈ മാസത്തിൽ എന്തൊക്കെ ഭക്ഷ്യ വിഹിതങ്ങളാണ് നമുക്ക് റേഷൻ കട വഴി നമുക്ക് ലഭ്യമാകുക എന്നുള്ള വിഷയത്തെ കുറിച്ച് പറയുവാൻ ആണ് അതായത് കഴിഞ്ഞ മൂന്ന് മാസങ്ങളായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോവിഡ് വൈറസിന്ടെ ഒക്കെ പശ്ചാത്തലത്തിൽ വളരെയധികം ഭക്ഷ്യ ആനുകൂല്യങ്ങൾ നമുക്ക് നൽകുകയുണ്ടായി സൗജന്യമായിട്ടും അതുപോലെ തന്നെ ഭക്ഷ്യ കിറ്റ് എന്നുള്ള പേരിൽ ഒക്കെ അറിയപ്പെടുന്ന വളരെയധികം ആനുകൂല്യങ്ങൾ നമുക്ക് ലഭിക്കുകയുണ്ടായി പക്ഷേ അതെല്ലാം ജൂൺ മാസം കൊണ്ട് അവസാനിച്ചിരിക്കുകയാണ്.

പക്ഷേ രാജ്യത്തിൻറെ പല കോണുകളിൽനിന്നും കൂടുതലായി ഭക്ഷ്യവിഹിതങ്ങൾ സൗജന്യമായി നൽകണമെന്നുള്ള ആവശ്യങ്ങൾ ഉയർന്നു വരുന്നുണ്ട് പക്ഷേ ഇതിനോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എങ്ങനെ സമീപിക്കും എന്നുള്ളത് നമുക്ക് വരും ദിവസങ്ങളിൽ അറിയുവാൻ സാധിക്കുകയുള്ളു അതുകൊണ്ട് തന്നെ നിങ്ങൾക്ക് ജൂലൈ മാസത്തിൽ എന്തൊക്കെ ഭക്ഷ്യ വിഹിതങ്ങൾ സാധാരണഗതിയിൽ ലഭിക്കും എന്നുള്ളതിനെ കുറിച്ച് ആണ് ഞാൻ ഇന്ന് പറഞ്ഞു തരാൻ പോകുന്നത് മനസ്സിലാക്കി വയ്ക്കുക അതിനുശേഷം ഭക്ഷ്യവിഭവങ്ങൾ വാങ്ങുവാൻ പോവുക ആദ്യമായി ഞാൻ പറയാൻ പോകുന്നത് A A Y കാർഡ് ഉടമകൾക്ക് അതായത് അന്ത്യ അന്നയോജന കാർഡ് ഉടമകൾക്ക് ജൂലൈ മാസത്തിൽ എന്തൊക്കെ ഭക്ഷ്യ വിഹിതങ്ങളാണ് റേഷൻകട വഴി ലഭിക്കുന്നത് എന്നുള്ളതാണ് A A Y കാർഡ് ഉടമകൾക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും അതുപോലെതന്നെ അര ലിറ്റർ മണ്ണെണ്ണ 10 രൂപ നിരക്കിലും ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭ്യമാകുന്നതാണ് അപ്പോൾ ഇത്രയുമാണ് A A Y കാർഡ് ഉടമകൾക്ക് ലഭ്യമാകുന്ന ഭക്ഷ്യവിഹിതം.

പക്ഷെ എന്തെങ്കിലും മാറ്റങ്ങൾ കേന്ദ്രസർക്കാർ പ്രഖ്യാപിക്കുകയാണ് എങ്കിൽ കൂടുതലായുള്ള ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യുമെന്ന് ഓർത്തു വയ്ക്കുക അടുത്തതായി ബിപിഎൽ കാർഡുടമകൾക്ക് അതായത് പിങ്ക് കാർഡ് ഉടമകൾക്ക് പിന്നെ എന്തൊക്കെയാണ് ലഭിക്കുന്നത് എന്ന് ഉള്ളത് നോക്കാം കാർഡിലെ ആളൊന്നിന് 4 കിലോ അരിയും ഒരു കിലോ ഗോതമ്പും രണ്ടുരൂപ നിരക്കിൽ നിങ്ങൾക്ക് ലഭ്യമാകും അതുപോലെതന്നെ അര ലിറ്റർ മണ്ണെണ്ണ പത്തു രൂപ നിരക്കിലും നിങ്ങൾക്ക് ലഭിക്കുന്നതാണ് അതായത് A A Y കാർഡ് ഉടമകൾക്കും ബിപിഎൽ കാർഡ് ഉടമകൾക്കും ആട്ട ലഭ്യമാകുന്നത് അല്ല അടുത്തതായി എപിഎൽ കാർഡുകൾ ഉടമകളിലെ നീല കാർഡ് കാർക്ക് എന്തൊക്കെ ഭക്ഷ്യവിഹിതമാണ് കിട്ടുന്നത് എന്നുള്ളത് നോക്കാം

നീല കാർഡ് ഉടമകൾക്ക് കാർഡിലെ ഓരോ അംഗങ്ങൾക്കും രണ്ട് കിലോ അരിവീതം നാലു രൂപ നിരക്കിൽ ലഭ്യമാകും അതുപോലെ തന്നെ അര ലിറ്റർ മണ്ണെണ്ണയും നിങ്ങൾക്ക് ലഭ്യമാകുന്നതാണ് കൂടുതലായി ലഭിക്കുന്നത് ഒരു കിലോ മുതൽ മൂന്ന് കിലോ ആട്ട വരെ ലഭ്യതയ്ക്കനുസരിച്ച് 17 രൂപ നിരക്കിലും ലഭ്യമാകുന്നതാണ് ആട്ട ലഭ്യതയ്ക്കു അനുസരിച്ചു മാത്രം ആയിരിക്കും കിട്ടുക അവസാനമായി പറയുന്നത് വെള്ള കാർഡ് ഉടമകൾക്ക് എന്തൊക്കെ ഭക്ഷ്യവിഹിതങ്ങൾ ലഭിക്കും എന്നുള്ളതാണ് വെള്ളകാർഡ് ഉടമകൾക്ക് രണ്ടു കിലോ അരിയും അതുപോലെതന്നെ അര ലിറ്റർ മണ്ണെണ്ണയും മൂന്ന് കിലോ ആട്ട വരെ 17 രൂപ നിരക്കിൽ ലഭ്യതയ്ക്കു അനുസരിച്ചും ലഭ്യമാകുന്നതാണു് വെള്ള കാർഡ് ഉടമകൾക്ക് ഒരു പക്ഷെ കൂടുതലായിട്ടുള്ള ഭക്ഷ്യവിഹിതം കിട്ടാനും ഉള്ള സാധ്യതകൾ കാണുന്നുണ്ട് ലോക് ഡൗണിനു മുൻപ് ആറ് കിലോ അരി വീതം ആണ് വെള്ളകാർഡ് ഉടമകൾക്ക് കിട്ടിക്കൊണ്ടിരുന്നത് ഒരു പക്ഷേ അത് ഉറപ്പൊന്നും ഇല്ല ചിലപ്പോൾ 6 കിലോ അരി വീതം കിട്ടാനുള്ള സാധ്യതയും കാണുന്നുണ്ട് അപ്പോൾ ഇത്രയും ആണ് A A Y കാർഡ് ഉടമകൾക്കും എപിഎൽ ബിപിഎൽ കാർഡ് ഉടമകൾക്കും ജൂലൈ മാസത്തിൽ കിട്ടാൻ സാധ്യതയുള്ള ഭക്ഷ്യവിഹിതങ്ങൾ ഇത്രയും ആണ് ഇന്ന് ഞാൻ നിങ്ങളോട് പറയുവാൻ വന്നത് ഇഷ്ടപെട്ടാൽ എല്ലാവരിലേക്കും ഇത് എത്തിക്കുക

Leave a Comment