വേനൽക്കാലത്തു കുളിർമ്മ തരുന്ന സ്പെഷ്യൽ പച്ചമാങ്ങ ജ്യൂസ് എളുപ്പം തയ്യാറാക്കുന്ന രീതി അറിയാം

നമ്മൾ പലപല ജ്യൂസ്‌കളും കുടിക്കാറുണ്ട്. വല്ലാതെ ദാഹിച്ചിരിക്കുമ്പോൾ വളരെ രുചികരവുംതണുത്തതുമായ എന്ത് പാനീയം കിട്ടിയാലും അത് കുടിച്ചുപോകും. വേനൽക്കാലം വന്നാലുള്ള അവസ്ഥ പറയാതെ വയ്യ.

നമ്മുടെ ദാഹം ശമിപ്പിക്കാനായി വിവിധ തരത്തിലുള്ള ജ്യൂസുകൾ ഉണ്ടാക്കാനായി തുടങ്ങും. വീട്ടിൽ വിരുന്നുകാർ വന്നാൽ കൊടുക്കുകയും ചെയ്യാമല്ലോ. നാരങ്ങാ,മുന്തിരി,പൈൻ ആപ്പിൾ തുടങ്ങിയവ കൊണ്ട് ജ്യൂസുകൾ ഉണ്ടാക്കാറുണ്ട്. കടകളിൽ നിന്നും വാങ്ങാൻ കിട്ടുന്ന ജ്യൂസുകൾ നമുക്ക് അത്ര നന്നല്ല. ധാരാളം മാങ്ങാ കിട്ടുന്ന വേനൽക്കാലത്തു നമുക്ക് പച്ചമാങ്ങ ഉപയോഗിച്ച് കിടിലൻ ജ്യൂസ് ഉണ്ടാക്കാം.പച്ചമാങ്ങാ കൊണ്ടുള്ള ജ്യൂസിന് നല്ല സ്വാദാണ്. ഈ ജ്യൂസ് കുടിക്കുമ്പോൾ നമുക്ക് ഒട്ടുംതന്നെ അറിയാൻ സാധിക്കില്ല ഇതിൽ പച്ചമാങ്ങയാണ് ചേർത്തിട്ടുള്ളതെന്ന്.അത്രയ്ക്ക് രുചികരമാണ് ഈ ജ്യൂസ്.അത്യാവശ്യം വലിപ്പമുള്ള ഒരു മാങ്ങ കൊണ്ടു നമുക്ക് ഒരു അഞ്ച് ഗ്ലാസ് ജ്യൂസ് കിട്ടുന്നതാണ്.കുറച്ചു ചെനച്ച മാങ്ങ എടുക്കുകയാണെങ്കിൽ നല്ല രുചി ഉണ്ടായിരിക്കും. ഈ മാങ്ങയിലേക്കു ഇഞ്ചി, ആവശ്യത്തിന് പഞ്ചസാര, വെള്ളം എന്നിവ ചേർത്ത് കൊടുക്കണം. ഈ ഒരു രീതിയിൽ ഇനി നിങ്ങളും ജ്യൂസ് ഉണ്ടാക്കിനോക്കൂ. തീർച്ചയായും ഇഷ്ടപെടും.

ഇഷ്ട്ടപ്പെട്ടാൽ എല്ലാവരിലേക്കും എത്തിക്കുക.

Leave a Comment