മുദ്ര ലോൺ എങ്ങനെയാണ് ലഭിക്കുക

ഇന്ന് ഞാൻ പറയുവാൻ പോകുന്നത് എല്ലാവർക്കും ഉപകാരപ്രദമായ ഒരു വിഷയമാണ് അതായത് 2015 ൽ തുടക്കം കുറിച്ച പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം 19 കോടി വായ്പകളാണ് കഴിഞ്ഞ മോദി സർക്കാർ വിതരണം ചെയ്തത് കർഷകേതര ചെറുകിട മൈക്രോ സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെയാണ് ഈടില്ലാതെ മുദ്ര ലോൺ അനുവദിക്കുന്നത് വായ്പാപരിധി നിലവിലുള്ള 10 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായി ഉയർത്തുവാനും മുദ്ര ലോൺ നൽകുന്നത് വ്യാപകമാക്കി 30 കോടി പേരെ കൂടി പദ്ധതിയുടെ ഭാഗമാക്കുവാനും ഉള്ള ശ്രമമുണ്ടാകുമെന്ന് രാഷ്‌ട്രപതി പതിനേഴാം ലോകസഭയിൽ രണ്ടാം മോദി സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു,

അതിനാൽ 2020 ലും ഈടില്ലാതെ പരമാവധി പേർക്ക് ലോൺ ലഭിക്കുന്ന രാജ്യത്തെ പ്രമുഖ വായ്പാ പദ്ധതി തന്നെയായിരിക്കും മുദ്ര ലോൺ ആർക്കൊക്കെയാണ് മുദ്ര ലോൺ ലഭിക്കുക എന്നും എവിടെ നിന്ന് ആണെന്നും അപേക്ഷയോടൊപ്പം വേണ്ട രേഖകൾ എന്തൊക്കെയാണെന്നും പറയാം അതായത് പുതിയതായി ലഘു സംരംഭം തുടങ്ങുന്നവർക്കും നിലവിൽ ഒരു സംരംഭം നടത്തികൊണ്ടിരിക്കുന്നവർക്കും മുദ്ര ലോൺ ലഭിക്കും വ്യക്തി സംരംഭങ്ങൾക്കും പാർട്‌ണർ ഷിപ്പ് ലിമിറ്റഡ് കമ്പനികൾക്കും സ്വയം സഹായ സംരംഭങ്ങൾക്കും മുദ്രാ ലോൺ ലഭിക്കുന്നതാണ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് വേണ്ട കെട്ടിടം യന്ത്രങ്ങൾ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ മാത്രമല്ല സ്ഥാപനത്തിന്ടെ പ്രവർത്തനമൂലധന വായ്പയായും മുദ്രാ ലോൺ ലഭിക്കും

കൃഷിയുമായി നേരിട്ട് ബന്ധപെട്ടതല്ലാത്ത വ്യവസായങ്ങൾക്കും സേവനങ്ങൾക്കുമാണ് മുദ്രാ ലോൺ ലഭിക്കുക എന്നാൽ കാർഷിക ഉല്പന്നങ്ങൾ സംസ്കരിക്കുന്നതിനും സംഭരിക്കുന്നതിനും കേട് കൂടാതെ സൂക്ഷിക്കുന്നതിനും മുദ്ര ലോൺ ലഭിക്കും ഇനി എവിടെ നിന്നാണ് മുദ്രാ ലോൺ ലഭിക്കുന്നതെന്ന്‌ നോക്കാം മൈക്രോ യൂണിറ്റ് ഡെവലപ് മെൻറ്‌ ആൻഡ് റീ ഫിനാൻസ് ഏജൻസി ലിമിറ്റഡ് അഥവാ ചുരുക്കത്തിൽ മുദ്ര എന്ന കേന്ദ്രസർക്കാർ ഏജൻസി രൂപം നൽകിയ മുദ്രാ വായ്പകൾ രാജ്യത്തെ എല്ലാ ദേശ സാൽക്കൃത ബാങ്കുകൾ സ്വകാര്യ ബാങ്കുകൾ നോൺബാങ്കിങ് ഫിനാൻസ് കമ്പനികൾ ഗ്രാമീണ ബാങ്കുകൾ സ്‌മോൾ ഫിനാൻസ് ബാങ്കുകൾ ഇവയുടെ ശാഖകൾ വഴിയാണ് പോതുജനങ്ങളിലേക്ക് എത്തിക്കുന്നത് കൊളാറ്റുകൾ സെക്യൂരിറ്റി ഇല്ലാതെ വേണം മുദ്രാ ലോൺ പ്രകാരമുള്ള വായ്പകൾ അനുവദിക്കേണ്ടത് എന്ന് പ്രത്യേകം വ്യവസ്ഥ ചെയ്തിരിക്കുന്നു കൊളാറ്റുകൾ സെക്യൂരിറ്റി നൽകാൻ കഴിയാത്തതുകൊണ്ട് സംരംഭങ്ങൾ തുടങ്ങാൻ കഴിയാതിരുന്നവർക്ക് ഒരു അനുഗ്രഹമാണ് മുദ്രാ ലോൺ,

മുദ്രാ ലോണുകളെ മൂന്ന് കാറ്റഗറിയായി തിരിച്ചിട്ടുണ്ട് ആദ്യത്തെ ശിശു കാറ്റഗറിയിൽ അമ്പതിനായിരം രൂപ വരെയുള്ള വായ്പകൾ നൽകും കിഷോർ കാറ്റഗറിയിൽ അമ്പതിനായിരം മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ നൽകും തരുൺ കാറ്റഗറിയിൽ 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള വായ്പകളാണ് നൽകുന്നത് 50 തിനായിരത്തിൽ താഴെ വായ്പ നൽകുന്ന ശിശു കാറ്റഗറിക്ക് തീരെ കുറഞ്ഞ പേപ്പർ വർക്കുകൾ മാത്രം ആവശ്യം വരുന്നതിനാൽ ഇത് വളരെ വേഗം ലഭിക്കുന്നു കിഷോർ കാറ്റഗറിക്ക് കൂടുതൽ രേഖകൾ വേണ്ടി വരും 7 മുതൽ 12 ശതമാനം വരെയുള്ള കുറഞ്ഞ പലിശയ്ക്കാണ് ഈ വായ്പകൾ ലഭിക്കുന്നത് ഈ ലോണിന്ടെ സബ്‌സിഡികൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റ് വകുപ്പുകൾ നൽകി വരുന്ന സബ്‌സിഡി ആനുകൂല്യങ്ങൾ അപേക്ഷകർക്ക് സ്വീകരിക്കാവുന്നതാണ് തിരിച്ചടവിന് 84 മാസത്തെ കാലാവധിയുണ്ട് വേണമെങ്കിൽ നേരത്തേ അടച്ചു തീർക്കാവുന്നതുമാണ്,

അപേക്ഷ സമർപ്പിക്കേണ്ടതു എങ്ങനെയെന്ന് നോക്കാം ഓൺലൈനിൽ നിന്നോ ബാങ്കുകളുടെ ശാഖകളിൽ നിന്നോ ലഭിക്കുന്ന വളരെ ലളിതമായ അപേക്ഷാ ഫോമും അനുബന്ധ രേഖകളും പൂരിപ്പിചു രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും ബാങ്കിൽ സമർപ്പിക്കേണ്ടതാണ് ആവശ്യമുള്ള രേഖകൾ ഐഡി പ്രൂഫിനായി ആധാർ കാർഡ് വോട്ടർ ഐഡി പാൻകാർഡ് ഡ്രൈവിങ് ലൈസൻസ് ഇവയിൽ ഏതെങ്കിലും ഒന്ന് അഡ്രസ്‌ പ്രൂഫിനായി വൈദ്യുതി ബിൽ, ടെലഫോൺബിൽ, ഗ്യാസ്ബിൽ,വാട്ടർ ബിൽ ഇവയിൽ ഏതെങ്കിലും ഒന്ന് അഡ്രസ്‌ പ്രൂഫിനായി നൽകാം പ്രൂഫ് ഓഫ് ബിസിനസിനായി ബിസിനസ് രെജിസ്ട്രേഷൻ സർട്ടി ഫിക്കറ്റ് എന്നിവയുടെ കോപ്പികൾ നൽകണം,

നിലവിൽസംരംഭം നടത്തുന്നവർ രണ്ട് ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ അവസാനത്തെ രണ്ട് വർഷത്തെ അക്കൗണ്ട് സ്റ്റേറ്റ് മെൻറ്,പ്രോജക്റ്റഡ് ബാലൻസ് ഷീറ്റ് രണ്ട് വർഷത്തെ വിൽപ്പന കണക്ക് എന്നിവ സമർപ്പിക്കേണ്ടതാണ് ‌ബാങ്ക് അപേക്ഷകന്റെ സിബിൽസ്‌കോർ പരിശോദിക്കുന്നതാണ്, അപേക്ഷാ പ്രോജക്റ്റ് റിപ്പോർട്ട് മറ്റ് രേഖകൾ എന്നിവ തയാറാക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ താലൂക് വ്യവസായ ഓഫീസുകൾ ബ്ലോക്ക് മുൻസിപ്പാലിറ്റി കോർപ്പറേഷൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസർമാർ എന്നിവരുടെ സേവനം തേടാവുന്നതാണ് ഏതെങ്കിലും ബാങ്കുകൾ മതിയായ രേഖകൾ സമർപ്പിച്ചിട്ടും വായ്‌പ നിഷേധിക്കുന്നു വെങ്കിൽ നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയക്കാവുന്നതാണ്

Leave a Comment