അങ്കണവാടി മുതൽ ഉയർന്ന വിദ്യാഭ്യാസ പഠനരീതിയിൽ നിരവധി മാറ്റങ്ങൾ

എല്ലാവർക്കും നമസ്കാരം 2020 വർഷത്തിൽ വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റങ്ങൾ വന്നിരിക്കുകയാണ് മൂന്നര പതിറ്റാണ്ടിന് ശേഷമാണ് രാജ്യത്തെ പുതിയ വിദ്യാഭ്യാസ നയം വന്നിരിക്കുന്നത് മാനവ വിഭവ ശേഷി മന്ത്രാലയം ഇനിമുതൽ വിദ്യാഭ്യാസ മന്ത്രാലയം എന്നറിയപ്പെടുന്നു എല്ലാ വിദ്യാർത്ഥികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇനി പറയുവാൻ പോകുന്നത് നിങ്ങളുടെ പഠനത്തിൽ വന്നിരിക്കുന്ന സുപ്രധാനമായ മാറ്റങ്ങൾ ആണ്.

അംഗൻ വാടി മുതൽ ഉയർന്ന വിദ്യാഭ്യാസം നേടുന്ന എല്ലാവരും ഈ ഒരു വിവരം അവസാനം വരെ വായിച്ചു മനസ്സിലാക്കണം നമുക്ക് അതിന്ടെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാം വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റങ്ങൾ ആണ് ഇനി വരാൻ പോകുന്നത് ഓരോ വിദ്യാർത്ഥികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് ഇത് വിദ്യാഭ്യാസം അഞ്ചാം ക്‌ളാസ് വരെ പൂർണമായും ഇനിമുതൽ മാതൃഭാഷയിൽ ആയിരിക്കും തൃഭാഷാ സമ്പ്രദായം ആയിരിക്കും ഇനിമുതൽ നടപ്പിലാക്കാൻ പോകുന്നത് മിഡ്‌സ്‌കൂൾ തലത്തിൽ എത്തുമ്പോൾ ഇംഗ്ലീഷും ഒരു മൂന്നാം ഭാഷയും നിങ്ങൾക്ക് തെരഞ്ഞെടുക്കാം സംസ്കൃതത്തിന് പ്രത്യേക പരിഗണന നൽകുന്നതായിരിക്കും പത്താം ക്ലാസ് തുടർന്ന് പ്ലസ് ടു ശേഷം മൂന്നു വർഷത്തെ ഡിഗ്രി എന്ന രീതി നിർത്തലാക്കുകയാണ്.

പകരം പുതിയ രീതി ഫൈവ് പ്ലസ് ത്രീ പ്ലസ് ത്രീ പ്ലസ് ഫോർ എന്ന പാറ്റേൺ ആയിരിക്കും അതായത് ആദ്യം അഞ്ചുവർഷം പ്രീസ്കൂൾ 6- 7- 8 വർഷങ്ങളിൽ മിഡ്‌സ് സ്കൂൾ 9- 10- 11 വർഷങ്ങളിൽ ഹൈസ്കൂൾ തുടർന്ന് നാല് വർഷം ഗ്രാജുവേഷൻ എന്നിങ്ങനെയാണ് പുതിയ പാഠ്യക്രമം പ്രീ സ്‌കൂൾ എന്നാൽ അംഗൻവാടി മറ്റ് പ്ളേ സ്കൂളുകൾ എന്നിവിടങ്ങളിൽ ചെലവഴിക്കുന്ന മൂന്നുവർഷത്തെ കളിയും കാര്യവും ഉൾപ്പെട്ട പദ്ധതിയും തുടർന്ന് രണ്ട് വർഷത്തെ അദ്ധ്യായനവും കൂടുതലായും ആക്ടിവിറ്റീസ് ബെയ്‌സ് ആയിരിക്കും കുട്ടികളുടെ ചിന്താശേഷി പഠനശേഷി ഭാഷകളും സംഖ്യകളും കൈകാര്യം ചെയ്യാനുള്ള ശേഷി എന്നിവയുടെ വികസനത്തിന് അധിഷ്ഠിതമായ പഠന രീതിയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത് കുട്ടികളെ മിഡ്സ്കൂളിലേക്ക് പാകപ്പെടുത്തുക എന്നതാണ് അവസാനത്തെ രണ്ടു വർഷത്തെ ലക്ഷ്യം മിഡ്‌സ്സ്‌കൂൾ തലത്തിൽ കൂടുതൽ ഗൗരവപരമായ പഠനത്തിലേക്ക് പ്രവേശിക്കും എന്നാൽ കേവലം പുസ്തകത്താളിലെ അക്ഷരങ്ങൾ മനഃപാഠമാക്കുന്ന അതിലുപരി പാഠഭാഗങ്ങൾ കൂടുതൽ അനുഭവവേദ്യമാകുന്ന തരത്തിലും അടിസ്ഥാനപരമായ ആശയങ്ങൾക്ക് ഊന്നൽ നൽകുന്ന വിധം ആയിരിക്കും പുതിയ രീതിയിലുള്ള അധ്യയനപഠനം.

ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ വിഷയങ്ങളിൽ സമഗ്രമായ പാഠ്യപദ്ധതിക്ക് അനുസരിച്ചായിരിക്കും സിലബസ് ചിട്ടപ്പെടുത്തുക മിഡ്‌സ്‌കൂൾ മുതൽ തൊഴിലധിഷ്ഠിത കോഴ്സുകളും അക്കാദമിക് തലത്തിൽ ഉൾപ്പെടുത്തും എല്ലാ ഡിഗിരി കോഴ്‌സുകളും ഇനിമുതൽ നാലുവർഷം ആയിരിക്കും റിപ്പാർട്ട് കാർഡുകൾ കേവലം മാർക്ക്കളുടെ ഒരു ലിസ്റ്റ് എന്ന രീതിയിൽ നിന്ന് മാറും വിദ്യാർഥികൾക്ക് മറ്റു മേഖലയിലുള്ള കഴിവുകൾ കൂടി റിപ്പോർട്ട് കാർഡിൽ ഇനി മുതൽ സ്ഥാനം ഉണ്ടാകും ഏറെ കുറെ ഇപ്പോഴത്തെ പ്ലസ്ടുവിന് തത്തുല്യമായ ഹൈസ്കൂൾ മുതൽ വിദ്യാർത്ഥികൾക്ക് പഠന വിഷയങ്ങൾ തിരഞ്ഞെടുക്കാം വിമർശനാത്മക മായ ചിന്താ ശേഷിയുടെ വികസനം ഭൗതികമായ മെയ് വഴക്കം എന്നിവയുടെ വളർച്ചക്കാണ് ഈ ഘട്ടത്തിൽ മുന്തിയ പരിഗണന നൽകുക.

എല്ലാ ഡിഗ്രി കോഴ്സുകൾക്ക് മേജറും മൈനറും വിഷയങ്ങൾ തെരഞ്ഞെടുക്കാം ഉദാഹരണത്തിന് ചരിത്രം മേജറായി എടുക്കുന്ന ഒരു വിദ്യാർത്ഥിക്ക് മൈനറായി സംഗീതമോ മറ്റോ തെരഞ്ഞെടുക്കാം അത് തിരിച്ചും ആകാം പൂർണമായും അത് വിദ്യാർത്ഥിയുടെ സ്വാതന്ത്ര്യം ആയിരിക്കും മെഡിസിൻ നിയമം എന്നിവ ഒഴികെയുള്ള ഉന്നത വിദ്യാഭ്യാസ കോഴ്‌സുകൾ മുഴുവനായും ഒറ്റ അതോറിറ്റിയുടെ കീഴിൽ കൊണ്ടു വരുന്നതായിരിക്കും ഒപ്പം യുജിസിയുടെയും ടെക്നിക്കൽ വിദ്യാഭ്യാസം നിയന്ത്രിക്കുന്ന എ ഐസിടിയുടെയും ഇതോടൊപ്പം ലയിപ്പിക്കും എം ഫിൽ കോഴ്സ് പൂർണമായി നിർത്തലാക്കും വിശദമായി അറിയാൻ കാണാം

Leave a Comment