പുതിയ വിദ്യാഭ്യാസ നയത്തിലെ മാറ്റങ്ങൾ അറിയാൻ

എല്ലാവർക്കും സ്വാഗതം രാജ്യത്ത് 35 വർഷത്തോളമായി തുടർന്നുവരുന്ന പാഠ്യരീതിയിൽ കാലോചിതവും ആധുനികവുമായ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നു പാഠ്യരീതിയിൽ മാറ്റം വരുത്താൻ വേണ്ടി നിയോഗിച്ച ഡോക്ടർ കസ്തൂരിരംഗൻ സമിതിയുടെ നിർദേശങ്ങൾ ആണ് കേന്ദ്ര സർക്കാർ അംഗീകരിച്ചു നടപ്പിലാക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ പഠന രീതിയിൽ വരുന്ന പ്രധാന മാറ്റങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കു വയ്ക്കുന്നത് പുതിയതായി വരുന്ന മാറ്റങ്ങൾ അനുസരിച്ചു സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള ദേശീയ വിദ്യാഭ്യാസനയമാണ്‌ വരുന്നത് 2030 ഓടെ എല്ലാവർക്കും വിദ്യാഭ്യാസം എന്നതാണ് പുതിയ ലക്ഷ്യം മൂന്ന് വയസ്സു മുതൽ 18 വയസുവരെ നിർബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കും നിലവിലെ 10 പ്ലസ് ടു ഘടന ഒഴിവാക്കി പകരം യഥാക്രമം 3 മുതൽ 8- 8 മുതൽ 11- 11 മുതൽ 14- 14 മുതൽ 18 വയസ്സുള്ള കുട്ടികൾക്കായി 5 പ്ലസ് 3 പ്ലസ് 3 plus 4 എന്നതാണ് പുതിയ രീതി നിലവിലുള്ള ലോവർ പ്രൈമറി അപ്പർ പ്രൈമറി ഹൈസ്കൂൾ എന്ന രീതി മാറും 18 വയസുവരെയുള്ള കുട്ടികൾക്കുള്ള പുതിയ സ്കൂൾ പാഠ്യപദ്ധതിയിൽ 12 വർഷത്തെ സ്കൂൾ വിദ്യാഭ്യാസവും അതിലേക്കു കടക്കുന്നതിനു മുൻപ് മൂന്നു വർഷത്തെ അംഗൻവാടി പ്രീ സ്കൂൾ വിദ്യാഭ്യാസവും ആണ് ഏർപ്പെടുത്തുന്നത്.

18 വർഷം കൊണ്ട് 12 ഗ്രേഡുകൾ സ്കൂൾ പാഠഭാഗം പ്രധാന ആശയങ്ങളിലേക്ക് ചുരുക്കും ആറാം ക്ലാസ് മുതൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകും 10 -12 ക്ലാസ് ബോർഡ് പരീക്ഷകൾ തുടരുമെങ്കിലും അവയുടെ സ്വഭാവത്തിൽ മാറ്റം വരും 3- 5- 8 ക്ലാസുകളിലും നിർബന്ധിത പരീക്ഷ ഉണ്ടായിരിക്കും വെറും
പഠനത്തിനേക്കാൾ അറിവിനാണ് പ്രാധാന്യം കൊടുക്കുക ബോർഡ് പരീക്ഷകൾ ഊന്നൽ നൽകുക അറിവിന് ആയിരിക്കും അഞ്ചാം ക്ലാസ്സുവരെ മാതൃഭാഷയിൽ ആയിരിക്കും പഠനം പഠനാന്ബന്ധപ്രവർത്തനങ്ങളിലെ മികവും കണക്കാക്കിയാവും ഇനി മൂല്യനിർണയം അണ്ടർ ഗ്രേറ്റുറ്റഡ് കോഴ്സുകൾ മൂന്നോ നാലോ വർഷം ആയിരിക്കും.

ഈ കോഴ്സുകളിലെ പഠനം ഇഷ്ടാനുസരണം ഇടയ്ക്കുവെച്ച് നിർത്തുവാനും ഇടവേള എടുക്കുവാനും നയം അനുവാദം നൽകുന്നുണ്ട് രണ്ടുവർഷം കഴിഞ്ഞ് പഠനം നിർത്തിയാൽ അത് വരെ പഠിച്ച അതിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കും നിയമം ആരോഗ്യം ഒഴികെയുള്ള എല്ലാ കോഴ്സുകളും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു അതോറിറ്റിയുടെ കീഴിൽ ആയിരിക്കും പിജി പഠനം ഒന്നോ രണ്ടോ വർഷം ആകാം ബിരുദ-ബിരുദാനന്തര കോഴ്സുകൾ അഞ്ച് വർഷം നീളുന്ന ഇൻറഗ്രേറ്റഡ് കോഴ്സ് ആയിരിക്കും 2030 ആകുമ്പോഴേക്കും അധ്യാപനത്തിൽ ഉള്ള കുറഞ്ഞ യോഗ്യത ബിരുദവും ചേർത്തുള്ള നാലുവർഷ ഇന്റർ ഗ്രെറ്റഡ് ബിഎഡ് ആകും എം ഫിൽ നിർത്തലാക്കന്നതാണ് മറ്റൊരു പുതിയ തീരുമാനം കോളേജ് സർവകലാശാല പ്രവേശനങ്ങൾക്ക് ഇനി നാഷണൽ ടെസ്റ്റിംഗ് ഏജൻസികളുടെ പൊതുപരീക്ഷ ഉണ്ടായിരിക്കും.

കലയും ശാസ്ത്രവും തമ്മിലും പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കിടയിലും തൊഴിൽ പഠനമേഖലകളിലും വേർതിരിവുകൾ ഉണ്ടാകില്ല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നേടിയ അക്കാദമി ക്രെഡിറ്റുകൾ ഡിജിറ്റലായി സംഭരിക്കുവാൻ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് ഇത്തരത്തിൽ നിശ്ചിത ക്രെഡിറ്റിന്ടെ അടിസ്ഥാനത്തിൽ ബിരുദം നേടാം മെഡിക്കൽ നിയമ മേഖലകളിൽ ഒഴികെ മുഴുവൻ ഉന്നതവിദ്യാഭ്യാസവും ഹയർ എഡ്യൂക്കേഷൻ കമ്മീഷനു കീഴിൽ യുജിസിക്ക് പകരം ആണിത് ഓൺലൈൻ വിദ്യാഭ്യാസ കാര്യങ്ങൾക്ക് മന്ത്രാലയത്തിന്ടെ പ്രത്യേകവിഭാഗം മാനവവിഭവശേഷി മന്ത്രാലയം ഇനി വിദ്യാഭ്യാസ മന്ത്രാലയം കോളജുകളുടെ അഫിലിയേഷൻ സമ്പ്രദായം 15 വർഷം കൊണ്ട് നിർത്തും നിശ്ചിതകാലശേഷം ഓരോ കോളേജും സ്വയംഭരണ ബിരുദ-ബിരുദാനന്തര കോളേജ് ആയോ സർവകലാശാല അനുബന്ധ കോളേജ് ആയോ മാറ്റും രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങൾ കൊണ്ടുവരുന്നത് ഇഷ്ടമായാൽ മറ്റുള്ളവർക്ക് കൂടി എത്തിച്ചുകൊടുക്കുക

Leave a Comment