പെൻഷൻ കൈപ്പറ്റുന്ന അനർഹരെയെല്ലാം പുറത്താക്കുന്നു

ഇന്ന് ഞാൻ വന്നിരിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർ മേഷൻ പറയുവാനാണ് അതായത് നിങ്ങൾ അനർഹമായിട്ട് പെൻഷൻ കൈപ്പറ്റുന്നുണ്ടോ എങ്കിൽ അത് കണ്ടെത്തുന്നതിനായിട്ട് മസ്റ്ററിങ് വിളിച്ചിരിക്കുകയാണ് ഒപ്പം മാസ്റ്ററിങ് ചെയ്യുന്നതിനുള്ള തീയതിയും ഇപ്പോൾ നീട്ടിയിരിക്കുകയാണ് സാമൂഹികാ സുരക്ഷാ പെൻഷനുകൾ ക്ഷേമ പെൻഷനുകൾ എന്നിവ കൈപറ്റുന്നവരും അതോടൊപ്പം തന്നെ അപേക്ഷകൾ പുതിയതായിട്ട് സമർപ്പിക്കുവാനായിട്ട് ആഗ്രഹിക്കുന്ന ആളുകളും ഇത് മുഴുവനായിട്ട് വായിക്കുക

അതായത് പുതുക്കിയ മാനദണ്ഡങ്ങൾ പെൻഷനുകൾക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ അപ്പോൾ ഇനി മുതൽ നിങ്ങൾക്ക് പെൻഷനുകൾ കൈപ്പറ്റുക അത്ര എളുപ്പമാകില്ല എന്ന ഒരു കാര്യം നിങ്ങൾ പ്രത്യേകമായിട്ട് ഓർക്കണം നിരവധി ആളുകൾ നിലവിൽ അനർഹമായിട്ട് പെൻഷനുകൾ കൈപ്പറ്റുന്നുണ്ട് അപ്പോൾ അനർഹമായ ആളുകളെ കണ്ടെത്തുന്നതിനായിട്ട് നമ്മുടെ സംസ്ഥാന സർക്കാർ മസ്റ്ററിങ് എന്ന സംവിധാനം ഏർപെടുത്തുകയുണ്ടായി അതായത് പെൻഷൻ കൈപ്പറ്റുന്ന ആളുകൾ നിലവിൽ ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയുവാനായിട്ട് അടുത്തുള്ള അക്ഷയാ കേന്ദ്രങ്ങളിൽ പോയി പെൻഷൻ വാങ്ങുന്നവർ എല്ലാവരും ജീവിച്ചിരിപ്പുണ്ടോ എന്ന് തെളിവുണ്ടോ എന്ന് സാക്ഷിപ്പെടുത്താനായിട്ട് ബയോ മെട്രിക് സംവിധാനത്തിലൂടെ അവരുടെ ആധാർ വിവരങ്ങളിലൂടെ മസ്റ്ററിങ് നടത്താൻ അവശ്യ പെട്ടിരുന്നു ഇതിലൂടെ 5 ലക്ഷത്തോളം വരുന്ന ആളുകൾ മസ്റ്ററിങ് നടത്താത്തതുകൊണ്ട് തന്നെ അതിൽ 90 ശതമാനം ആളുകളും ജീവിച്ചിരിപ്പില്ലാത്തവരാണെന്ന് സർക്കാരിന് ബോധ്യപ്പെട്ടിരിക്കുകയാണ്,

അതുകൊണ്ടു തന്നെ അനർഹരായ ആളുകളെ ഒഴിവാക്കുന്നതിനായി കൂടുതൽ മാനദണ്ഡങ്ങളാണ് ഇപ്പോൾ സർക്കാർ ഇതിനായിട്ട് നിശ്ചയിച്ചിരിക്കുന്നത് സാമൂഹികാ സുരക്ഷാ ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ മസ്റ്ററിങ് പൂർത്തിയാക്കാത്തവരാണെങ്കിൽ ഇവർക്ക് വീണ്ടും അവസരം ഒരുക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ അപ്പോൾ ജൂൺ 29 മുതൽ ജൂലൈ 15 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി നിങ്ങൾക്ക് മസ്റ്ററിങ് നടത്താനായിട്ട് സംവിധാനം ഒരുക്കിയിട്ടുണ്ട് അക്ഷയ കേന്ദ്രങ്ങൾ മുഖാന്തരമുള്ള ബയോ മെട്രിക് മാസ്റ്ററിങ് പരാജയപെടുന്ന ആളുകളുണ്ടെൻകിൽ അവർക്ക് ബന്ധപ്പെട്ട പ്രാദേശിക സർക്കാരുകൾ അല്ലെങ്കിൽ ഗുണഭോക്താക്കൾ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോഡുകൾ വഴി ജൂലായ് 16 മുതൽ 22 വരെ ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചുകൊണ്ട് മസ്റ്ററിങ് പൂർത്തിയാക്കാനായിട്ട് അവസരമുണ്ട്,

നമുക്കറിയാം കോവിഡ് 19 തിന്ടെ പശ്ചാത്തലത്തിൽ ഹോട്ട്സ്പോട്ട് അതുപോലെതന്നെ കണ്ടെയ്‌മെൻറ് സോണിലുള്ളവർക്കു യാത്രാ നിയന്ത്രണങ്ങളിൽ അയവ് ലഭിക്കുന്ന തിയതി മുതൽ അവർക്ക് ഒരാഴച കാലയളവിൽ മസ്റ്ററിങ് പൂർത്തിയാക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട് സാമൂഹികാ സുരക്ഷാ ക്ഷേമനിധി ബോഡ് പെൻഷൻ മസ്റ്ററിങിനായിട്ട് ഇനിയും സമയം അനുവദിക്കില്ലെന്നും അർഹരായ എല്ലാ ഗുണഭോക്താക്കളും ഈ ഒരു അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട് അപ്പോൾ മസ്റ്ററിങ് നടത്താത്തവരുണ്ടെങ്കിൽ ഈ തീയതികളിൽ തന്നെ അത് നടത്തുവാനായിട്ട് പരമാവധി ശ്രദ്ധിക്കുക സർവീസസ് പ്ലസ്‌ എന്ന് പറയുന്ന പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇതിലൂടെ അനർഹരായിട്ടുള്ള കൂടുതൽ ആളുകളെ പുറത്താക്കിക്കൊണ്ട് അർഹരായ ആളുകൾക്ക് കൂടുതൽ തുക പെൻഷൻ നല്കുവാനായിട്ട് ആണ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്.

മോട്ടോർ വാഹന വകുപ്പിൽ നിന്നും ലഭിക്കുന്ന വിവരങ്ങളും അതോടൊപ്പം തന്നെ റേഷൻ കാർഡ് ഡീറ്റെയിൽസ് നമ്മുടെ പെൻഷൻ ഡീറ്റെയിൽസ് എന്നിവയെല്ലാം കൂടി സംയോചിപ്പിച്ചുകൊണ്ടുള്ള ഒരു സോഫ്റ്റ് വെയർ ആണ് സർക്കാർ ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത് ആയതിനാൽ ഒരു വ്യക്തിയുടെ മസ്റ്ററിങ് ഡീറ്റെയിൽസ് പെട്ടന്ന് തന്നെ നടത്താനും പുതിയതായിട്ട് അപേക്ഷ സമർപ്പിക്കാനായിട്ട് ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അവർക്ക് പെട്ടന്ന് അപേക്ഷ സമർപ്പിക്കാനും ഇതിലൂടെ സാധിക്കും നിലവിൽ പെൻഷൻ കൈപറ്റുന്നവരും പെൻഷന് വേണ്ടിയിട്ട് പുതിയതായിട്ട് അപേക്ഷ സമർപ്പിക്കുവാനായിട്ട് ആഗ്രഹിക്കുന്നവരും ഈയൊരു വിവരം അറിയാതെ പോകരുത് അതുപോലെ തന്നെ ഇതിനെ പറ്റി അറിവില്ലാത്ത ആളുകളുണ്ട് നിലവിൽ മാസ്റ്ററിങ് പൂർത്തിയാക്കാത്ത ഒട്ടനവധി ആളുകൾ നിലവിലുണ്ട് പെൻഷൻ കൈപറ്റുന്നവരുണ്ട് അവർക്ക് കൂടി ഉപകാർപെടുന്നതിനായിട്ട് ഇത് എല്ലാവരിലേക്കും എത്തിക്കുക

Leave a Comment