കേരളത്തിലെ പൊതുജനങ്ങൾക്ക് ഒറ്റത്തവണ സാമ്പത്തിക സഹായം.

ഹായ് ഫ്രണ്ട്സ് എല്ലാവർക്കും നമസ്കാരം ഇന്ന് വളരെയധികം പ്രധാനപ്പെട്ട ഒരു വിഷയം ആയിട്ടാണ് ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ സഹായിക്കാൻ വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ പല തരത്തിലുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാറുണ്ട് പലരുടെയും അറിവില്ലായ്മ കൊണ്ടും ഈ പദ്ധതികളും ഒന്നും നമ്മളുടെ അടുത്തേക്ക് എത്താറില്ല.

വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയെ കുറിച്ചാണ് ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുന്നത് ഏകദേശം 5000രൂപ ഒറ്റത്തവണ സാമ്പത്തിക സഹായമായിട്ട് കേരളത്തിലെ ജനങ്ങൾക്ക് ലഭ്യമാകുന്നതാണ് ഈ പദ്ധതി കേരളത്തിലെ നല്ലൊരു ശതമാനം ജനങ്ങൾക്ക് ഈ പദ്ധതിയെകുറിച്ചു ഒരു അറിവും ഇല്ല ഈ വിഷയത്തെക്കുറിച്ച് ആണ് ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കുന്നത്.

സാധാരണക്കാരായിട്ടുള്ള ജനങ്ങൾക്ക്‌ ഒരു ചെറിയ അസുഖം വന്നാൽ ഒരു പക്ഷേ അവർക്ക് അത് താങ്ങാൻ പറ്റുന്നതിലും അപ്പുറം ആയിരിക്കും അവരുടെ ഏറ്റവും വലിയ പേടി ഹോസ്പിറ്റലുകളിൽ എങ്ങനെ നമുക്ക് ഈ തുക അടക്കാൻ പറ്റും ജോലിക്ക് പോകാതെ അവരുടെ കുടുംബത്തെ അവർക്ക് എങ്ങനെ നോക്കാൻ പറ്റും എന്നിങ്ങനെ അനേകം സംശയങ്ങൾ അവർക്ക് ഉണ്ടായിരിക്കും ഇതുപോലെയുള്ള സാധാരണക്കാർക്ക് വേണ്ടിയാണ് സംസ്ഥാന സർക്കാർ സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെൻറ് മുഖേന ഈ പദ്ധതി നടപ്പാക്കുന്നത് ഏകദേശം ഏകദേശം 5000 രൂപയാണ് ഒറ്റത്തവണ ചികിത്സാ സഹായമായി ലഭ്യമാകുന്നത്.

സംസ്ഥാന സർക്കാരിൻറെ ദുരിതാശ്വാസനിധിയിൽ നിന്നും ആയിരിക്കും ഈ തുക വിതരണം ചെയ്യുന്നത് ഇനി ആർക്കൊക്കെയാണ് ഈ തുക കിട്ടുക എന്നുള്ളത് നോക്കാം വ്യത്യസ്തങ്ങളായിട്ടുള്ള ഉള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ആണ് ഈ തുക ലഭ്യമാക്കുക ഭാഗികമായി അന്ധത അനുഭവിക്കുന്ന ആളുകൾ 40 ശതമാനത്തിന് മുകളിൽ ബധിരഥയോ അല്ലെങ്കിൽ മൂക ബധിരതയോ ഉള്ള ആളുകൾ അസ്ഥി സംബന്ധമായ വൈകല്യമുള്ള ആളുകൾ മാനസിക വൈകല്യങ്ങൾ ഉള്ള വ്യക്തികൾ ഈ പറഞ്ഞിരിക്കുന്ന രോഗങ്ങളിൽ 40 ശതമാനത്തിനു മുകളിലാണ് നിങ്ങളുടെ വൈകല്യം എങ്കിൽ നിങ്ങൾക്ക് ഈ തുക ലഭ്യമാകുന്നതാണ്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകൾക്ക് ഈ 5000 രൂപ കിട്ടുക എന്നുള്ള കാര്യങ്ങൾ പ്രത്യേകം ഓർക്കുക ഇനി എന്തൊക്കെ രേഖകളാണ് ഈ തുകക്ക് വേണ്ടി അപേക്ഷിക്കുമ്പോൾ നിങ്ങൾക്ക് വേണ്ടത് എന്ന് നോക്കാം കുടുംബ വാർഷിക വരുമാനം കാണിച്ചുകൊണ്ടുള്ള വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റിന്ടെ ഒറിജിനൽ കുടുംബ വാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ 20000 രൂപയ്ക്ക് താഴെയായിരിക്കണം നഗരപ്രദേശങ്ങളിൽ അത് 22,380 രൂപ വരെയാകാം ചികിത്സ ആവശ്യമാണ് എന്ന് കാണിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് അത് ഒറിജിനൽ ആയിരിക്കണം റേഷൻകാർഡിന്റെ ഒരു കോപ്പി അതുപോലെ തന്നെ ആധാർ കാർഡ് അല്ലെങ്കിൽ നിങ്ങളുടെ ഐഡൻറിറ്റി കാർഡ് ഇതിന്ടെ ഒരു കോപ്പി.

അംഗപരിമിതി സർട്ടിഫിക്കറ്റിന്ടെ ഒരു പകർപ്പ് ഇത്രയും ആണ് നിങ്ങൾക്ക് ഈ അപേക്ഷയോടൊപ്പം വേണ്ട രേഖകൾ അതുപോലെ തന്നെ മറ്റേതെങ്കിലും സഹായങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ അത് നിങ്ങൾ ഈ അപേക്ഷയോടൊപ്പം കാണിക്കേണ്ടതാണ് ഇത്രയും രേഖകൾ ചേർത്ത് അപേക്ഷയോടൊപ്പം നിങ്ങൾക്ക് ജില്ല സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർക്ക് നേരിട്ട് അപേക്ഷ കൊടുക്കാൻ സാധിക്കുന്നതാണ് വ്യക്തമായ അന്വേഷണങ്ങൾക്ക് ശേഷം ഈ തുക നിങ്ങൾക്ക് ലഭ്യമാകുകയും ചെയ്യും അടിയന്തിര സഹായത്തിന്ടെ ആവശ്യകതയും നിങ്ങളെ അപേക്ഷയോടൊപ്പം നിങ്ങൾ പ്രത്യേകം കാണിച്ചിരിക്കണം ഈ വിവരങ്ങൾ മറ്റുള്ളവരെ കൂടി അറിയിക്കുക

Leave a Comment