ഫേസ്ബുക്ക് വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് പുതിയ അറിയിപ്പ്

നമസ്കാരം എല്ലാവർക്കും ഇൻഫർമേറ്റീവ് ആയ ഒരു വീഡിയോയിലേക്ക് സ്വാഗതം വളരെ വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഈയൊരു വീഡിയോയിലൂടെ ഇപ്പോൾ ഞാൻ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത്,

കുറ്റകൃത്യങ്ങൾ ഉയർന്നതിന്ടെ പശ്ചാത്തലത്തിൽ നമ്മുടെ രാജ്യത്ത് ഒരുപാട് നിയമങ്ങൾ പുതിയതായിട്ട് നിലവിൽ വരുകയും പല നിയമങ്ങളും കർശനമാക്കുകയും ചെയ്തിട്ട് ഉണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയ്ക്ക് ഒരു പൂട്ട് ഇടാൻ ആയിട്ട് ഒരുങ്ങുകയാണ് നമ്മുടെ ഗവൺമെൻറ് ആയതിനാൽ തന്നെ വാട്സ്ആപ്പ് ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം യൂട്യൂബ് തുടങ്ങിയ വിവിധങ്ങൾ ആയിട്ടുള്ള സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ വളരെയേറെ ജാഗ്രതയോടെ വേണം ഇനി ഇവ കൈകാര്യം ചെയ്യുവാനും ഉപയോഗിക്കുവാനും കടുത്ത നടപടികൾ ആവും ഇതുമായി ബന്ധപ്പെട്ട തെറ്റുകുറ്റങ്ങൾക്ക് ഇനി ലഭിക്കുക,ഇതിൻറെ ഭാഗമായി സമൂഹ മാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപങ്ങൾക്ക് ഇനി ഉടൻ പിടിവീഴുന്ന തായിരിക്കും,

ഇതിനായി 2011ലെ പോലീസ് ആക്ട് ഭേദഗതി ചെയ്ത് ഓർഡിനൻസായി പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ ആയിട്ട് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുകയാണ് നിലവിലുള്ള പോലീസ് ആക്റ്റിൽ 118 A എന്ന വകുപ്പ് കൂട്ടിച്ചേർക്കാനാണ് മന്ത്രിസഭ ശുപാർശ ചെയ്തത് ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ഉദേശിച്ചു ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെയോ അതായത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ എന്തെങ്കിലും തരത്തിലുള്ള ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക്‌ അഞ്ചു വർഷം വരെ തടവും,

അതുപോലെതന്നെ പതിനായിരം രൂപ വരെ പിഴയോ ഇനി അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേർക്കുന്ന വകുപ്പിൽ ഉള്ളത് വിശദമായി അറിയുവാൻ വീഡിയോ കാണാം

Leave a Comment