100 ഇരട്ടി വിളവ് ലഭിക്കാൻ തക്കാളി കൃഷിയിൽ ഈ ഉലുവ പ്രയോഗം ഒന്ന് ചെയ്തു നോക്കൂ ഏറെ ഉപകാരപ്രദം

പച്ചക്കറികളിൽ പ്രധാനപ്പെട്ട ഒരു ഇനമാണ് തക്കാളി. അതുകൊണ്ടു തന്നെ മിക്ക വീട്ടമ്മമാരും ഇവ വീട്ടിൽ

നട്ടുവളർത്താൻ ആയിട്ട് ഇഷ്ടപ്പെടുന്നുണ്ട്. എന്നാൽ ഇവയ്ക്ക് കീടബാധ വരുന്നതും മറ്റും മൂലം ചെടി നല്ല ആരോഗ്യത്തോടെ വളരാത്തത് എല്ലാവർക്കും വിഷമം പിടിച്ച ഒരു കാര്യം തന്നെയാണ്. ഇവിടെ നന്നായി പഴുത്ത തക്കാളിയിൽ നിന്നും വിത്ത് എടുത്തു അവയെ നടുന്ന രീതിയും എളുപ്പം വളരുവാൻ ചെയ്യേണ്ട കാര്യങ്ങൾ എല്ലാം വിശദമായി തന്നെ കാണിച്ചുതരുന്നുണ്ട്. അതുപോലെ തക്കാളി ചെടികളിൽ കീടബാധ ഇല്ലാതിരിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കണമെന്ന് വീഡിയോയിൽ കാണിച്ചുതരുന്നു. നമ്മുടെ വീട്ടിൽ ഉള്ള ഉലുവ വച്ച് പച്ചക്കറികളിലെ കീടബാധ അകറ്റാം എന്നാണ് പറയുന്നത്. അതിനാൽ കുറച്ച് ഉലുവ എടുത്ത് തലേ ദിവസം വെള്ളത്തിലിട്ടു കുതിർത്തെടുത്തു പിറ്റേന്ന് അവയിലെ വെള്ളം അരിച്ചെടുത്ത്
ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുകയാണെങ്കിൽ ഒറ്റ കീടബാധയും ഉണ്ടാകുന്നതല്ല. മാത്രമല്ല നാം അരിച്ചെടുത്ത് കിട്ടുന്ന കുതിർത്ത ഉലുവ ചെടിയുടെ കടക്കൽ വിതറി കൊടുക്കുകയാണെങ്കിൽ വളരെയധികം നല്ലതായിരിക്കും. ആയതിനാൽ ഇനിയും വിശദമായി കാണുന്നതിന് ഈ വീഡിയോ കണ്ടു നോക്കൂ. എല്ലാവർക്കും വളരെയധികം പ്രയോജനപ്പെടുന്ന ഒന്നാണിത്. മറ്റുള്ളവരിലേക്കും ഈ ഒരു ഉലുവ പ്രയോഗം എത്തിക്കുവാൻ ശ്രമിക്കുക.

കൂടുതലായി അറിയാം.

Leave a Comment