കുടമ്പുളി വീട്ടിലുള്ളവർ അറിഞ്ഞിരിക്കാൻ

പിണം പുളി മീൻ പുളി കുടപ്പുളി മരപ്പുളി തോട്ടുപുളി എന്നീ പേരുകളിൽ ഒക്കെ അറിയപ്പെടുന്ന കുടംപുളിയെ കുറിച്ചാണ് ഇന്ന് ഞാൻ നിങ്ങളോട് പറയുവാൻ പോകുന്നത് കുടംപുളിയുടെ ഗുണങ്ങളെയും ഔഷധങ്ങളുടെയും അതിന്ടെ ഉപയോഗങ്ങളെയും കുറിച്ചൊക്കെയാണ് അതിനു മുൻപ് നമുക്ക് കൊടംപുളി ചുട്ട ചമ്മന്തി കൂട്ടി അല്പം പഴം ചോറ് ഉണ്ണാം പഴം ചോറ് റെഡിയാണ് പക്ഷേ ചമ്മന്തിയാണ് ഉണ്ടാക്കേണ്ടത് വളരെ സിമ്പിളാണ് ആദ്യം കുടംപുളി നല്ല പഴുത്തത് വേണം അത് ഒന്ന് കനലിൽ ചുട്ടെടുക്കണം പിന്നെ ഉണക്കമുളക് കനലിൽ ചുട്ടെടുക്കണം പിന്നെ ഇതിലേക്ക് ആവശ്യമായത് ഉപ്പ് വെളുത്തുള്ളി ചുവന്നുള്ളി ഇതെല്ലാം ചേർത്ത് ഒന്ന് അരച്ചെടുത്താൽ നമ്മുടെ ചമ്മന്തി റെഡി ആണ് അമ്മിക്കല്ല് ഇല്ലാത്തത് കൊണ്ട് തന്നെ മിക്സിയിലാണ് ഞാൻ ചതച്ചെടുക്കുന്നത്‌ അമ്മിക്കല്ലുള്ളവർ അതിൽ തന്നെ ചതച്ചെടുക്കുക നല്ല രുചിയാണ് എല്ലാവരും ട്രൈ ചെയ്യുക കേരളത്തിലെല്ലായിടത്തും വളരുന്ന ഈ ചെടിയിൽ നിന്നും പാകമായ കായകളാണ് കറികളിലും മറ്റും സ്വാദ്‌ വർധിപ്പിക്കാനായിട്ട് ഉപയോഗിക്കുന്നത് കറികളിലൊക്കെ ചേർക്കുന്നത് ഇതിന്ടെ പഴം കീറി ഉണക്കിയെടുത്തത് ആണ് അതാണ് കറുപ്പുനിറത്തിൽ നമുക്ക് ലഭിക്കുന്നത് കുടം പുളിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്രകൃതിദത്തമായ ഘടകമാണ് ഹൈഡ്രോ സിട്രിക് ആസിഡ് നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കണമെങ്കിൽ അതിൻറെ വേഗത കൂട്ടാൻ ഉപകരിക്കുന്ന ഒരു ഘടകമാണ് കുടംപുളി

ശരീരത്തിൽ രൂപപ്പെടുന്ന കൊഴുപ്പിനെ തടയുക എന്നതാണ് ഈ ആസിടിൻടെ ലക്ഷ്യം ഇത് കുടംപുളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നതുകൊണ്ട് തന്നെ തടി കുറയ്ക്കാൻ വളരെയേറെ പ്രയോജനകരം ആണ് അതുകൊണ്ട് ഇനി മീൻകറി വയ്ക്കുമ്പോഴും ഒക്കെ കുടംപുളിയെ മാറ്റി വെക്കേണ്ട ആവശ്യമില്ല ആവശ്യത്തിന് എടുത്ത് കഴിച്ചോളൂ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും അതുവഴി ഉണ്ടാകുന്ന രോഗങ്ങളെ തടയാനും ഇത് സഹായിക്കും സെറാടോണിന്ടെ അളവ് ഉയർത്താൻ സഹായിക്കുന്നതു കൊണ്ട് ദിവസം മുഴുവനും ഉന്മേഷത്തോടെ ഇരിക്കുവാൻ കുടംപുളി സഹായിക്കും മുൻ ലോകസുന്ദരി ഐശ്വര്യയുടെ സൗന്ദര്യ രഹസ്യം കേട്ട് സെലിബ്രിറ്റികൾ നമ്മുടെ കുടംപുളിയുടെ പുറകെ തന്നെയാണ് കുത്തക മരുന്ന് കമ്പനികൾ ഇതിന്ടെ വിപണനസാധ്യത കണക്കാക്കി ക്യാപ്സൂൾ രൂപത്തിലും ഇപ്പോൾ മാർക്കറ്റിൽ എത്തിക്കുന്നുണ്ട് പൊതുവെ ഇതിന്ടെ ഗുണം ഏറ്റവും അധികം മനസ്സിലാക്കിയിരിക്കുന്നത് യൂറോപ്യൻസ് ആണ് ഇത്തരം ക്യാപ്സൂളുകൾ ധാരാളം ഉപയോഗിക്കുന്നതും അവരാണ് മോണയ്ക്ക് ബലം ലഭിക്കുന്നതിന് കുടംപുളി തിളപ്പിച്ചെടുത്ത വെള്ളം വായിൽ കവിൾ കൊള്ളുന്നതും നല്ലതാണ് ചുണ്ട് കൈകാലുകൾ എന്നിവ വിണ്ടുകീറുന്നത് തടയുന്നതിനെ കുടംപുളിയുടെ വിത്തിൽ നിന്നും എടുക്കുന്ന തൈലം ഉപയോഗിക്കാം മോണകളിൽ നിന്നും രക്തം വരുന്ന സ്കരുവി എന്ന രോഗത്തിനും ഈ തൈലം വളരെയേറെ ഫലപ്രദമാണ് കുടംപുളി കഷായം വെച്ച് ഇന്ദുപ്പ് ചേർത്തു കുടിക്കുകയാണെങ്കിൽ വയറു വീർപ്പ് മാറും

വീക്കം കുത്തിനോവ് വേദന എന്നിവയ്ക്ക് കുടംപുളിയുടെ ഇല അരച്ച് ലേബനമായും മറ്റു ഇലകൾക്കൊപ്പം കിഴിയായും ഒക്കെ ഉപയോഗിക്കാം ത്വക്ക് രോഗങ്ങൾക്ക് കുടംപുളിയുടെ വേരിന്റെ മേൽതൊലി അരച്ച് പുരട്ടാവുന്നതാണ് പ്രമേഹരോഗികൾ ദിവസവും കുടംപുളി കഴിക്കുന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും കുടംപുളി കഷായം വെച്ച് അൽപം കുരുമുളകുപൊടി ചേർത്ത് ദിവസം കഴിക്കുകയാണെങ്കിൽ ശരീരത്തിലുള്ള കൊഴുപ്പും അമിതവണ്ണവും നമുക്ക് പെട്ടെന്ന് തന്നെ കുറയ്ക്കാൻ സാധിക്കും ആയുർവേദത്തിൽ വാതം കഫം അതിസാരം തുടങ്ങിയവയ്ക്കു നിർമിക്കുന്ന മരുന്നുകളിലെ പ്രധാന ചേരുവയാണ് കുടംപുളി കുടംപുളി മാറാത്ത വ്രണങ്ങൾക്ക് മരുന്നു കൂടിയാണ് അഷ്ടാംഗഹൃദയത്തിൽ വായു കോപത്തിന് കുടംപുളി ഇട്ട കറി നല്ലതാണെന്ന് പറഞ്ഞിട്ടുണ്ട് കുടംപുളി അല്പം വെള്ളത്തിൽ ഇട്ടു കുടിക്കുന്നത് വയറിന് നല്ലതാണ് ഇത് ദഹന പ്രശ്നങ്ങൾക്ക് ഉള്ള നല്ല ഒന്നാന്തരം മരുന്നു കൂടിയാണ് കുടം പുളി ദീർഘകാലം സൂക്ഷിച്ചു വയ്ക്കുവാനായി മൂപ്പെത്തി മഞ്ഞനിറമായ കായ്കൾ ശേഖരിച്ച് കഴുകി തോടുകൾ വേർതിരിച്ചെടുക്കണം നല്ല വെയിലിൽ ഉണക്കിയ ശേഷം പുകയത്തോ ചൂളയിലോ ഏകദേശം 80 ഡിഗ്രി സെൽഷ്യസിൽ ഒന്നുകൂടി നല്ലവണ്ണം ഉണക്കുക നല്ലപോലെ ഉണങ്ങിയ ഒരു കിലോ പുളിയിൽ 150 ഗ്രാം ഉപ്പ് 50 മില്ലി ലിറ്റർ വെളിച്ചെണ്ണ ചേർത്ത് തിരുമ്മി ദീർഘകാലം കേടുകൂടാതെ നമുക്ക് സൂക്ഷിക്കാൻ സാധിക്കും

Leave a Comment